താൾ:CiXIV280.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൬൩

പവും‌മറച്ചുള്ളി ൽപുറമെസന്തൊഷവും ഭൂപതിഭാവിച്ചവരൊടിതു
ചൊന്നനെരം ദ്രൊണരുംവിദുരരുംഭീഷ്മരുംകൃപരുമായി ക്ഷീണലൊ
ചനനായനൃപനൊടറിയിച്ചാർ വിരിയവരുത്തുകപാണ്ഡവന്മാരെ
യെന്നാൽ പെരികനാശമില്ലതല്ലായ്കിൽമുടിഞ്ഞുപൊം എംകിലൊവി
ദുരർപൊയ്‌വരുത്തീടുകയെന്നു സംകടംമറച്ചാശുധൃതരാഷ്ട്രരുംചൊന്നാ
ൻ വിദുരരതുകെട്ടുദ്രുപദപുരംപുക്കു പൃഥയുംപുത്രന്മാരുംപൊരികെന്നു
രചെയ്തു കൃഷ്ണനുംവിദുരരുംകുന്തിയുംദ്രുപദനും കൃഷ്ണയുംപാണ്ഡുസുതന്മാ
രുമായ്നിരൂപിച്ചാർ ഹസ്തിനപുരംപുക്കുകല്യാണഘൊഷത്തൊടു മെ
ത്രയുംതെളിഞ്ഞിതുനഗരവാസികൾക്കും പാണ്ഡവന്മാരുംനല്ലപത്നി
യുംജനനിയുംപാണ്ഡുപൂൎവ്വജനാദിയായബന്ധുക്കളെയും വണങ്ങി
യൊരുമിച്ചുപാണ്ഡുവിൻഗൃഹംതന്നിൽ ഗുണങ്ങളൊടുംസുഖിച്ചിരി
ക്കുംകാലത്തിംകൽ വരുത്തിയുധിഷ്ഠിരൻതന്നെയുംകൃഷ്ണനെയും നിർ
ത്തീടുവാനായിപ്പറഞ്ഞധൃതരാഷ്ട്രൻ എന്നുടെയനുജനാംപാണ്ഡുവാ
ണതുപൊലെ മന്നവനായെവാകുനീയുണ്ണിയുധിഷ്ഠിര എന്നുടെതന
യന്മാരെല്ലാരുംദുരാത്മാക്കൾ ഒന്നുമെകെൾകയില്ലഞാൻ പറഞ്ഞവയു
ണ്ണി പാണ്ഡവന്മാരെനിങ്ങൾതങ്ങളിൽപ്പിണങ്ങാതെ ഖാണ്ഡവ
പ്രസാത്തിംകൽനാടുവാണിരിക്കപൊ യ്പാതിനാട്ടിനുപുനരഭിഷെ
കവുംചെയ്ക മാധവൻ‌തനിക്കുള്ളിൽചെൎന്നിതൊചൊദിക്കെണം എ
ന്നതുകെട്ടുദാമൊദരനുമരുൾചെയ്തു മന്നവകണക്കിനിക്കെല്ലാമെന്ന
റിഞ്ഞാലും വാരണാവതത്തിംകൽപണ്ടിരുന്നതുപൊലെ പാരിതുപാ
തിപരിപാലിച്ചുവസിച്ചാലും എല്ലാമാനന്ദിനിക്കെള്ളൊളംഖെദമു
ള്ളി ലില്ലെല്ലൊമമത്വമില്ലൊന്നിനുമതുമൂലം മന്നവൻചൊന്നവണ്ണ
മഭിഷെകവുംചെയ്തു ചെന്നുടനിന്ദ്രപ്രസ്ഥംപുക്കിതുപാണ്ഡവരും
നാരദനതുകാലംധൎമ്മജൻ‌തന്നെക്കണ്ടു നാരിയെക്കൊണ്ടുതമ്മിൽ‌പി
ണക്കമുണ്ടാകായ്‌വാൻ ഒരൊരൊസംവത്സരമൊരൊരുത്തരൊടുകൂ ടാരെ
യുംഭെദമെന്നിയിരിപ്പാൻനിയൊഗിച്ചു മാറ്റൊരുത്തനുമായിവാഴു
ന്നകാലത്തിംകൽ മറ്റൊരുത്തനുംചെന്നാനവിടെയെന്നാകിലൊ അ
പ്പൊഴെതീൎത്ഥയാത്രചെയ്യെണമൊരാണ്ടവ നിപ്പൊലെയല്ലെന്നാ
കിൽനിശ്ചയംനാശമുണ്ടാം സുന്ദരിയായതിലൊത്തമകാരണംമുന്നഃ
സുന്ദരന്മാരായൊരുസുന്ദൊപസുന്ദന്മാരുംതങ്ങളിൽതാച്ചുമരിച്ചീടിനാർ
തുപൊലെനിങ്ങളിലിതുകാലമുണ്ടാകാതിരിക്കെണംനന്ദിച്ചുനൃപെന്ദ്രനും
നാരദനൊടുചൊന്നാൻ സുന്ദൊപസുന്ദെപാഖ്യാനാംമമകെൾപ്പി
ക്കെണം മന്ദഹാസവുംചെയ്തു നാരദൻപീതൃപതി നന്ദനകെട്ടു
കൊൾക സൊദരന്മാരൊടുംനീ ഹിരണ്യ കശിപുതൻ കുലത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/169&oldid=185459" എന്ന താളിൽനിന്ന് ശേഖരിച്ചത്