താൾ:CiXIV280.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൭൫

ഥുതന്നെവെറെവിളിച്ചുകൊണ്ടുമധു രിപുതന്നന്തൎഗ്ഗത മഖിലമരുൾ
ചെയ്തുപരിപാലിച്ചുകൊൾകരാജ്യംനീവഴി പൊലെ വരുവൻവൈ
കാതെഞാനെങ്കിലങ്ങിനെയെന്നാൻ കൃഷ്ണനെപ്പുരസ്കരിച്ചൊക്ക
വെപുറപ്പെട്ടാർവൃഷ്ണികൾമഹൊത്സവംപാലിപ്പാനതുകാലം സുഭദ്ര
തന്നെമെല്ലെവിളിച്ചുചൊന്നാൻ‌പാൎത്ഥൻ സുഭദ്രംഭവിക്കെണംനമു
ക്കുമിനിബാലെ ജനകൻഭ്രാതാമാതാമാതുലൻ‌പിതൃഭ്രാതാഗുരുവെ
ന്നെവംകന്യാദാനകൎത്തൃകക്രമം നിന്നുടെപിത്രാദികൾപുത്രമിത്രാദി
യൊടുമവൎണ്ണമദ്ധ്യെമെവുമന്തദ്ദ്വീപവും‌പുക്കാർ എന്നുടെബന്ധുക്ക
ളുമിവിടെയടുത്തില്ലനിന്നൊടൊന്നുണ്ടുപറയുന്നുഞാനതുമൂലം ഗാന്ധ
ൎവ‌വിവാഹമഞ്ചാമതെത്രയും‌മുഖ്യം കാന്തലൊചനെപുനരെതുമെമടി
ക്കെണ്ടാമന്ത്രതന്ത്രങ്ങളെല്ലാമന്യൊനരാഗംകൊണ്ടെ സന്ധിക്കുംസ
ന്തതിയുമെന്നല്ലൊചൊല്ലിമനുപക്ഷവും‌മാസംതിഥികരണമയനവു
മൃക്ഷവുംശുലഗ്നമെന്നിവവെണംതാനുംഉത്തരായണമിപ്പൊൾവൈ
ശാഖമെല്ലൊമാസംഅത്തമാം‌നക്ഷത്രവുംശുക്ലപകവും‌വന്നു തിഥി
യുംതൃതീയകെൾവാരണക്കരണവും മധുരാധരീകുലമൌലിമാലികെ
ബാലെമകരമെല്ലൊലഗ്നംപെരികശ്ശൂഭമതും മകരവിലൊചനെമക
നുമുണ്ടായ്‌വരുംഅസ്തമിച്ചിതുസൂൎയ്യനടുത്തുമുഹൂൎത്തവു മുത്തരംപറയെ
ണമുത്തമെസുഭദ്രെനീമൌനാനുവാദമൊടെനിന്നിതുസുഭദ്രയും മാന
സെജനകനെദ്ധ്യാനിച്ചുകിരീടിയും വന്നിതുശചീദെവിതന്നൊടും
വിണ്ണൊർനാഥൻ‌പിന്നെയുമുള്ളദെവസ്ത്രീകളുമൊക്കവന്നാർ വസി
ഷ്ഠനരുന്ധതീതന്നൊടുംകൂടിവന്നു വസിച്ചു ദെവമുനിനാരദൻതാനും
വന്നുഭഗിനിമനൊരഥമറിഞ്ഞിട്ടെഴുന്നള്ളി ഭഗവാൻ ബലഭദ്രരു
റക്കം‌പുക്കശെഷംദെവകീവസുദെവസത്യകാദികളൊടുംദെവദെവ
ശനെഴുനെള്ളിയൊരനന്തരം കാശ്യപമഹാമുനിഹൊതാവായതുപി
ന്നെകാശ്യപിദെവപ്രൌഢന്മാർപരികൎമ്മംചെയ്താർ സദസ്യാദിക
ളെല്ലാംനാരദാദികളെല്ലൊതദത്യത്ഭുതതരംസുഭദ്രാസ്വയംവരം മംഗല്യ
സ്ത്രീകൾവെണ്ടുംകൎമ്മങ്ങളരുന്ധതി മംഗലദെവതയുംപൌലൊമിദെ
വകീയുംദെവകളൊടുംലൊകപാലന്മാരൊടുംകൂടിദെവെന്ദ്രനഭിഷെകം
ചെയ്തിതുതനയനും ദെവനാരികൾപാട്ടുമാട്ടവുംതുടങ്ങിനാർ ദെവദു
ന്ദുഭികളുംഘൊഷിച്ചുനാദം‌പൂണ്ടു മകുടാംഗദഹാര കുണ്ഡലകടകാദിമ
കനുശതമഖനണിഞ്ഞാനനവധി ൟവണ്ണംസ്വയംബരമുണ്ടായി
ട്ടില്ലയെന്നുദെവകൾപൊലുമൊക്കസ്തുതിച്ചാരതുനെരം ദെവദെവ
ശനായകൃഷ്ണ ന്റെനിയൊഗത്താൽ ദെവെന്ദ്രാദികൾചെന്നു നാക
ലൊകവുംപുക്കാർഅജനവ്യയൻ‌പരമാനന്ദമൂൎത്തികൃഷ്ണൻ വിജയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/181&oldid=185471" എന്ന താളിൽനിന്ന് ശേഖരിച്ചത്