താൾ:CiXIV280.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൦ സംഭവം

വംകണ്ടുനടന്നീടിനനെരം കന്യകാസുഭദ്രയുംതന്നുടെസഖീമദ്ധ്യെ
മിന്നലെന്നതുപൊലെകാണായിസന്യാസിക്കും തന്നെത്താൻമറന്നി
തുസന്യാസികന്യകയാൽപിന്നെയുണ്ടായകുഴപ്പങ്ങൾഞാനെന്തുപൊ
ല്ലു വാസുദെവനുമുപദെശിച്ചാനുപായങ്ങൾ വാസവതനയനുമവ്വ
ണ്ണമാരംഭിച്ചാൻ ഉത്സവം കഴിഞ്ഞപ്പൊൾവൃഷ്ണികളെല്ലാവരും സ
ത്സഭാവന്ദനാചെയ്തൊക്കവെപുറപ്പെട്ടാർ സുഭദ്രതാനുംപിന്നെരൈ
വതകാദ്രീന്ദ്രനെ സുഭക്ത്യാവലത്തുവെച്ചൎച്ചിച്ചുവന്ദിച്ചുടൻ ദൈവ
തഭൂദെവെന്ദ്രന്മാരെയുംവണങ്ങീട്ടു കൈവരെണമെമമകാംക്ഷിതമെ
ന്നുനുണ്ണി ശ്രീമദ്വാരകാപുരിപൂവാനായ്പുറപ്പെട്ടാൾ ഭീമസെനാനു
ജനുംപുക്കിതുമദ്ധ്യെമാൎഗ്ഗം ഭദ്രയാംസുഭദ്രയെച്ചിന്തിച്ചുചിന്തിച്ചവൻ
നിദ്രയുംവെടിഞ്ഞുപൊയദ്രിപുംഗവതടെ രമ്യകാനനദെശെനിൎമ്മല
ശിലാതലെ മന്മഥവിവശനായ്ധൎമ്മജാനുജൻ‌പുക്കാൻ അൎജ്ജുനസാ
ലതാലബകുളതമാലങ്ങ ളശ്വകൎണ്ണങ്ങൾചെംപകാശൊകപുന്നാഗ
ങ്ങൾ കെതകപാടലങ്ങൾ കൎണ്ണികാരങ്ങൾനല്ല ചൂതങ്ങളുംകൊലങ്ങ
ളതിമുക്തകങ്ങളും ഇത്യാദിവൃക്ഷങ്ങൾകൊണ്ടെത്രയുംമനൊജ്ഞമാം സ
സ്ഥലെവസിക്കുന്നസന്യാസിതന്നെക്കണ്ടു പൊകുന്നവൃഷ്ണി വീര
ന്മാരൊടുപറഞ്ഞിതു സാകംനമ്മൊടുമത്രനിങ്ങൾചെറ്റിരിക്കെണം
രെവതീരമണനുംസാംബനുംപ്രദ്യുമ്നനും സാരണൻകൃതവൎമ്മാചാരു
ദെഷ്ണനുംഗദൻ ഭാനുവുംവിഡൂരഥൻനിശഠൻ വിപൃഥവും പൃഥവുമി
ത്യാദികളാകിയവൃഷ്ണികളും യദുവീരന്മാരുമായ്സന്യാസിതന്നെക്കണ്ടു കു
തുകംപൂണ്ടുനമസ്കരിച്ചുഭക്തിയൊടെ മൃദുപല്ലവങ്ങളിലിരുന്നാരെല്ലാ
വരും കുശലപ്രശ്നങ്ങളുംചെയ്തിതുസന്യാസിയും കുശലമെത്രയെ
ന്നുപറഞ്ഞുമുസലിയും എങ്ങളെക്കുറിച്ചെറ്റംകാരുണ്യമുണ്ടാകെണ മെ
ങ്ങുനിന്നെഴുനെള്ളത്തെന്നതുംകെട്ടീടെണം നിന്തിരുവടികണ്ടപുണ്യ
ദെശങ്ങളെല്ലാ മന്തരംകൂടാതെകണ്ടരുളിച്ചെയ്തീടെണം ക്ഷെത്രങ്ങ
ൾപൎവ്വതങ്ങൾവനങ്ങൾനദികളും തീൎത്ഥങ്ങൾദിഗ്‌വൃത്താന്തഭെദങ്ങളൊ
ക്കച്ചൊന്നാൻ മൊക്ഷധൎമ്മങ്ങളെല്ലാമാഖ്യാനംചെയ്താനിവൻ സാ
ക്ഷാൽജ്ഞാനാൎത്ഥീഭിക്ഷുമുമുക്ഷുശ്രെഷ്ഠനെന്നാർ സന്യാസിക്കുപ
ദ്രവംകൂടാതെവസിപ്പതി ന്നിന്നുനാമൊരുനിലംകല്പിച്ചീടുകവെണം
എന്നുവൃഷ്ണികൾബലനൊടുചൊല്ലിയനെരം വന്നിതുവസുദെവന
ന്ദനൻനാരായണൻ പെരികസ്സന്തൊഷിച്ചുബലഭദ്രരുംചൊന്നാൻ
വരികകൃഷ്ണവരികൊന്നുചൊല്ലെണമിപ്പൊൾ ദിവ്യനായിരിപ്പൊ
രുസന്യാസിവരനിവൻ നിൎവ്യാജംസെവിക്കെണമിവനെനാമെ
ല്ലാരും ഇവിടെചാതുൎമ്മാസ്യമിരിപ്പാനൊരുനില മെവിടംനല്ലതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/176&oldid=185466" എന്ന താളിൽനിന്ന് ശേഖരിച്ചത്