താൾ:CiXIV280.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൨ സഭാ

ദന്ദശൂകെന്ദ്രശയനനരവിന്ദമന്ദിരകന്ദൎപ്പവൈരിമുഖനത നിന്ദ്രാ
ത്മജപ്രിയനിന്ദ്രപ്രസ്ഥംപുക്കാൻ ധൎമ്മജന്മാവുമവരജന്മാരുമായ്സ
മ്മൊദമുൾക്കൊണ്ടെതിരെറ്റുവന്ദിച്ചാർ കൎമ്മണാമാധാരഭൂതനാം
നിൎമ്മലൻ കന്മഷനാശനൻപ്രീതിപൂണ്ടീടിനാൻ അല്ലലുംതീ
ൎന്നവരെല്ലാവരുംകൂടി സല്ലാപവുംചെയ്തിരിക്കുന്നതുനെരം മല്ലാ
രിയൊടുണൎത്തിച്ചുയുധിഷ്ഠിരൻ കല്യാണ ശീലൻകഴൽതൊഴുദരാൽ
ദുൎല്ലഭ്യമായവിഷയത്തിൽമാനസ മെല്ലാവനുംചെല്ലുമെല്ലൊദയാനി
ധെ നിൎല്ലജ്ജനായഞാൻചൊല്ലുന്നകാരിയം വല്ലായ്മയാകിൽക്ഷ
മിച്ചുകൊള്ളണമെ രാജത്വമുണ്ടിനിക്കെന്നമൌഢ്യംകൊണ്ടു രാജ
സൂയംചെയ്കയല്ലയല്ലിയെന്നൊ രാശയിനിക്കുമുണ്ടുള്ളിലുണ്ടാകുന്നു
കെശവകൃഷ്ണകൃപാലയദൈവമെ നിൻകനിവെംകലുണ്ടെംകിലി
നിക്കൊരു സംകടമായുള്ളവൻകടൽതൻകര ശംകകൂടാതെകരെറാമ
ഹൊതവ കിംകരനാകയാൽസൌഖ്യപദംമമ കണ്ടുവസിക്കാമതില്ല
യെന്നാകിലൊ കുണ്ടിൽവീണെത്രയുംകുണ്ഠനായിടുംഞാൻ പുണ്ഡരീ
കൊത്ഭവനാദികൾക്കുംനീലകണ്ഠനുമാധാരമെല്ലൊഭവപ്പദം കുന്തീസു
തനിതുചൊന്നതുകെട്ടൊരു ചെന്താമരാക്ഷൻചിരിച്ചരുളിച്ചെയ്തു എ
ന്തിനുസന്താപമുള്ളിലുണ്ടാകുന്നു പിന്തുണയുണ്ടുഞാനന്തണരുമുണ്ട
രാജശിഖാമണിയായുള്ളനീയിപ്പോൾ രാജസൂയംചെയ്വാനെതുംമ
ടിക്കെണ്ട വ്യാജമൊഴിഞ്ഞുവെണ്ടുന്നകൎമ്മങ്ങൾക്കു രാജപ്രവരരടിമ
പ്പണിചെയ്യും ഒന്നെവിഷമമായുള്ളുനമുക്കതു മിന്നതെന്നൻപൊടു
ചൊല്ലുവൻഞാനെടൊ പണ്ടുഭൃഗുമുനിയച്ചെന്നുമാഗധൻ കണ്ടു
സെവിച്ചിതുസന്തതിയുണ്ടാവാൻ അമ്മുനിതന്മടിതന്നിലപ്പൊൾ
ദൈവ നിൎമ്മിതമായൊരുമാംപഴവുംവീണു പത്നിക്കിതുകൊടുത്തീടു
കെന്നാൽപുത്ര രത്നമുണ്ടാമെന്നുനൽകിമഹാമുനി നാരിമാരുമുണ്ടിരു
വരവർകൾക്കു നെരെപകുത്തുകൊടുത്തുനരെന്ദ്രനും പപ്പാതിയായു
ള്ള ദെഹവുമൊരാരൊ ദുഷ്പ്രജപെറ്റാരിരുവരുമപ്പൊഴെ കൊണ്ടപ്പു
റത്തുകളഞ്ഞതിനെജ്ജരാ കണ്ടങ്ങെടുത്തിട്ടുസന്ധിച്ചനെരത്തു രണ്ടു
മൊന്നായിച്ചമഞ്ഞിതതുകണ്ടു മണ്ടിജരയാംപിശാചീകുമാരനു മന്നു
ജരാസന്ധനെന്നുപെരുണ്ടായി തിന്നുള്ളമന്നരിൽമുൻപനവനെ
ല്ലൊ മുഷ്കരനെന്നൊടുപൊൎക്കിരുപത്തുമൂ ന്നക്ഷൌഹിണിപ്പടയൊ
ടുമൊ രുമിച്ചു വന്നാൻപതിനെഴുവട്ടമതിന്നുഞാൻ വന്നപടയൊ
ക്കക്കൊന്നയച്ചീടിനെൻ അങ്ങിനെയുള്ളാരുവൈരമുണ്ടെന്നൊടു
നിങ്ങൾക്കുമെന്നുംതിറതരികില്ലവൻ കൊന്നുകളഞ്ഞുയാഗംകഴിക്കെ
ന്നതെ വന്നുകൂടുവതിനൎജ്ജുനനുംഞാനും ഭീമനുമായിട്ടുപൊകെണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/198&oldid=185488" എന്ന താളിൽനിന്ന് ശേഖരിച്ചത്