താൾ:CiXIV280.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൦ സംഭവം

ദുരിയൊധനാദികൾ അന്നെരംശകുനിയും‌പറഞ്ഞാനിവരെനാ മി
ന്നിനിയൊടുക്കെണമെതുമെവൈകീയാതെ പാത്തൊളം‌പിഴയെത്രെ
നമുക്കെന്നറിഞ്ഞാലുംകീത്തിയുമുണ്ടായ്‌വന്നിതവൎക്കിന്നതുമൂലം അല്പ
വീൎയ്യവാനാകും‌പാഞ്ചാലനാശ്രയമായിപ്പൊഴപ്പാണ്ഡവൻമാരവി
ടെവസിക്കുന്നു പാഞ്ചാലപുരമെല്ലാംതകൎത്തുപാണ്ഡവരെ പാഞ്ചാല
നൊടുംകൂടെവധിക്കവെണമിപ്പൊൾ ഇത്തരം‌പലവാക്കുശകുനിപ
റഞ്ഞപ്പൊളുത്തരംസൊമദത്താപുത്രനുമുരചെയ്താൻ എത്രയും‌പണീയ
തുസാദ്ധ്യമല്ലിപ്പൊൾനമ്മാൽ ശക്തന്മാരെല്ലൊപാണ്ഡുപുത്രന്മാരെ
ല്ലാംകൊണ്ടും‌അൎത്ഥമിത്രാസ്ത്രസംപത്തികളുണ്ടവൎക്കെന്നാൽ ശത്രുസം
ഹാരംചെയ്‌വാനൎജ്ജുനൻ‌തന്നെപൊരും ബന്ധുക്കളായുള്ളനാമീവർത
ങ്ങളിലിന്നുസന്ധിയെചെയ്യിപ്പിച്ചു പൊകെണമതെനല്ലു എന്നുടെ
മതമിതെന്നിങ്ങിനെസൌമദത്തി ചൊന്നതുകെട്ടനെരംകൎണ്ണനുമുര
ചെയ്താൻ‌അപ്പുരംതകൎക്കുമ്പൊളറിയാംബലാബലംകെല്പൊടുപടക്കൊ
പ്പുകൂട്ടുകമടിയാതെകൎണ്ണനിങ്ങിനെപറഞ്ഞീടിനൊരനന്തരംപിന്നെ
യുംസൊമദത്തനന്ദനനുംചെയ്താൻ മൂൎക്ഖനായീടുന്നഞാൻചൊല്ലിടും
വചനങ്ങൾകെൾക്കെണംമഹത്തുക്കളായുള്ളനിങ്ങളെല്ലാം ധന്യന്മാ
രൊടുപാരംമത്സരമുണ്ടായ്‌വരും ദുൎന്നയമുള്ളിലെറുംദുൎഭഗന്മാൎക്കുനിത്യം
വിദ്യാഭിജാത്യവിത്തവൃത്തശീലൌദാൎയ്യസ്തമിത്രരൂപാദിഗുണകീൎത്തി
കൾകാണുംതൊറും മാനസഹിയാഞ്ഞസാധുക്കൾക്കുള്ളഗുണ
ഹാനിയെവരുത്തുവാനെന്താവതെന്നുതന്നെ സന്തതംചിന്തിച്ചൊ
ളംസാദ്ധ്യമല്ലെന്നുകണ്ടാൽ‌അന്തരംപാൎത്തുപാൎത്തുമരുവിടിനകാലംഛി
ദ്രമെതാനുംകാണായ്‌വന്നീടുമപ്പൊളെറ്റ മുദ്യൊഗംകയ്ക്കൊണ്ടതിസാ
ഹസചെതസ്സൊടുംതന്നെക്കാൾവലിയവൻ തന്നെയുംഭെദിപ്പിച്ചു
തന്നെത്താൻ പ്രശംസിച്ചു ള്ളന്യായകൎമ്മംചെയ്താൽ തന്നുടെമിത്ര
ത്തൊടുകൂടുവെതാനുംവീണു സന്നമായ്പൊകുമെല്ലാപിന്നെയെന്നതു
നെരംനന്നല്ലമഹദ്വൈരന്മാൎക്കുമെന്നറിയെണം വന്ദ്യന്മാരായവരെ
വന്ദിച്ചീടുകനല്ലനിന്ദ്യൻമാരായുള്ളെരെനിന്ദിച്ചീടെണ്ടതാനും നിന്ദ്യ
നായ്‌വരികയില്ലാരാലുമെന്നാലവൻ ഇത്തരംസൌമദത്തിചൊന്നതുതെ
ളിയാഞ്ഞിട്ടുത്തരമുരചെയ്തീലാരുമെന്നതുനെരം സിദ്ധമല്ലാതമമവാ
ക്കുകൾകൈക്കൊള്ളെണ്ടാ യുദ്ധത്തിന്നിനിയെതും പാൎക്കരുതെന്നി
ങ്ങിനെ മന്യുഭാവെനസൌമദത്തിചൊന്നതുനെരം സന്നാഹമൊ
ടുപടക്കൂട്ടവുമൊരുമിച്ചു കിടങ്ങുംതൂൎത്തുകൊട്ടയഴിപ്പാൻ‌കുരുസൈന്യം
തുടങ്ങുന്നെരമതുകണ്ടുപാഞ്ചാലനൃപൻ ധൃഷ്ടദ്യുമ്നാദികളാം‌തന്നുടെപു
ത്രന്മാരും പെട്ടന്നുപുറപ്പെട്ടുനാലംഗപ്പടയൊടും ഭൈരവതരതുമുലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/166&oldid=185456" എന്ന താളിൽനിന്ന് ശേഖരിച്ചത്