താൾ:CiXIV280.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌലൊമം ൧൧

ത്തഞ്ചെല്ലൊ ശാന്തിദംശാന്തിപൎവ്വംപന്ത്രണ്ടാമതുപിന്നെശ്ശാന്തനവൊ
ക്തിമയംമിക്കതുമൊൎക്കുന്നാകിൽവൎണ്ണധൎമ്മങ്ങൾപുനരാശ്രമധൎമ്മങ്ങ
ളും പുണ്യതീത്ഥാദിഫലംദാനധൎമ്മൌഘഫലം ജപഹൊമാദിധൎമ്മമാ
പദ്ധൎമ്മവും പിന്നെത്തപസാന്നിയമാദിസാംഖ്യയൊഗാദിഭെദംമൊ
ക്ഷധൎമ്മവും വിശെഷിച്ചറിയിച്ചുഭീഷ്മർ സാക്ഷാൽശ്രീനാരായണ
ൻ തന്നുടെനിയൊഗത്താൽ – അദ്ധ്യാത്മജ്ഞാനംമുഹുൎവ്വിസ്തരിച്ചറിയി
ച്ചതദ്ധ്യായം മുന്നൂറ്റിന്മെൽമുപ്പത്തൊൻപതുമുണ്ടു പദ്യങ്ങൾപതിന്നാ
ലായിരവുംപിമ്പഞ്ഞൂറും ഹൃദ്യങ്ങളതിന്നുമെലിരുപത്തഞ്ചുമെല്ലൊ പ
തിമൂന്നാമതാനുശാസനികാഖ്യപൎവ്വമതിലും ധൎമ്മസ്ഥിതിപലതുംപാ
ൎക്കുന്തൊറും ദാനങ്ങളുടെഭെദമധികാരികൾ ഭെദംദാനധൎമ്മാനുഷ്ഠാദി
വിധിഭെദങ്ങൾപിന്നെ പാത്രഭെദവുംകാലഭെദവുംദെശഭെദംശാസ്ത്ര
സിദ്ധാന്തഭെദംമന്ത്രമൂൎത്തികൾഭെദം ശ്രൌതസ്മാൎത്താദിഭെദം താന്ത്രി
കഭെദങ്ങളും ചെതനജഡഭാവഭെദവുംമഖഭെദം സൃഷ്ടിപാലനഹര
ണങ്ങളുന്തത്തൽ ക്കൎമ്മാനുഷ്ഠാനനിഷ്ഠാപൂൎവ്വമവതാരാദികളും മൌന
സത്യാദിഭെദഗതികളിവയെല്ലാം മാനസാനന്ദംവരുമാറരുൾചെയ്തു
കൃഷ്ണൻ,അദ്ധ്യായമിരുനൂറ്റെണ്പത്താറുണ്ടതിൽ നല്ലപദ്യങ്ങൾഹൃദ്യ
ങ്ങളായുണ്ടുപന്തീരായിരം - പതിന്നാലാമതാശ്വമെധികപൎവ്വമെല്ലൊ
മതിമാന്മാരായുള്ളൊൎക്കധികമ്മനൊഹരം മാമുനിസംവൎത്തകന്മരുത്ത
നൃപനൊടു സാമൊദമരുൾചെയ്തപുണ്യസൽക്കഥകളും ൟശ്വരനി
യൊഗത്താൽപ്പാണ്ഡവർനിധികൊൾവാൻ വാച്ചസൈന്യത്തൊടു
ദീച്യാന്ദിശിപൊയകാലംദ്രൊണജബ്രഹ്മാസ്ത്രജ്വാലാകുലനായ ബാ
ലൻപ്രാണഹീനനുമായിപ്പിറന്നൊരനന്തരം‌പ്രാണികൾക്കെല്ലാമുള്ളി
ൽപ്രാണനായതുകൃഷ്ണൻ പ്രാണനുണ്ടാക്കിയതെന്തത്ഭുതമല്ലയെല്ലൊ
ഉത്തരാപെറ്റുപരീക്ഷിത്തായനൃപവര നുത്തമൊത്തമൻപുരുഷൊ
ത്തമഭക്തനുണ്ടായി ഉത്തരാദിശിമരുത്തൻ പുരാവെച്ചനിധി യുക്തപൂ
ജകളും ചെയ്തുദ്ധരിച്ചുഴറ്റൊടെ പാണ്ഡവർവരുംപൊളിങ്ങുണ്ടായി
തനയനുംഗാണ്ഡീവധരന്നശ്വംനടത്തീടുവാൻപൊയാൻ ബഭ്രുവാഹ
നായപുത്രനൊടെറ്റുതൊറ്റി ട്ടത്ഭുതംപൂണ്ടുപൊന്നുമൃഗവീക്ഷണം
പിന്നെവൈഷ്ണവധൎമ്മംഹയമെധകൎമ്മാനന്തരം വാഷ്ണെയവിരചിത
ധൎമ്മജമദഭംഗം നകുലൊപാഖ്യാനാദിപലതുഞ്ചൊല്ലിമുനി പകലില്ലി
നിയിപ്പൊൾ പറവാനവയെല്ലാം – അദ്ധ്യായമുണ്ടുനൂറ്റുമുപ്പത്തുമൂന്നു
ചൊല്ലാം പദ്യങ്ങൾ നാലായിരം നാനൂറുമിരുപതും‌പതിനഞ്ചാമതുന
ല്ലാശ്രമവാസപൎവ്വമധികം മനൊഹരമജ്ഞാനവിഷഹരം ഗാന്ധാ
രികാന്തനന്ധൻ ഗാന്ധാരിയൊടുംകൂടി ത്താന്തനായ്പുരത്തിൻകലിരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/17&oldid=185306" എന്ന താളിൽനിന്ന് ശേഖരിച്ചത്