താൾ:CiXIV280.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൪ സംഭവം

നിങ്ങൾക്കുണ്ടാകയില്ലനൂനം സന്തൊഷംപൂണ്ടുജനനീജനകന്മാരൊ
ടുംസന്തതംവസിച്ചാലുമിവിടെതന്നെനിങ്ങൾ അന്തരാത്മനിപരമാ
നന്ദത്തൊടുമെന്നെ ചിന്തിച്ചുവസിച്ചുകൊൾകെപ്പൊഴുമെന്നാൽനി
ങ്ങൾവെന്തുപൊമെന്നൊൎത്തൊരുഭീതിയുമുണ്ടാകെബന്ധുഞാനുണ്ടു
നിങ്ങക്കതിനുകില്ലീല്ലെതുംഎതുമെദുഃഖിക്കെണ്ടതാപമുണ്ടാകയില്ലജാത
വെതസ്സുമിത്ഥം‌നൽകിനാനനുഗ്രഹം – കാനനംദഹിക്കുമ്പൊൾമന്ദ
പാലനുമെറമാനസതാപംപൂണ്ടാൻപുത്രനെനിനക്കയാൽ ജരിതതാ
നുമെന്റെ ചെറിയപൈതങ്ങളു മെരിഞ്ഞുപൊയിതെന്നു ദുഃഖിച്ചു
ചൊന്നനെരം പറഞ്ഞുലപിതയായ്മെവുന്നസപത്നിയും പറഞ്ഞീല
യൊദഹിക്കുന്നതില്ലെന്നുവഹ്നിമക്കളുംദിവ്യന്മാരെന്നല്ലയൊചൊല്ലീ
ഭവാൻ ദുഃഖിപ്പാനവകാശമെന്തിനിയതുമൂലം സാപത്ന്യംതൊന്നി
ച്ചൊരുലപിതതന്നിലപ്പൊൾതാപസശ്രെഷ്ഠനുള്ളിൽ വൈരാഗ്യമു
ണ്ടായ്‌വന്നുജരിതതാനുംവന്നുപൈതങ്ങൾതമ്മെകണ്ടു പെരികസന്തൊ
ഷിച്ചുമന്ദപാലനുംവന്നുപിതൃക്കൾക്കുള്ളകടംതീൎത്തവനതുകാലം മുതൃ
ത്താൻ‌പിന്നെശുഭലൊകത്തെഗമിപ്പാനാ യ്പതുക്കെപ്പതുക്കെപ്പൊയ
ടങ്ങിദഹനനുമെതൃത്തമഹെന്ദ്രനുംപടയുംമെഘങ്ങളുംതളൎന്നുചമഞ്ഞീ
തുപാൎത്ഥനുമശ്വങ്ങളും തളന്നീലെതുമതുകണ്ടുദെവന്ദ്രനപ്പൊൾ ഭഗ
വല്പാദംകൂപ്പിസ്തുതിച്ചാൻപലതരം ഭഗവൽപ്രസാദത്തെലഭിപ്പാൻ
പ്രീതിയൊടെഭഗവൻപ്രസീദമെഭഗവപ്രസീദമെ ഭഗവൻജയജ
യഭഗവൻജയജയവൈകുണ്ഠജയജയഗൊവിന്ദജയ ജയശ്രീക ണ്ഠ
സെവ്യജയശ്രീപതെജയജയ ശ്രീവത്സചിഹ്നജയശ്രീ രാമകൃഷ്ണജ
യശ്രീവാസുദെവജയമുകുന്ദജയജയ നിന്മായാമൊഹഗ്രസ്തംനിഖി
ലംത്രിഭുവനംദുൎമ്മദമതുമൂലമിനിക്കമുണ്ടായ്‌വന്നുനിന്മായതന്നെജയിച്ചീ
ടുവാനരുതെല്ലൊനിൎമ്മലന്മാരായുള്ളതാപസവരന്മാക്കുംബ്രഹ്മാദിസ്തം
ബാന്തമായുള്ളൊരുജന്തുക്കൾക്കും മന്മഥവൈരിതാനുമാമ്നായങ്ങളുമെ
ല്ലാംനിന്ത രുവടിയുടെതത്വമാരാഞ്ഞനിത്യ ചിന്തിച്ചുചിന്തിച്ചറിയാ
തെമുഴലുന്നുതെല്ലൊ നന്ദനംവനത്തിങ്കൽസുന്ദരീജനത്തൊടുംമന്ദമാ
രുതമെറ്റുകന്ദൎപ്പവശന്മാരാം മന്ദന്മാരായഞങ്ങളെങ്ങിനെയറിയുന്നു
നന്ദനന്ദനനാഥനിന്മഹിമാനമൊൎത്താൽനിന്മായാമൊഹാംബുധൌ
വീണുഴന്നഴൽപൂണ്ടുജന്മവുംമരണവുംസുഖദുഃഖാദികളുംകൈ ക്കൊണ്ടു
വലയുന്നതൊക്കവെമാറ്റിത്തവതൃക്കുഴലൊടുചെൎത്തുകൊള്ളെണംദയാ
നിധെദെവെന്ദ്രൻത്രിഭുവനാഥനെന്നഭിമാനി ച്ചീവണ്ണമുള്ളജാ
ള്യമിനിയുമുണ്ടാകാതെദെവദെവെശതവപാദാരവിന്ദങ്ങളെ സെവി
പ്പാനെത്തീടുവാൻനൽകെണമനുഗ്രഹംശക്രുനീവണ്ണകൂപ്പിസ്തുതിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/190&oldid=185480" എന്ന താളിൽനിന്ന് ശേഖരിച്ചത്