താൾ:CiXIV280.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪ സംഭവം

ൽവന്നുമുന്നം പിറന്നനികുംഭനാമസുരവരനുടെ നന്ദനന്മാരാ
യുണ്ടായ്‌വന്നിതുവീരന്മാരാ യ്സുന്ദൊപസുന്ദരന്മാരെന്നി രുവരതുകാ
ലം വൃന്ദാരകാരികളാ യ്മുന്നമുണ്ടായിവന്ന സുന്ദൊപ സുന്ദരന്മാ
രും വയസ്യന്മാരെപ്പൊലെ അന്യൊനംഭ്രാതാക്കന്മാരാമവരിവരു
മൊന്നിച്ചുതമ്മിൽപിരി യാതെവാഴുന്നകാലം ത്രൈലൊക്യംജയിക്കെ
ണംനമുക്കെന്നുറച്ചവർ ശൈലാഢ്യനായവിന്ധ്യൻതന്നുടെമുകളിൽ
പ്പൊ യ്സംതതപിതാമഹൻ തന്നുടെപാദാംബുജം ചിന്തിച്ചുഘൊര
മായതപസ്സുതുടങ്ങിനാർവായുഭക്ഷണംചെയ്തുപാദാംഗുഷ്ഠവൂമൂന്നികാ
യവുംമലംപൂണ്ടുജടയുംവല്ക്കലയും ധരിച്ചുകൂപ്പിത്തൊഴുതക്ഷികളിളകാ
തെ നിരസ്താശയാനിത്യംവ്രതത്തൊടൊരുപൊലെ ചെന്നിതുകാലമ
പ്പൊൾപൊങ്ങിയധൂമംകൊണ്ടു നന്നായിവിറച്ചിതുവിന്ധ്യനാംമല
യെല്ലാം ഉഗ്രമാംതപസ്സുകൊണ്ടക്കാലംദെവകളും വ്യഗ്രിച്ചുഭയപ്പെ
ട്ടു ചിന്തിച്ചാർപലതരം എന്തൊന്നുകൊണ്ടുതപൊവിഘ്നത്തെവരുത്താ
വു പന്തൊക്കും‌മുലമാരാലെതുമില്ലൊരുഫലം ശൂലവുമൊങ്ങിയൊരു
രാക്ഷസനടുത്തിതു കാലനെപ്പൊലെദെവ ന്മാരുടെമായയാലെ സു
ന്ദൊപസുന്ദന്മാരാമസുരെന്ദ്രന്മാരുടെ സുന്ദരിമാരാംഭാൎയ്യഭഗിനിജന
നിമാർ പെടിച്ചുപരിപാലിച്ചീടെണമെന്നുചൊല്ലി യൊടിച്ചെന്നതു
കണ്ടുമിളകീലവരെതും ഒന്നുകൊണ്ടുമെതപൊഭംഗത്തെച്ചെയ്തുകൂടാഞ്ഞി
ന്ദ്രാദിദെവഗണമാകുലപ്പെട്ടശേഷം മുൻപിലാമ്മാറങ്ങെഴുനെള്ളി
നാൻപിതാമഹ നൻ‌പൊടുവെണ്ടുംവരംതരുവനെന്നു ചൊന്നാൻ
വന്ദിച്ചുസുന്ദൊപസുന്ദരന്മാരുമരവിന്ദ നന്ദനൻ‌തന്നൊടത്യാനന്ദമാ
യുരചെയ്താർ നിന്തിരുവടിക്കുകാരുണ്യമുണ്ടാകിൽഞങ്ങൾ ക്കന്തരം
വരാതൊരുദെവത്വംതന്നീടെണം അന്നെരംവിധാതാവുമവരൊടരു
ൾചെയ്തു തന്നുകൂടുമൊമമദെവത്വംനിങ്ങൾക്കിപ്പൊൾ മറ്റുവെണ്ടു
ന്നതെല്ലാംനൽകുവനുരപെയ്‌വിൻ കുറ്റമുണ്ടമരത്വംനിങ്ങൾക്കുതന്നീ
ടിനാൽ എന്നതുകെട്ടനെരംസുന്ദൊപസുന്മന്മാരും നന്നായിക്കൂപ്പി
ത്തൊഴുതജനൊടപെക്ഷിച്ചാർ സ്ഥാവരജംഗമങ്ങളായുള്ളഭൂതങ്ങളാ
ലാവയൊരൊരുനാളും മരണമരുതെല്ലൊ ലൊകങ്ങൾമൂന്നിംകലുമു
ള്ളൊരുജന്തുക്കളാ ലെകദാമൃത്യുഭവിച്ചീടരുതൊരുനാളും അന്യൊന്യ
മൊഴിഞ്ഞുമറ്റാരാലുമൊരുനാശം വന്നകൂടാതവണ്ണം‌നൽകെണമ
നുഗ്രഹം ധാതാവും‌നാശം‌നിങ്ങൾതങ്ങൾതങ്ങളിലൊഴിഞ്ഞൊരുഭൂത
ങ്ങളാലുംവന്നുകൂടായ്കെന്നുരചെയ്താൻ ആസ്ഥയാമഠഞ്ഞരുളീടിനാൻ
വിരിഞ്ചനും ദൈത്യന്മാർതപസ്സുമന്നെരത്തുസമൎപ്പിച്ചാർ സൎവ്വജന്തു
ക്കളാലുമവദ്ധ്യന്മാരായതി ഗൎവ്വിതന്മാരയ്നിജമന്ദിരംപുക്കാരവർസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/170&oldid=185460" എന്ന താളിൽനിന്ന് ശേഖരിച്ചത്