താൾ:CiXIV280.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮ സംഭവം

കുലെനാരികളായ്‌വന്നീടു മവൎക്കു നാമധെയംരൊഹിണീദെവകീയും അ
വരിൽശുക്ലംബലദെവനായ്ഭവിച്ചീടു മവനീപതെപിന്നെകെശവ
ൻ കൃഷ്ണാംശവും ഇത്ഥമഞ്ചിന്ദ്രന്മാൎക്കുള്ളഭിമാനാംശം‌വന്നു പൃത്ഥ്വിയി
ൽപാണ്ഡവന്മാരായതുനരപതെ ലക്ഷ്മിതന്നാംശവ്യക്തിരൂപയാംകൃ
ഷ്ണതാനും ഇക്ഷിതിതന്നിൽതവപുത്രിയായ്പിറന്നതും വ്യക്തമായ്ക്കാ
ണ്മാൻദിവ്യലൊചനം‌നൽകീടുവ നൊക്കവെതീരുംതവസംശയമെ
ന്നാലിപ്പൊൾ ഉൾക്കാമ്പുതെളിയെണമെന്നരുൾചെയ്തുമുനി മുഖ്യ
നുന്ദിവ്യഞ്ചക്ഷുസ്സവനുനൽകീടിനാൻ പഞ്ചപൂവ്വെന്ദ്രന്മാർതന്നഭി
മാനാംശംപൊന്നു പഞ്ചപാണ്ഡവന്മാരായ്ക്കാണായിപാഞ്ചാലനും
ഒരുത്തൻ‌പലരായിട്ടിരിക്കുന്നതുമെന്നങ്ങുറച്ചുമനസിപാഞ്ചാലനുമതു
നെരം പാദപംകജങ്ങളിൽവണങ്ങിച്ചൊല്ലീടിനാൻ വെദവ്യാസനെ
നൊക്കിത്തെളിഞ്ഞുഭക്തിയൊടെ ജ്ഞാനമില്ലാതഞങ്ങളെന്തറിഞ്ഞി
രിക്കുന്നു ജ്ഞാനികളായനിങ്ങൾചൊന്നതുകെൾക്കയെന്നി എല്ലാം
നിന്തിരുവടിയരുളിച്ചെയ്യുംവണ്ണ മില്ലെല്ലൊഞങ്ങൾക്കുമറ്റാധാരംത
പൊനിധെ ബാദരായണമുനിപിന്നെയുമരുൾചെയ്തു സാദരംദ്രുപ
ദഭൂപാലനൊടതുനെരം കെൾക്കെണംപുരാവൃത്തംചൊല്ലുവൻനൃപാ
ധിപ ഭാഗ്യവാരിധെവിഷാദിക്കൊലാവെറുതെനീ പണ്ടൊരുരാജ
ര ഷിനിതന്തുവെന്നുപെരാ യുണ്ടായാനവനഞ്ചുപുത്രരുമുണ്ടായ്‌വന്നു
സാല്വെയൻ‌താനുംശൂരസെനനുംശ്രുതസെനൻ ബാലജഞാനിക
ൾതിന്ദുസാരനുമതിസാരൻ അശ്വമെധാദികളുംചെയ്തവരൈവരുമാ
യ്‌വിശ്വാസമന്യൊന്യംപൂണ്ടെകമാനസന്മാരാ യ്‌വിശ്രുതകീൎത്തിയൊ
ടുമൊരുമിച്ചനുദിനം വിശ്വപാലനംചെയ്തുമരുവീടിനകാലം ഭൌ
മാശ്വിയെന്നവളെ വെട്ടിതൈവരുംകൂടി കൌമാരംവയസ്സിംകൽസു
ഖിച്ചുഭാൎയ്യയൊടും പഞ്ചഭൂതങ്ങളൊപഞ്ചെന്ദ്രിയങ്ങളൊബത പഞ്ച
ഗൊചരങ്ങളൊപഞ്ചമാരുതന്മാരൊ പഞ്ചമൂൎത്തികളൊഭൂപാലകന്മാരാ
മിവർ കിഞ്ചനഭെദമില്ലതങ്ങളിലൊരുനെരം വിഖ്യാതഗുണംകണ്ടു
ലൊകരുംപ്രശംസിച്ചു ദുഃഖവുമകന്നവരൈവരുംകൂടിവാണാർ അ
ക്കാലമൈവൎക്കുമായഞ്ചനന്ദനന്മാരും വിഖ്യാതന്മാരായുണ്ടായ്‌വന്നിതു
ധരാപതെ ചൊല്ലുന്നുനൈതന്തവന്മാരെന്നുനാമമവ ൎക്കെല്ലാൎക്കുമൊ
രൊരാജ്യംവെവ്വെറെയുണ്ടായ്‌വന്നുഭൂമിയിൽനൈതന്തവന്മാരുടെപാര പ
ൎയ്യംഭൂമിപാലകാപഞ്ചമാത്സന്മ്യാരറിഞ്ഞാലുംനല്ലസാല്വെയന്മാരും ശൂര
സെനന്മാരെന്നും ചൊല്ലുന്നുശ്രുതസെനന്മാരെന്നുമിന്ദ്രസമ്മതസമാജ്ഞാകാരന്മാ
രായിന്നുമൊരൊരൊമൂലമിവവെവ്വെറെനിരൂപിച്ചാലാരാലുംതടുക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/164&oldid=185454" എന്ന താളിൽനിന്ന് ശേഖരിച്ചത്