താൾ:CiXIV280.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൮ സഭാ

നൻഗൊവിന്ദനിന്ദ്രാനുജൻമുകുന്ദൻഹരി ദെവൻദിനാധിപചന്ദ്ര
വിലൊചനൻഭൂതപഞ്ചാത്മകൻഭൂതിഭൂഷാൎച്ചിതൻ ഭൂതങ്ങളുള്ളിലെജീ
വനാകുന്നവൻപൂതനതന്നുടെജീവനമുണ്ടവൻപൂതൻപുരാണപുമാ
ൻപുരുഷൊത്തമൻ പന്നഗവ്രാതാശനദ്ധ്വജൻമംഗലൻ പന്നഗ
നാഥശയനൻപരമാത്മാവെന്നുടെയുള്ളിൽവിളങ്ങുന്നതമ്പുരാൻതന്നു
ടെ ഭക്തൎക്കുസങ്കടംതീൎപ്പവൻ പാൎത്ഥന്മാരൊടുംദ്രുപദാത്മജയൊടുംയാ
ത്രയുംചൊല്ലിപുറപ്പെട്ടുതെരെറി യാത്ര തുടങ്ങിയനെരത്തുപാണ്ഡവർ
നെത്രാംബുവുംവാൎത്തനുയാത്രയുംചെയ്താർ നെരത്തിനിയുംവരുന്നതു
ണ്ടെന്നതിസാരസ്യമൊടരുളിചെയ്തുസത്വരം ദ്വാരാവതിയിലെഴുന്ന
ള്ളിമെവിനാൻദാരങ്ങളൊടുംരമിച്ചുനിരന്തരം കാരുണ്യവാരിധിയെ
ക്കണ്ടനുദിനംദ്വാരകവാസികളുംസുഖിച്ചീടിനാർ—നീൎമ്മലനാകിയ
ധൎമ്മതനയനുംധൎമ്മംപിഴയാതെഭൂമിയെരക്ഷിച്ചു കൎമ്മങ്ങളുംചെയ്തുകീ
ൎത്തിയെപ്പൊങ്ങിച്ചുരമ്യങ്ങളായഭൊഗങ്ങളൊടുംമുദാ സന്മാൎഗ്ഗചാരിക
ളായ്മരുവീടിനസന്മതിവീരരാംമന്ത്രീജനത്തൊടുംദുൎമ്മദമെറിയവൈരി
കുലത്തിനുധൎമ്മരാജൊപമന്മാരായ്വിളങ്ങിന സൊദരൻമാരൊടുമാത്മ
ജൻ മാരൊടുമാദരവെറിയഭാമിനിതന്നൊടും യാദവവീരനാകുന്നമുകു
ന്ദന്റെപാദപത്മത്തിലുറച്ചമനസ്സൊടുംനാലുവെദത്തിനുംമൂലമായുള്ള
വൻനീലവിലൊചനൻപീതാംബരധരൻപാലാഴിയിൽതുയിർകൊ
ള്ളുന്നദെവന്റെലീലകൾചിന്തിച്ചുസന്തുഷ്ടനായവൻനാലാഴിചൂഴു
മൂഴിക്കെകനാഥനാ യ്പാലനവുംചെയ്തുബന്ധുക്കളുമായികാലദെശാവ
സ്ഥകൾക്കനുരൂപെണ കാലാത്മജനാമജാതശത്രുപ്രഭു രാജപ്രവര
നായ്വാഴുന്നകാലത്തുരാജസൂയംവെണമെന്നുതൊന്നിയുള്ളിൽ രാജീവ
ലൊചനൻതന്റെതിരുവുള്ളം വ്യാജമൊഴിച്ചെങ്കലുണ്ടാകിലെന്നു
മെദണ്ഡമുണ്ടാകയില്ലെന്നുതിരൂപിച്ചു ദണ്ഡധരാത്മജൻവാഴുന്നനെ
രത്തു പണ്ഡിതനാകിയനാരദമുനി ചണ്ഡഭാനുപ്രഭൻതാനുമെഴു
ന്നെള്ളി ദണ്ഡനമസ്കാരവുംചെയ്തുഭൂപതിമണ്ഡനൻ പാദ്യാസനാ
ൎഗ്ഘ്യങ്ങളുംനൽകിപുണ്ഡരീകൊത്ഭവപുത്രനിയൊഗെന പുണ്ഡരീ
കപ്രിയനന്ദനനന്ദനൻ ആസ്ഥാനമണ്ഡപെസിംഹാസനെവസി
ച്ചാസ്ഥയൊടൊരൊകഥകൾപറയുമ്പൊൾ അച്യുതഭക്തപ്രിയനാം
തപൊനിധിസച്ശവാചാനൃപൻതന്നൊടറിയിച്ച കച്ചിദദ്ധ്യായൊ
തിചൊല്ലുവാനൎത്ഥവുംനിശ്ചയിച്ചീടുവാൻവെലയുണ്ടെത്രയും രാജ
സൂയം ചെയ്വാനഗ്രഹമുണ്ടെന്നുരാജാവുമാമുനിയൊടുപറഞ്ഞപ്പൊൾ
തെജൊനിധിയാംതപൊനിധിഭൂപതിപൂജിതൻനാരദൻ നീരജൊത്ഭൂ
തിജൻതാനൊരുകാൎയ്യംനിരൂപിച്ചുവന്നതു മാനവവീരനങ്ങൊട്ടുപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/194&oldid=185484" എന്ന താളിൽനിന്ന് ശേഖരിച്ചത്