താൾ:CiXIV280.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൬ സംഭവം

കല്പിതമായരൂപംപൂൎണ്ണമായതുനെരംഉല്പലൊത്ഭവൻ തിലൊത്തമയെ
ന്നിട്ടുപെരു മല്പഭാഷിണികൾമറ്റുള്ളവർനാണംപൂണ്ടാർഉല്പലൊത്ഭ
വയായലക്ഷമിയുംരുദ്രാണിയും കൎപ്പൂരശൂഭ്രഗാത്രിയാകിയഭാരതിയും ദ
ൎപ്പകപ്രാണനാഥയാകിയരതിതാനും ദൎപ്പമുൾക്കാമ്പിലെറുപ്സരസ്ത്രീ
വൎഗ്ഗവും സൎപ്പഭൂഷണപ്രിയയാകിയഗംഗതാനും സുപ്രഭാംഗിയ
ക്കണ്ടുമൊഹിച്ചാരസൂയയാ വിശ്വകൎമ്മാവുതാനുംവിസ്മയപ്പെട്ടാനെ
റ്റം വിശ്വകൎത്താവുംതലകുലുക്കിതൃക്കണ്പാൎത്തുകണ്ടൊരുപുരുഷന്മാൎക്കു
ണ്ടായപരവശം തണ്ടലർബാണൻതാനും‌മുഴവനറിഞ്ഞീല കുണ്ഠനാ
യിതുനീലകണ്ഠനുമതുനെരം കൊണ്ടൽനെർവൎണ്ണൻ‌താനുംകൊണ്ടാടി
സ്തുതിചെയ്താൻ ധാതാവുതിലൊത്തമയൊടരുൾചെയ്തീടിനാൻ എതു
മെമടിയാതെനീയൊരുകാൎയ്യംവെണം സുന്ദരരൂപെപൊയീടെണം
വൈകാതെചെൽക സുന്ദൊസുന്ദാ സുരെന്ദ്രന്മാരുള്ളവിടെനീ നി
ന്നുടെരൂപശൊഭാലാവണ്യംകൊണ്ടുതയൊ രന്യൊന്യവിരൊധവുമു
ണ്ടാക്കിച്ചമക്കെണം നിന്നാലെസാദ്ധ്യമിനിദെവകളുടെകാൎയ്യം പി
ന്നെനിവൈകാതെകണ്ടിങ്ങുപൊരികബാലെ – ലൊകെശനിയൊഗ
വുംകൈക്കൊണ്ടുതിലൊത്തമാ നാകെശകുലത്തെയും ചെയ്തുടൻ‌പ്ര
ദക്ഷിണം ആകാശമാൎഗ്ഗെമന്ദമന്ദംപൊയ്ചെല്ലുന്നെരം പാകശാ
സനവൈരിമാരെയുംകാണായ്‌വ ന്നുഗന്ധമാല്യാലംകൃതമാരായ്നൎത്തകീ
ജന മന്തികെപാടിക്കൂത്താടുന്നതുംകണ്ടുകണ്ടു ഭക്ഷ്യഭൊജ്യങ്ങളൊ
ടുംസെവകജനത്തൊടും പുഷ്കലമായഭൊഗത്തൊടുമന്യൊന്യംചെ
ൎന്നു ഹൃദ്യമായീടുന്നൊരുമദ്യപാനവുംചെയ്ത ങ്ങുദ്യാനദെശവിന്ധ്യസാ
നുനിശിലാതലെ സ്നിഗ്ദ്ധമായീടുന്നഭദ്രാസനെവഴുന്നെരം മുഗ്ദ്ധയാ
യൊരുതിലൊത്തമയും‌മന്ദംമന്ദം രക്തവസ്ത്രവും‌പൂണ്ടുമുക്താഹാ രാദി
കളും രക്തമാല്യാനുലെപനാദിയുമലംകരി ച്ചെത്രയുംമനൊഹരമായൊ
രുവെഷത്തൊടും ചിത്രമായിരിപ്പൊരുമന്ദസഞ്ചാരത്തൊടും കൎണ്ണി
കാരവുമറുൎത്തുന്നതസ്തനങ്ങളും തന്വംഗിമദ്ധ്യെമദ്ധ്യെചെറുതുകാട്ടി
ക്കാട്ടി നിന്നുമങ്ങൊട്ടുപൊന്നുംമെല്ലവെകടാക്ഷിച്ചുംപിന്നെയുമിട
യിടെപ്പിന്നൊക്കിവാങ്ങിപ്പൊന്നും വാഹീനിതീരെ വിളയാടു
ന്നനാരീമണീ മൊഹനരൂപംകണ്ടുസുന്ദൊപസുന്ദൻമാരും കാ
ഞ്ചനചഷകവുംവെടിഞ്ഞുസസംഭ്രമം വാഞ്ഛയാമതിമറന്നസുര
പ്രവരന്മാർചാഞ്ചാടിച്ചെന്നാരവൾതന്നുടെമുൻപിലൊരുചാഞ്ചല്യം
കലൎന്നതിൽസുന്ദനാംജ്യെഷ്ഠനപ്പൊൾ ദക്ഷിണകരം‌പിടിച്ചാടിനാനു
പസുന്ദൻദക്ഷിണെതരകമപ്പൊഴെപിടിപ്പെട്ടാൻ മത്തചിത്തന്മാ
രായദൈത്യന്മാരവളുടെ ഹസ്തപങ്കജംരണ്ടുംപിടിച്ചുനിൽക്കുന്നെരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/172&oldid=185462" എന്ന താളിൽനിന്ന് ശേഖരിച്ചത്