താൾ:CiXIV280.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൬൫

ന്തൊഷമുണ്ടായ്‌വന്നുബന്ധുക്കൾക്കെല്ലാമുള്ളിൽ ചിന്തിച്ചവണ്ണംവരം
കിട്ടുകനിമിത്തമാ യ്താപസവെഷം‌പരിത്യജിച്ചുദിവ്യങ്ങളാ മാഭര
ണാദികളുംധരിച്ചുദീപിച്ചെറ്റം സൽക്കാരംചെയ്തീടിനാരത്യൎത്ഥം സു
ഹൃജ്ജനം തൽക്കാൎയ്യമവൎക്കെല്ലാംസാധിപ്പിച്ചനുദിനം ഭക്ഷ്യതാംപു
നരപിഭുജ്യതാംയഥാസുഖം വക്ഷ്യതാംബഹുവിധംരമ്യതാമിഹൈവ
മെ പീയതാംയഥാകാമംഗീയതാമുച്ചൈസ്തരം നീയതാമിതിഗെഹെ
ഗെഹെകെൾക്കായിവാക്കും തത്രതതൈവപാനമത്തചിത്തന്മാരവ
രെത്രയുംവിഹരിച്ചുകഴിഞ്ഞുപലകാലം ഹിരണ്യകശിപുതൻകുലത്തിൽ
വന്നുമുന്നം പിറന്നനികുംഭൻ‌തൻപുത്രന്മാരായുണ്ടായ സുന്ദൊപസു
ന്ദന്മാരുംദൈത്യവാഹിനിയുമാ യ്‌വിണ്ഡവർപുരംപുക്കുദെവെന്ദ്രാദി
കളെയും വെന്നുടനാട്ടിക്കളഞ്ഞീടിനാർവർകളും ചെന്നുപുക്കിതുവി
ധാതാവുതന്നുടെലൊകംദന്ദശൂകന്മാരെയുംജയിച്ചുപാതാളവുംചെന്ന
വർജയിച്ചിതുസമുദ്രദ്വീപങ്ങളും മ്ലെച്ശജാതികളെയുംജയിച്ചുവശത്താ
ക്കി വാച്ചശൌൎയ്യെണഭൂമിജയിപ്പാനൊരും‌പെട്ടാർ യാഗാദികൎമ്മങ്ങ
ളുമൊക്കവെമുടക്കിയാർ ശൊകം‌പൂണ്ടിതുമുനിവഗ്ഗവുംദ്വിജന്മാരും കൃ
ഷിഗൊരക്ഷാദിയും‌മുടക്കികൃപാഹീന മൃഷികൾതമ്മെവധിച്ചീടിനാ
ർമടിയാതെ പിതൃകൎമ്മവുംദെവപൂജയുമില്ലാതെയായ്ദി തിജപ്രവര
ന്മാരടക്കിഭൂചക്രപും ലൊകവാസികളെയുമൊക്കവെയാട്ടിക്കള ഞ്ഞെ
കമാനസന്മാരായവർകിളിരുവരുംപൎവ്വതവനഗ്രാമനഗരദ്വീപാന്തരെ
സൎവ്വദാദിവ്യാംഗനമാരുമായ്ക്രീഡിക്കയുംരത്നഭൂതങ്ങളെല്ലാമടക്കിക്കൊ
ണ്ടുദെവ പത്നികളെയുമാട്ടിപ്പിടിച്ചുകൊണ്ടാണല്ലൊ താപസപ്രവ
രതമംബരചാരികളും താപമുൾക്കൊണ്ടുപുരുഹൂതാദിദെവകളുംസത്യ
ലൊകത്തെപ്രാപിച്ചെത്രയുംഖിന്നന്മാരാ യ്ചിത്തതാപംപൂണ്ടെറ്റമ
ത്തലായാപത്തുകൾ‌അംബുജസംഭവനൊടറിയിച്ചതുനെരമംബരചാ
രികളൊടരുളിച്ചെയ്തുദെവൻ വിശ്വസിച്ചാലും‌ മമവചനംവൈകാ
തെഞാൻ നിശ്ശെഷപരിതാപം നിങ്ങൾക്കുതീൎത്തീടുവൻ വിശ്വക
ൎത്താവുതാനുമുൾക്കാമ്പിൽനിരൂപിച്ചു വിശ്വക ൎമ്മാവുതന്നെവിളിച്ചു
നിയൊഗിച്ചു നിൎമ്മലമായരൂപലാവണ്യത്തൊടുമിപ്പൊൾ നിൎമ്മിക്ക
വെണമൊരുതരുണിരത്നത്തെനീ വിശ്വകൎമ്മാവുംനമസ്കരിച്ചുധാതാ
വിനെവിശ്വമൊഹനമായനാരീരൂപവുംതീൎത്തു ചാരുതകലൎന്നുള്ള മൊ
ഹനവസ്തുക്കളിലൊരൊരൊതിലത്തൊളമെടുത്തുസരാംശത്തെ ചെൎത്തു
കൊണ്ടുരുക്കൂട്ടിത്തീൎത്തൊരുദിവ്യരൂപം പാൎത്തൊളംജഗന്മനൊമൊ
ഹനതരമെല്ലൊ അത്ഭുതമായപദാൎത്ഥങ്ങൾസംപാദിച്ചതി ലുല്പന്നമാ
യസാരാംശംകടഞ്ഞെടുത്തിതു ശില്പമായൊരുതിലമാത്രമങ്ങതുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/171&oldid=185461" എന്ന താളിൽനിന്ന് ശേഖരിച്ചത്