താൾ:CiXIV280.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൬൧

രവകൊലാഹല ഭെരീനാദത്തൊടിട ചെൎന്നിതുപെരുംപട കൌരവ
പാഞ്ചാലഭൂപാലകബലംതമ്മിൽ ഘൊരമായീടുംവണ്ണമെറ്റതിന്നന
ന്തരം യുദ്ധസന്നദ്ധന്മാരായ്പുറപ്പെട്ടിതുപാണ്ഡു പുത്രന്മാരതുകണ്ടുവെ
പഥുപൂണ്ടീടിനാർ ധാൎത്തരാഷ്ട്രന്മാർമൊദംപൂണ്ടിതുപാഞ്ചാലന്മാർ ധൃ
ഷ്ടദ്യുമ്നനും‌പിന്നെശ്ശിഖണ്ഡീസുമിത്രനും പുഷ്ടവീൎയ്യവാനാകുംപ്രിയ
ദൎശനൻ‌താനും ചിത്രകെതുവുംസുകെതുദ്ധ്വജസെനന്മാരും പുത്രന്മാ
രെഴുപെരുംദുപദനൃപെന്ദ്രനും ക്രുദ്ധന്മാരായങ്ങടുത്തീടിനാരതുനെരം
കൎണ്ണനും‌ജയദ്രഥൻ‌താനുമായൊരുമിച്ചു കൊന്നിതുസുമിത്രനെപ്രിയ
ദൎശനനെയും വൃത്രാരിപുത്രനാപ്പൊൾകൊന്നിതുജയദ്രഥ പുത്രനെക
ൎണ്ണാത്മജനാംസുംഭാനുവിനെയും സിന്ധുഭൂപനുമംഗാധിപനുമതുക
ണ്ടു കുന്തീനന്ദനരഥംപൂട്ടീടുമശ്വങ്ങളെ മൂന്നിനെക്കൊന്നാരതുകണ്ടുഭീ
മനുമതു മൂന്നുംവെഗെനയൊജിപ്പിച്ചതുകണ്ടുപാൎത്ഥൻ വായുവെഗ
ത്തൊടടുത്തീടിനാനതുനെരം സായകാവലിസഹിയാഞ്ഞുകൌരവ
രെല്ലാം സായുധന്മാരായൊരൊദിക്കിലെപാഞ്ഞീടിനാർ വായുനുന്ന
ങ്ങളായ മെഘങ്ങളെന്നപൊലെ മന്നവനായദുരിയൊധനൻ ത
ന്നെക്കണ്ടി ട്ടുന്നതമായവൃക്ഷംപറിച്ചങ്ങിലയൂരി സന്നദ്ധനായങ്ങ
ടുത്തിടിനാൻവൃകൊദരൻ ഖിന്നനായൊടിമറഞ്ഞീടിനാൻ സുയൊ
ധനൻ മുൻപിലെകുരുസൈന്യംപാഞ്ചാലപുരമെല്ലാം വൻ‌പൊടുവ
ളഞ്ഞപ്പൊളയച്ചുപാണ്ഡവന്മാർ വൃഷ്ണികളൊടുംബലദെവാദി വീര
രൊടും കൃഷ്ണൻ‌തന്നൊടുംവൃത്താന്തങ്ങളെയറിയിപ്പാൻ രാമകൃഷ്ണന്മാ
രതുകെട്ടുടനൊടിവന്നാ രാമൊദംപൂണ്ടുചതുരംഗവാഹിനിയൊടും ധാ
ൎത്തരാഷ്ട്രന്മാരെല്ലാംസാദ്ധ്വസന്മാരായ്പര മാൎത്തിപൂണ്ടൊക്കത്തക്കഹ
സ്തിനപുരംപുക്കാർ പൊകുംപൊൾദുശ്ശാസനൻ‌തന്നൊടുസുയൊധ
ന നാകുലപ്പെട്ടുമന്ദമന്ദമൊരൊന്നെചൊന്നാൻ കുന്തിയുംപുത്രന്മാ
രുംജാതുഷഗെഹെമുന്നം വെന്തീലെന്നതുമിപ്പൊൾനിശ്ചയംവന്നു
തെല്ലൊ ബന്ധുക്കളവൎക്കിപ്പൊളുണ്ടായിപാഞ്ചാലനു മന്ധകവൃഷ്ണി
കളാംരാമകൃഷ്ണാദികളും എന്തൊന്നുപുരൊചനൻ ചെയ്തതുഭൊഷത്വം
കൊ ണ്ടെന്തെല്ലാംവരുമിനിമെലിലെന്നറിഞ്ഞീല നമ്മുടെപൌരുഷ
പുമെറ്റംധിക്കരിക്കെണം നിൎമ്മലഗാത്രിതന്നെക്കൊണ്ടവർപൊ
യാരെല്ലൊ ഇത്തരംപറഞ്ഞവർമന്ദംപൊയകംപുക്കു ഹസ്തിനപുര
ത്തിംകൽബന്ധുവൎഗ്ഗങ്ങളൊടും പാൎത്ഥന്മാർപാഞ്ചാലിയെവെട്ടതുംജ
യിച്ചതും ധാൎത്തരാഷ്ട്രന്മാർനാണംകെട്ടുപൊന്നതുമെല്ലാം കെട്ടുസ
ന്തൊഷംപൂണ്ടുവിദുരർചെന്നുധൃത രാഷ്ട്രഭൂപതിതന്നൊടിവണ്ണമറി
യിച്ചാൻ നാട്ടിലുള്ളവൎക്കെല്ലാംസന്തൊഷംവായ്ക്കുംവണ്ണം വെട്ടിതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/167&oldid=185457" എന്ന താളിൽനിന്ന് ശേഖരിച്ചത്