താൾ:CiXIV280.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൭൩

ന്യ കൌതൂഹലംപൂണ്ടുപുഞ്ചിരികൊണ്ടു സന്യാസിതന്നെനൊക്കിപി
ന്നെയുംസുഭദ്രയാം കന്യകസഗൽഗദം‌മെല്ലവെചൊല്ലീടിനാൾ അ
ന്യായമല്ലെരഹസ്സല്ലാപം‌നമ്മിൽഭവാൻ ധന്യനാകയാലതുംയൊഗ്യ
മെന്നതെവരു അന്യമായിരിപ്പൊരുവൃത്താന്തംചൊദിക്കുന്നു ണ്ടെ
ന്നൊടുപരമാൎത്ഥമരുളിച്ചെയ്തീടെണം ഖാണ്ഡവപ്രസ്ഥത്തിംകലെഴു
നെള്ളിയൊമ്മ പാണ്ഡവമാതാവായകുന്തിയെയുണ്ടൊകണ്ടു എ
ന്നുടെപിതൃഷ്വസാവാകുന്നതറിഞ്ഞിതൊ മന്നവൻയുധിഷ്ഠിരൻ ത
ന്നെയുമുണ്ടൊകണ്ടു സൊദരന്മാരുമായിസ്വൈരമായ്‌വാഴുന്നൊനൊ
വാതനന്ദനനായഭീമനുസുഖമല്ലി ഫൽഗുനനപരാധംപൊക്കുവാൻ
തീൎത്ഥത്തിനു നിൎഗ്ഗമിച്ചിരിക്കുന്നിതെന്നതൊകെട്ടുതെല്ലൊ ഇക്കാല
മെതുദിക്കിൽസഞ്ചരിക്കുന്നിതവൻ ദുഃഖിപ്പാൻപാത്രമല്ലഭാഗ്യവാ
നെല്ലൊപാൎത്ഥൻ അവനെയുണ്ടൊകണ്ടുകെട്ടിതൊവിശെഷങ്ങൾ
വിവശഭാവത്തൊടുമീവണ്ണംചൊദിച്ചപ്പൊൾ അവളൊടുരചെയ്തുമ
ന്ദാഹാസവുംപൂണ്ടു പവനാത്മജസഹൊദരനാംവിജയനും ആൎയ്യയാം
കുന്തീകുരുക്ഷെത്രത്തിംകലും‌തത്ര സ്വൈരക്കെടില്ലവിശെഷിച്ചുതു
മെന്നുകെട്ടു ധൎമ്മജന്മാവുമനുജന്മാരുമിന്ദ്രപ്രസ്ഥം ധൎമ്മെണപരി
പാലിച്ചിരിക്കുന്നിതുബാലെ ഭ്രാതാക്കന്മാരുംകുന്തിയാകിയ ജനനിയു
മെതുമെധരിച്ചതില്ലൎജ്ജുനവിശെഷങ്ങൾ ബാലികെഞാനിന്നൊ
രുകിംവദന്തിയുംകെട്ടെൻ കാലംവൈകാതെപരമാൎത്ഥവുമറിഞ്ഞീടാം
രഹസ്യംചൊല്ലീടരുതംഗനാമാരൊടെന്നു മഹൽസംവാദമെന്നാകീ
ലുംഞാൻചൊല്ലീടുവൻ ദ്വാരകാപുരിതന്നിൽസന്യാസവെഷംപൂ
ണ്ടു മാരമാൽകലൎന്നിരിക്കുന്നിതുധനഞ്ജയൻ കൃഷ്ണസൊദരിയായ
സുഭദ്രതന്നീലതി തൃഷ്ണപൂണ്ടിരിക്കുന്നൊനൎജ്ജുനെന്നുകെട്ടുമന്ദാക്ഷ
ഭാവംകൊണ്ടുംപ്രെമാനുരാഗംകൊണ്ടും സുന്ദരീസുഭദ്രയുംകുംപിട്ടാള
പ്പൊൾതന്നെ കാൽവിരൽകൊണ്ടുഭുവിവരച്ചുവരച്ചുടൻ കൊൾമയി
ക്കൊണ്ടുചെറ്റുവിറച്ചുവിറച്ചെവം നിൽക്കുന്നസുഭദ്രയി ൽചൊല്ലുന്ന
ചിത്തംതന്നെ നിൽക്കെന്നുവിലക്കീട്ടുപിന്നെയുംചൊന്നാൻ‌പാൎത്ഥ
ൻ ഞാൻതന്നെധനഞ്ജയനാകുന്നതറികനീ താൻ‌തന്നെ‌വരിക്കെ
ണമെന്നെയെന്നറിഞ്ഞാലും പിന്നെപ്പൊയിലതാഗൃഹംപുക്കിതുധ
നഞ്ജയൻ കന്യകാസുഭദ്രയുംമന്മഥാതുരയായാൾ ശില്പമായിരിപ്പൊ
രുപുഷ്പതല്പത്തിന്മെൽചെ ന്നത്ഭുതാംഗിയുംവീണമൊഹിച്ചാളതുനെ
രം കന്യകാഗൃഹത്തിംകലുണ്ടായവൃത്താന്തങ്ങളൎണ്ണൊജനെത്രൻ‌ദിവ്യം
ചക്ഷുസ്സുകൊണ്ടുകണ്ടാൻ പത്മസംഭവയാകുംവിദൎഭപുത്രിയായ രു
ഗ്മിണീതന്നെനിയൊഗിച്ചിതുഭഗവാനും ഭിക്ഷുവിൻഭിക്ഷാൎത്ഥമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/179&oldid=185469" എന്ന താളിൽനിന്ന് ശേഖരിച്ചത്