താൾ:CiXIV280.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാ ൧൮൯

റകയാൽ മാനസതാരിൽനിറഞ്ഞൊരുകൌതുകമാനനമായിരമുള്ളവൻ
ചൊൽകിലാം‌ചിന്തിച്ചുമന്ദസ്മിതംചെയ്തുവീണതൻതന്ത്രീവിരൽകൊ
ണ്ടുമെല്ലൊന്നിളക്കീനാൻസന്തൊഷമെല്ലാവനുംവളരുംനിജബന്ധു
ക്കളെക്കണ്ടാലെന്നതിലുംപരംഎന്നെസുഖമെപറഞ്ഞതുനന്നിതു മ
ന്നവഞാനതുചൊല്ലുവാൻവന്നിതുനിന്നുടെതാതനാംപാണ്ഡുവുംവാ
നിൽനിന്നെന്നൊടുചൊല്ലിനാൻനിന്നൊടുചൊല്ലുവാൻരാജാഹരിശ്ച
ന്ദ്രനിന്നുംതെളിവൊടുരാജസൂയംചെയ്കകാരണമായല്ലൊതെജൊമയ
നായ്സുരമുനിവൃന്ദെനപൂജിതായ്മഹാഭൊഗസമന്വിതംവാനിത്സുഖിച്ചു
വസിക്കുന്നിതെന്നതുതാനാദരവൊടുകണ്ടതുകൊണ്ടെടൊദാനയാഗാദി
കൾക്കുള്ളഫലംകണ്ടുമാനസെവിസ്മയംവൎദ്ധിച്ചിതെറ്റവുംകൎമ്മങ്ങളു
ണ്ടുപലവതെല്ലാറ്റിലുംനന്മയുള്ളൊന്നഹൊ രാജസൂയമെന്നുതന്മക
നാകിയനിന്നൊടുചൊല്ലുവാന്നമ്മൊടുചൊന്നതു ചൊന്നെനറികനീഅ
പ്പൊൾനരപതിചൊദിച്ചിതാദരാൽതല്പ്രകാരങ്ങളരുൾചെയ്തുകെൾക്കെ
ണംതല്പ്രസംഗെനഹരിശ്ചന്ദ്രൊപാഖ്യാനമെപ്പെരുമെയരുൾചെയ്തിതു
നാരദൻഎതുമെസംശയിച്ചീടരുതിക്കാലംസാധിക്കുമെന്നരുൾചെയ്തു
വിധിസുതൻമാധവൻതന്നെവരുത്തുവൻഞാനെന്നുമാധുരിയംചെ
ൎന്നുവീണയുംവായിച്ചുനാരായണശിവരാമഹരെജയനാരകനാശന
നാഥദയാപരനീരജനെത്രനിരഞ്ജനനിൎമ്മലനീരദവിഗ്രഹനീതിപ
രായണവൃഷ്ണികുലൊത്ഭവകൃഷ്ണജഗന്മയവിഷ്ണൊമുകുന്ദദാമൊദരഗൊ
വിന്ദജിഷ്ണുമുഖാമരവന്ദിതശ്രീപതെജിഷ്ണുപ്രിയജഗന്മംഗലഗൊപ
തെസക്തിവിനാശനരക്തപത്മാനനയുക്തരമാനുരക്ത ത്രിലൊകീപ
തെഭക്തജനപ്രിയഭുക്തിമുക്തിപ്രദശക്തിയുക്തപ്രഭൊപാഹിനിരന്ത
രംഇത്തരംനാമസംകീൎത്തനവുംചെയ്തു സത്വരംദ്വാരവതിയിലകം
പുക്കാൻ ഉദ്ധവർസാത്യകിയെന്നുതുടങ്ങിയു ള്ളുത്തമന്മാരൊടുകൂടസ്സ
ഭാന്തരെ മായാമയനായ്മരുവുന്നഗൊവിന്ദൻ മായാരഹിതൻമനൊ
ഹരൻമാധവൻ കായാവിൻപൂവിൻനിറമുള്ളകെശവൻ മായാവ
രൻപരൻകാരണമാനുഷൻ മെവുന്നനെരത്തുസൌദാമിനിപൊലെ
ദെവമുനീന്ദ്രപ്രഭയാദിഗന്തരം ധാവള്യശൊഭയാവ്യാപിച്ചുകാണാ
യി ദെവനുംവിഷ്ണുപദത്തിംകൽനിന്നുകീഴാവിൎഭവിച്ചൊരുചന്ദ്രബിം
ബംപൊലെദെവദെവൻജഗദീശ്വരൻശാശ്വതൻ ദെവകീനന്ദന
ൻവാസുദെവൻവിഭു ഗൊവിന്ദനിന്ദീവരെക്ഷണനച്യുതൻ കാൎവ്വ
ൎണ്ണനന്തികെനാരദനെക്കണ്ടു ഭാവിച്ചുഭക്ത്യാനമസ്കരിച്ചീടിനാൻ
വന്ദിച്ചുനിന്നാർസഭയിംകലുള്ളൊരും നന്ദിച്ചിരുന്നരുളിമുനിശ്രെ
ഷ്ഠനും നന്ദജനിന്ദ്രാദിവൃന്ദാരകവൃന്ദ വന്ദ്യനാനന്ദൻമുകുന്ദനിന്ദ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/195&oldid=185485" എന്ന താളിൽനിന്ന് ശേഖരിച്ചത്