താൾ:CiXIV280.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൫൯

വൊന്നതല്ലീശ്വരമതം പന്നഗാഭരണനുമരുളിചെയ്താനിവൾതന്നു
ടെപൂൎവ്വജന്മത്തിങ്കൽസെവിച്ചമൂലം പിന്നെയും‌പിന്നെയും‌നീഭൎത്താ
രംദെഹിയെന്നതെന്നൊടഞ്ചുരുവരിച്ചീടകനിമീത്തമാ യ്പ ഞ്ചഭൎത്താ
ക്കന്മാരുണ്ടാകെന്നൊരനുഗ്രഹംപഞ്ചബാണാരിതാനും കൊടുത്താനെ
ല്ലൊമുന്നംമുനികന്യകയവൾനിന്നുടെമകളായ തനവദ്യാംഗികൃഷ്ണ
യെന്നതുമറിഞ്ഞാലും‌എന്നിവയെല്ലാമൊൎത്താൽ പാണ്ഡവരൈവ
രുമായ്നിന്മകൾതന്നെവെട്ടുകൊള്ളുകമടിയാതെ–വെദാവ്യാസനുംപാ
ഞ്ചാലനുമന്യൊന്യം‌പറ ഞ്ഞെതുമെദൊഷമില്ലെന്നുറച്ചുപുറപ്പെട്ടു കു
ന്തിയുംപുത്രന്മാരുംധൃഷ്ടദ്യുമ്നനുംവാഴും മന്ത്രശാലയി ൽ ചെന്നുപറ
വൈകിയാതെദൈവകല്പിതാമൊഴിക്കാവതല്ലൊരുവൎക്കു മൈവരുംകൂ
ടീവെട്ടുകൊണ്ടാലുമെന്നാരവർകാഞ്ചനാഭരണലെപനവസ്ത്രാദികളാൽ
പാഞ്ചാലിതന്നെയലംകരിപ്പിച്ചംഗനമാർമൊഹനമാകിയൊരുദെഹം
പൂണ്ടവൾ തന്നെരൊഹിണിയൊടുചെൎന്നുശിതാംശുമരുവുന്നാൾസ
വ്യസാചിയുംജ്യെഷ്ഠകനിഷ്ഠന്മാരുംകൂടിദിവ്യവെഷത്തെപൂണ്ടുദാനങ്ങ
ളെല്ലാംചെയ്തുധൌമ്യനാംപുരൊഹിതൻ‌തന്നുടെനിയൊഗത്താൽ കാ
മ്യാംഗിയുടെപാണിഗ്രഹണംക്രമത്താലെ വിധിച്ചവണ്ണംചെയ്തുവ
സിച്ചിടിനകാലംകൊതിച്ചവണ്ണംതന്നെയൊഗംവന്നതുമൂലംസ്ത്രീധ
നംകൊടുത്തിതുപാഞ്ചാലനനവധി ഗൊധനധാന്യരഥതുരഗഗജന
രസാധനാന്വിതദാസദാസിയാനാദികളും മൊദെനപരിഗ്രഹിച്ചീടി
നാൻധൎമ്മാത്മജൻസന്തൊഷംകൈക്കൊണ്ടാശിവചനങ്ങളുംചൊ
ല്ലികുന്തിയും ദ്രൌപദിക്കുചൊല്ലിനാളുപദെശം ഒരൊരൊപതിവ്രതാ
ധൎമ്മങ്ങൾപറഞ്ഞുള്ളിലാരൂഢാനന്ദംപൂണ്ടുസുഖീച്ചുവാഴുംകാലം ശ്രീ
വാസുദെവൻജഗന്നായകൻനാരായണൻ ദെവദെശൻഭക്തവ
ത്സലൻജനാൎദ്ദനൻ കാൎവണ്ണൻ‌കാരുണ്യാബ്ധിമാധവൻപ്രീതിപൂൎവ്വ
മാവൊളംധനരത്നമാശൂസൽകാരംചെയ്തുപടയുംഭണ്ഡാരവുമാഭരണാ
ദികളുംകുടയുംതഴകളുംതാലവൃന്താദികളും പടഹമുഖവാദ്യാദികളുംദിവ്യ
ങ്ങളാംകൊടികൾതൊരണങ്ങൾചാമരങ്ങളും‌മറ്റും പാൎത്ഥിവൊചിത
ങ്ങളായുള്ളവപലതര മാസ്ഥയാകൊടുത്തിതുവെൎത്തുമാനന്ദമൂൎത്തി–പാ
ൎത്ഥന്മാർഭക്തിയൊടെവാങ്ങിനാരവയെല്ലാംചീൎത്തകൌതുകത്തൊടെവ
സിച്ചുപാഞ്ചാലിയുംകുന്തീപുത്രന്മാരുടെപരമാൎത്ഥങ്ങൾപരി പന്ഥീക
ളറിഞ്ഞപ്പൊളന്തസ്ഥാപവും‌പൂണ്ടാർ വെന്തുപൊയവരെല്ലാമിങ്ങി
നെചമഞ്ഞവാറെന്തൊരുകഷ്ടമതുചിന്തിച്ചാൽചിത്രംചിത്രം നന്ദിത
ന്മാരായൊരുസജ്ജനങ്ങളാലതിനിന്ദിതന്മാരായ്‌വന്നുധാൎത്തരാഷ്ട്രന്മാരെ
ല്ലാംചിന്തിച്ചുകൎണ്ണഗാന്ധാരാദികളൊടുംചെൎന്നുമന്ത്രവും തുടങ്ങിനാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/165&oldid=185455" എന്ന താളിൽനിന്ന് ശേഖരിച്ചത്