താൾ:CiXIV280.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൭൧

ന്നുചിന്തിച്ചുചൊല്ലെണംനീ നിന്തിരുവടിക്കുള്ളിൽതെളിഞ്ഞദെശം
തന്നെ സന്തൊഷം‌മറ്റെല്ലാൎക്കുമെന്തതുവിചാരിപ്പാൻ അന്തമ്മൊദെ
നപുണൎന്നനുജൻ‌തന്നെനൊക്കി ച്ചിന്തിച്ചുകാമപാലൻ കൃഷ്ണനൊ
ടരുൾചെയ്തു ആരാമത്തിംകലതികൊമളലതാഗൃഹെ ധിരനാംസന്യാ
സിക്കുവസിപ്പാൻസുഖമുള്ള ഭൊജനത്തിനുകന്യാഗൃഹമുണ്ടടുത്തെ
ന്നാൽ ഭൊജന്മാൎക്കനുവാദംനീകൂടക്കല്പിക്കുംപൊൾബലദെവൊക്തി
കെട്ടുപറഞ്ഞുമാധവനും ബലവാനിവനതിസുന്ദരൻ വാഗ്മീയുവാ ക
ന്യകാപുരസമീപത്തിംകലാക്കീടുവാ നിന്നിവൻയൊഗ്യനല്ലെന്നെ
ന്നുടെമതം‌പിന്നെ ശാസ്ത്രജ്ഞൻ ഗുരുധയ്യജ്ഞൊത്തമൻനെതാവായ
ശാസ്താനിന്തിരുവടിഞങ്ങൾക്കിന്നെല്ലാവക്കും ഭവതാസമുക്തമായ
തിനെവിരൊധിപ്പാ നിവിടെമറ്റാരുമില്ലിത്രപൊന്നിട്ടുപിന്നെ ചി
ന്തിച്ചാൽശുഭാശുഭമറിവാനൊരുത്തരം നിന്തിരുവടിക്കുനെരില്ലെന്നു
ധരിക്കെണം ഇത്തരം കൃഷ്ണവാക്യംകെട്ടുരാമനുംചൊന്നാൻ സത്യവാ
ൻ ജിഞന്ദ്രിയൻധൃതിമാൻവിനയവാൻ ഉത്തമനായഭിക്ഷ വിദ്വാ
നെത്രയുമിവൻ ഭക്ത്യാനീകൂട്ടിക്കൊണ്ടുപൊകണംകന്യാഗൃഹെ ഭദ്ര
യാംസുഭദ്രയൊടിങ്ങിനെപറയെണം ഭദ്രനായിരിപ്പൊരുസന്യാസി
പ്രവരനു ഭക്ഷ്യങ്ങൾഭൊജ്യങ്ങളുംപെയങ്ങളിവയെല്ലാം നിത്യവും
ശിക്ഷയൊടെഭിക്ഷയിട്ടീടവെണമത്യുദാരതയൊടുഞാൻചൊന്നതെ
ന്നുചൊൽക കൊമളനായ കൃഷ്ണനങ്ങിനെതന്നെയെന്നു കാമപാലാ
നുജ്ഞയുംകൈക്കൊണ്ടുവഴിപൊലെ സന്യാസിയായപാൎത്ഥൻ തന്നു
ടെകയ്യുംപിടി ച്ചന്യുനകൌതൂഹലം‌പൂണ്ടുതൻഗൃഹംപുക്കാൻ രുഗ്മി
ണിയൊടുംസത്യഭാമയാംകാന്തയൊടുംപത്മലൊചനൻ പരമാൎത്ഥവുമ
റിയിച്ചാൻ പാൎത്ഥനാഗതനായവാൎത്തകെട്ടവർകളും പൂൎത്തിയാംമനൊ
രഥമെന്നസന്തൊഷംപൂണ്ടാർ സന്യാസിയൊടുംകൂടികന്യകാഗൃഹം
പുക്കു ധന്യയാഭഗിനിയൊടീവണ്ണമരുൾചെയ്തു ഭദ്രയാംസുഭദ്രെകെ
ളാൎയ്യന്റെയൊഗംനീ ഭദ്രനായിരിപ്പൊരുസന്യാസിവരനിവൻ
ഭക്ഷ്യഭൊജ്യാദികളാംഭിക്ഷനൽകീടവെണം ഭിക്ഷുവിന്നനുഗ്രഹം
സിദ്ധിപ്പാൻനമുക്കെല്ലാം നിത്യവും ഭിക്ഷുവശവൎത്തിനിയാകവെ
ണം സിദ്ധിക്കുമഭിമതമെന്നാൽ നിശ്ചയംബാലെ മുന്നംവന്നിതുചി
ലസന്യാസിവരരവ രിന്നിപ്പൊൾദാശാഹൻതൻപുത്രികളായുണ്ടാ
യ കന്യകാഗൃഹങ്ങളിലിരുന്നീടുന്നുബാലെ നന്നായി ശുശ്രൂഷി
ച്ചീടുന്നിതുഭക്ത്യാനിത്യം എന്നെല്ലാംബൊധിപ്പിച്ചുമാധവനെഴുനെ
ള്ളി സന്യാസികന്യാഗൃഹംതന്നിലുംപുക്കാനെല്ലൊ രമ്യഗാത്രിയെ
ക്കണ്ടുമന്മഥവിവശനാ യ്ധൎമ്മജസഹൊദരനെത്രയുംതാപംപൂണ്ടാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/177&oldid=185467" എന്ന താളിൽനിന്ന് ശേഖരിച്ചത്