താൾ:CiXIV280.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൮ സംഭവം

ഢാശ്ലെഷവുംചെയ്താൾ കൃഷ്ണനിൽഭക്തിപൂണ്ടകൃഷ്ണയുമതുപൊലെ
കൃഷ്ണസൊദരിതന്നിലെത്രയുപ്രെമംപൂണ്ടാൾ പാൎത്ഥിവൻധൎമ്മപു
ത്രരദിയാം മഹാജനം പാൎത്ഥവൃത്താന്തപരമാൎത്ഥങ്ങളറിഞ്ഞപ്പൊൾ
ആൎത്തുനാലംഗപടയൊടുംചെന്നെതിരെറ്റു ചീൎത്തകല്യാണഘൊഷ
ത്തൊടകംകൊണ്ടശെഷം ആൎത്തിതീൎന്നാനന്ദിച്ചാരഗ്രജാനുജാദികൾ
തീത്ഥയാത്രയുംകഴിഞ്ഞാസ്ഥയാധനഞ്ജയൻ പെൎത്തുതൻഗുരുഭൂതന്മാ
രെയുംവണങ്ങിനാൻ മാദ്രീനന്മാരുംപാൎത്ഥനെവണങ്ങിനാർ ആ
ൎദ്രമാനസത്തൊടുംപുൽകിനാൻകിരിടിയുംപ്രെമമാനസയായപാഞ്ചാ
ലിതനിക്കുള്ളി ലാമയമതുംതീൎത്തുബന്ധുവൎഗ്ഗങ്ങളൊടും നെത്രമൊഹ
നതരഗാത്രിയാംസുഭദ്രയെ പെൎത്തുമാശ്ലെഷംചെയ്തുസുഖിച്ചുമരുവി
നാൻ – അക്കാലംബലഭദ്രരാദിയാംയദുക്കളും പുഷ്കരവിലൊചനനാ
കിയ ഭഗവാനും സ്ത്രീധനംകൊടുപ്പാനായ്പാണ്ഡവന്മാൎക്കുദിവ്യ സ്ത്രീ
ധനാദികളൊടുംവന്നിതുസന്തൊഷത്താൽ വെറിട്ടുപൊയജീവൻപി
ന്നെയും‌വന്നപൊലെ പാരിച്ചമൊദംപൂണ്ടുവെഗത്തൊടെതിരെറ്റാ
ർ അന്തികെകാണായ്‌വന്നൊരന്തരാത്മാനംനിത്യം ബന്ധുവാംകൃഷ്ണൻ
തന്നെച്ചിന്തിച്ചവണ്ണംതന്നെ സന്താപമകന്നുള്ളിൽസന്തൊഷംവാ
യ്ക്കുംവണ്ണംസന്തതാനന്ദംപൂണ്ടുകുന്തീനന്ദന്മാരും സഹസ്രംരഥങ്ങ
ളും‌സഹസ്രംഗജങ്ങളും സഹസ്രംശിബികകൾ സഹസ്രാദാസികളും
പ്രീത്യാനൽകിയശെഷംപിന്നെയുംകൊടുത്തിതു ജാത്യശ്വരഥികളും
നൂറ്റിരുപത്തഞ്ചെല്ലൊ നിയുതംശീലഗുണമെറിയപശുക്കളും പ്രയു
തംനരന്മാരാൽ ചുമന്നിട്ടുള്ള പൊന്നുംഉത്തമതരമായഭൂഷണംനൂറുപാ
രം മുത്തുമാലകളനഗ്ഘങ്ങളായവനൂറും പവിഴമാലകളമായിരമതു
പൊലെ സുവൎണ്ണപാദപീഠങ്ങളുമാസ്തരണങ്ങൾ ദിവ്യങ്ങളായിട്ടു
ള്ള വസ്ത്രകംബളങ്ങളും സൎവവിസ്മയകരംകാഞ്ചനപാത്രങ്ങളും രാമകൃ
ഷ്ണന്മാർമഹാധരരത്നൌഘങ്ങളും സൊമവംശൊത്ഭൂതനാംഭൂമിപാല
നുനൽകി ചൊല്ലെഴുമജാതശത്രുക്ഷിതിപതിവീര നെല്ലാമെപരിഗ്ര
ഹിച്ചവരെസ്സമ്മാനിച്ചാൻ പാനഭൊജനകളഭാദിഭൊഗങ്ങൾകൊ
ണ്ടു മാനന്ദിച്ചെഴുദിനംകല്യാണഘൊഷത്തൊടും കഴിഞ്ഞൊരന്തരംരാ
മാദിയദുക്കളു മഴിഞ്ഞുപറഞ്ഞുടൻപൊവാനായ്പുറപ്പെട്ടാർ പരിരംഭ
ണംചെയ്തുഭഗിനീതന്നൊരാമൻ ഭരിച്ചുകൊൾനീയെന്നുപാഞ്ചാലി
യൊടുചൊല്ലി തെളിഞ്ഞുപിതൃഷ്വസാവിനെയുംവണങ്ങിപ്പൊയ്‌വി
ളങ്ങുംദ്വാരാവതിപുക്കിതുപടയൊടെ – ഉല്പലവിലൊചനൻചില്പുമാ
ൻ നാരായണൻ മുപ്പത്തുനാലുദിനംഫല്ഗുനനൊടുംകൂടി ശക്രപ്ര
സ്ഥത്തിംകൽവാണരുളിസ്സുഖത്തൊടെ ശക്രനന്ദനൻ‌താനുമതിനാലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/184&oldid=185474" എന്ന താളിൽനിന്ന് ശേഖരിച്ചത്