താൾ:CiXIV280.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാ ൧൯൧

ല്ലാംകളഞ്ഞുസുഖെനരക്ഷിച്ചവൻ സ്ഫുല്ലാംബുജാഭിരാമാനനൻമന്മ
ഥ തുല്യൻസുകുമാരസുന്ദരവിഗ്രഹൻ കല്യാണദെവതയായപത്മാ
ലയാ വല്ലഭൻനാരായണൻമധുസൂദനൻ കാശ്യപീകാമുകൻകാമാരി
സെവിതൻ ശാശ്വതൻശംഖചക്രാബ്ജഗദാധരൻ ആശ്രിതന്മാൎക്കു
കരണമായ്മെവിനൊ രീശ്വരനാകിയകൃഷ്ണൻദയാനിധി കാരുണ്യലെ
ശമില്ലായ്കിലിതുകാല മാരും നമുക്കുതുണയില്ലദൈവമെ—ഘൊരനാം
മാഗധൻനിൎദ്ദയംബന്ധിച്ചു പാരംവലയുന്നിനത്വഹംഗൊപതെ ഇ
ങ്ങിനെവൻനരകംതന്നിൽവിണൊരു ഞങ്ങളെയാശുകരെറ്റെണ
മെൻപൊറ്റി ഇങ്ങിനെഞങ്ങൾപറയുന്നിതെന്നങ്ങു ചെന്നുണൎത്തി
ക്കയെന്നെന്നൊടുചൊല്ലിയാർ—ഗൎവ്വംകലൎന്നജരാസന്ധഭൂപതി ദു
ൎവ്വീൎയ്യകൎമ്മംപൊറാഞ്ഞഴൽപൂണ്ടെഴും ഉൎവ്വീശ്വരന്മാർപറഞ്ഞൊരുകാ
രണംനിൎവ്വൈര മാനസനാകയാലിങ്ങിനെ നിൎവ്രീളനായുണൎത്തിച്ച
തെല്ലാമിനി സൎവഭൂതാത്മകനാംനിന്തിരുവടി സൎവ്വജ്ഞനാകയാലൊ
ക്കക്ഷമിക്കണം ദൎവ്വീകരെന്ദ്രശയനദയാനിധെ ഇപ്രകാരംപറഞ്ഞീ
ടുന്നവിപ്രനൊ ടപ്പൊഴെചില്പുമാനത്ഭുതവിക്രമൻ അപ്രമെയപ്ര
ഭാവപ്രകാശാത്മകൻകുപ്രഭുത്വദ്രമപ്രൌ ഢിവിനാശനൻപംകജ
മംകതൻകൊംകത്തടങ്ങളിൽ തംകുന്നകുംകുമപംകമലംകരി ച്ചെംകൽ
വിളങ്ങുന്നപംകജലോചനൻ ശംകവെടിഞ്ഞരുളിച്ചെയ്താനീവണ്ണം
ഹുംകൃതിപൂണ്ടജരാസന്ധനിക്കാലം ശൃംഖലകൊണ്ടുതളച്ചനൃപരുടെ
സംകടംതീൎപ്പനതിനില്ലസംശയം ശംകരൻതന്നാണപൊയാലുമെം
കിലൊ എന്നതുകട്ടുതെളിഞ്ഞവനുംപൊയാൻ വന്നമഹാമുനിനാര
ദനുംപൊയി പിന്നെമുകുന്ദനാനന്ദരൂപൻനന്ദ നന്ദനൻഗൊവിന്ദ
നിന്ദുബിംബാനനൻ എന്തിനിവെണ്ടതുമുൻപിൽനാമെന്നതു ചി
ന്തിച്ചുകല്പിക്കനിങ്ങളിനിയെന്നു മന്ത്രികളൊ ടരുൾചെയ്തവാറെസുര
മന്ത്രീസമനാകുമുദ്ധവർചൊല്ലിനാൻ രണ്ടെന്നഭാവമില്ലാതെലൊകെ
ശവൈ കുണ്ഠഞാൻകുണ്ഠനെന്നാകിലുംചൊല്ലുവൻ രണ്ടുമൊന്നാ
യിത്തടുക്കമതിന്നിപ്പൊൾ ഉണ്ടൊരുപായവുംകണ്ടിട്ടതുംചൊല്ലാംരാ
ജസൂയത്തീനുദിഗ്ജയംചെയ്യുംപൊൾരാജപ്രവരനായുള്ളജരാസന്ധ
ൻരാജീവനെത്രപുരൈവനമ്മൊടെറ്റൊരാജിൽ തൊറ്റാൻപലവട്ട
മാകയാൽ എന്നുംതിറകൊടുത്തീടുകയില്ലിപ്പൊൾകൊന്നിട്ടുയാഗംകഴി
ക്കെന്നതുംവരും നന്നതുതൊന്നിയതങ്ങിനെതന്നെയ ന്നിന്ദിരാവ
ല്ലഭൻതാനുമരുൾചെയ്തു ഇന്ദ്രാദിവൃന്ദാരകവൃന്ദവന്ദ്യനാ മിന്ദ്രാവരജ
നിന്ദീവരലൊചനൻ ഇന്ദുകുലൊത്ഭവനിന്ദുബിംബാനനൻ നന്ദ
ജൻസുന്ദരൻദെവകീനന്ദനൻ നന്ദകപാണിസനന്ദാദിവന്ദിതൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/197&oldid=185487" എന്ന താളിൽനിന്ന് ശേഖരിച്ചത്