താൾ:CiXIV280.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൦ സഭാ

നുജൻ നാരായണൻതാനുംനാരദനുംതമ്മി ലൊരൊവിശേഷങ്ങളും
പറഞ്ഞിത്തിരി നെരമിരുന്നവാറെമുനിനാരദൻ നെരെപറഞ്ഞിതു
താൻ ചെന്നകാരിയം നിന്നുടെഭക്തരിൽമുൻപനായുള്ളവൻ മന്ന
വർമന്നവനായയുധിഷ്ഠിരൻ തന്നുടെചൊല്ലിനാലിന്നിവിടെക്കു
ഞാൻ വന്നിതതിനുള്ളകാരണവുംചൊല്ലാം ഉണ്ടൊരുയാഗംകഴിക്ക
യിലാഗ്രഹം കൊണ്ടൽനെർവൎണ്ണനെക്കണ്ടുപറഞ്ഞാകിൽ രണ്ടുംതി
രിക്കായിരുന്നിതെന്നെന്നൊടു ഷണ്ഡതയൊടവൻ ചൊന്നാനറി
ഞ്ഞാലും അത്തൊഴിലെല്ലാംപറഞ്ഞിരിക്കുന്നതിൻ മദ്ധ്യെയൊരന്ത
ണൻവന്നതുംകാണായി എത്രയുംനിൎമ്മലൻപൃത്ഥ്വീസുരൊത്തമ സ
ത്തമൻവൃത്തവാൻബുദ്ധിമാൻകെവലം പണ്ടൊരുനാളുമെകണ്ടറി
യായ്കിലുംകൊണ്ടൽനെർവൎണ്ണനെക്കണ്ടവൻചൊല്ലിനാൻ കണ്ടാ
ൽമനൊഹരമായൊരുവെഷമുൾ ക്കൊണ്ടുപിറന്നവൈകുണ്ഠദയാ
നിധെ സാധുജനങ്ങൾക്കൊരാധാരമാകിയ മാധവനെജയനാരാ
യണജയ വെധാവിനുംവിചാരിച്ചാൽതിരിയാത വെദാന്തവെദ്യ
വെദാത്മകനെജയ ധീരപരാശ രനന്ദനവൎണ്ണിത ശൌരചരാചരാ
ചാൎയ്യചതുൎഭുജശൂരാസുരാസുരവന്ദിതസുന്ദര വീരപരാപരാപരവിശ്വംഭ
രാവര ഭൂരിധരാധരാധീശധരഹരെ ഘൊരധരാഭരഭൂതഭൂപാന്തക
ക്രൂരാസുരവരശൂരാത്മകപ്രഭൊ മാരാശരാതുരഗൊപികാവല്ലഭ ക്ഷീ
രരത്നാകരാവാസാ ഹൃഷീകെശ ക്ഷിരരത്നാകര നന്ദനാവല്ലഭ സാ
രസസംഭവമാരഹരമുനി വാരവിദ്യാധരചാരണസെവിത ധാരാധ
രാഭധരാധരഗൊപതെ ധാരാധരവാഹനാരാധിതജയ ചാരുതരാകൃ
തെകാരുണ്യവാരിധെ ദാരുകസാരഥെനാഥയദുപതെ രാധാപയൊ
ധരാധാരമായുള്ളമാറാധാരമായുള്ള സാരസമാനിനിക്കാധിതീൎത്തീടുമ
രുണാധരാമൃത ദീധിതിമണ്ഡലതുല്യമാമാനനം ദീനനായന്വഹംദാ
സനാംമാംപ്രതി ദീനദയാനിധെചെറ്റിങ്ങരുളെണം മാനകാമക്രൊ
ധലൊഭമൊഹഗ്രസ്ത മാനസന്മാരെല്ലൊമാനുഷജാതികൾ ദുഷ്ടനാം
മാഗധനായജരാസന്ധ നിഷ്ടമല്ലാതുള്ളരാജാക്കളെയെല്ലാം കിട്ടിയി
ട്ടീടിനാൻകാരാഗൃഹംതന്നി ലൊട്ടുനാളുണ്ടവരിങ്ങിനെവാഴുന്നു ക
ഷ്ടമിരുപതിനായിരത്തെണ്ണൂറു ശിഷ്ടരായുള്ളനൃപവരന്മാരവർ ന
ഷ്ടാശനസ്നാനയാനഭൊഗൈരതി ക്ലിഷ്ടന്മാരായ്വലഞ്ഞീടുന്നിതെത്ര
യും എല്ലാവരുമൊരുമിച്ചുനിരൂപിച്ചിട്ടല്ലൽകെടുപ്പതിനെന്നൊടുചൊ
ല്ലിനാർ മല്ലന്മാരൊടുംകരിവരൻതന്നൊടും കൊല്ലുവാൻഭാവിച്ച
കംസനെക്കൊന്നവൻ മല്ലീശരവീരബാണങ്ങൾകൊണ്ടുകൊ ണ്ടല്ല
ൽപൂണ്ടെറ്റമുഴന്നുചമഞ്ഞൊരു വല്ലവമാനിനമാരുടെസന്താപമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/196&oldid=185486" എന്ന താളിൽനിന്ന് ശേഖരിച്ചത്