താൾ:CiXIV280.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൮൩

ചൊല്ക്കൊള്ളുംസ്തംബമിത്രൻദ്രൊണനുമൊരുമിച്ചു നാലുദിക്കിലും
കൂടികത്തി പ്പൊങ്ങീടുമഗ്നിജ്വാലമാലകൾകണ്ടിട്ടാകുലപ്പെട്ടനെരംഹി
രണ്യരെതസ്സിനെസ്തുതിച്ചുതുടങ്ങിനാർ ജരിതാരിയുംതൊഴുതധികംഭ
ക്തിയൊടെ ലൊകങ്ങൾക്കെല്ലാംപ്രാണനാകിയവായുതനി ക്കെകാ
ത്മാവായചൈതന്യാത്മകൻഭവാനെല്ലൊജീവനമായൊരമൃതത്തിനു
യൊനിയായപാവകനാകുന്നതുനിന്തിരുവടിയെല്ലൊ ദെവകളുടെമുഖ
മായതുഭവാനെല്ലൊസ്ഥാവരജംഗമങ്ങളുള്ളിൽവാണീടുന്നതും കെവ
ലഭൂതനായനിന്തിരുവടിയെല്ലൊ താവകമഹിമാനമാൎക്കറിയാവുന്ന
ഥപക്ഷിപൊതങ്ങളായഞങ്ങളെദ്ദഹിയാതെ രക്ഷിച്ചീടുകവെണം
കാരുണ്യമൂൎത്തെപൊറ്റി ൟവണ്ണംജരതാരി ദെവനെസ്തുതിചെയ്താ
ൻ ആവൊളംഭക്തിപൂണ്ടുതത്സഹൊദരനാകും ശാരിസൃക്വനുംവഹ്നി
ദെവനെസ്തുതിചെയ്താൻ ഭാരിച്ചഭയംതിൎത്തുപാലിച്ചുകൊൾവാനാ
യെഹവ്യവാഹനനായനിന്തിരുവടിയെല്ലൊ ഹവ്യമായീടുന്നതുംക
വ്യമായിടുന്നതുംഗവ്യാദിബഹുവിധദ്രവ്യങ്ങളാകുന്നതും ദിവ്യന്മാരു
ള്ളിലുള്ളൊരന്ധകാരങ്ങൾനീക്കിനിവ്യാജമാത്മജ്ഞാനാത്മകനായ്ശൊ
ഭിച്ചിടു മവ്യയാനന്ദനായൊരവ്യക്തനാകുന്നതും സുവ്യക്തംസകല
ലൊകവ്യാപ്തനാകുന്നതും രവ്യാകാരത്തെപൂണ്ടനിന്തിരുവടിയെല്ലൊ
ആധാരംമറ്റുഞങ്ങൾക്കാരുമില്ലയ്യൊ ഭുവനാധാരമൂൎത്തെപരീപാലയ
കാരുണ്യബ്ധെസ്തംബമിത്രനുംപ്പ്പുനരന്നെരംസ്തുതിചെയ്താ നമ്മയാ
യീടുന്നതുംതാതനായിടുന്നതും പ്രകൃതിയാകുന്നതുംപുരുഷനാകുന്നതും
സകലാത്മാവായീടുംനിന്തിരുവടിയെല്ലൊ വെദമായീടുന്നതുംവെദാ
ൎത്ഥമാകുന്നതും‌ആദിതെയാസ്യകൃതെനിന്തിരുവടി യെല്ലൊ പാലയകൃ
പാലയപാവകപരമാത്മൻ ബാലകനാസ്മാനനാലംബനാൻനമൊ
സ്തുതെദ്രൊണനുംവൈശ്വാനരദെവനെസ്തുതിചെയ്താൻ‌പ്രാണസം
കടത്തൊടുമത്യൎത്ഥംഭക്തിയൊടെ കൎമ്മാണാമാധാരഭൂതായശൊചിഷ്കെ
ശായകൎമ്മസാക്ഷിണെകരണായതെനമൊനമഃ കത്രെലൊകൈകഭ
ത്രെസംഹത്രെനമൊനമഃകസ്തവവെത്തിപരമാൎത്ഥമാദ്യായ നമഃമൎത്യ
ന്മാർപിതൃദെവാദികളെസ്സംകല്പിച്ചു നിത്യവുംനൽകീടുമാഹുതിയെപ
രിഗ്രഹിച്ചത്തൽതീൎത്തെല്ലാവൎക്കുംതൃപ്തിയെ വരുത്തീടുംനിത്യായജഗൽ
പ്രദീപായതെജസെനമഃ സത്യസാക്ഷിണെ പവിത്രായഭാസ്വതെ
നമഃതത്വമൂൎത്തയെപരമാത്മനെനമൊനമഃകുംപിട്ടുജരിതാരിശാരിസൃ
ക്വനുംപിന്നെസ്തംബമിത്രനുംദ്രൊണൻതാനുമായൊരുമിച്ചു പ ക്ഷി
കളായാമന്ദപാലപുത്രന്മാരാശു ശുക്ഷണിതന്നെസ്തുതിച്ചൊരുനെര
ത്തുദെവൻസന്തുഷ്ടനായെനഹംനീങ്ങളെക്കുറിച്ചൊരുസന്താപമിനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/189&oldid=185479" എന്ന താളിൽനിന്ന് ശേഖരിച്ചത്