താൾ:CiXIV280.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮ സംഭവം

ശക്തിമാൻ ബ്രഹ്മക്ഷത്രതെജസ്വീയുവാവെറ്റം ശക്തിയില്ലായ്കി
ലിതുഭാവിക്കയില്ലയെന്നും സിദ്ധമല്ലായ്കതന്നെയല്ലെന്നുധരിച്ചാലും
ബ്രാഹ്മണൎക്കസാദ്ധ്യമായില്ലൊരുകൎമ്മങ്ങളും സാമ്യമില്ലവരുടെമാ
ഹാത്മ്യത്തിനുമെതുംജലമാരുതഫലമൂലാഹാരന്മാരിവർബലഹീനന്മാ
രതുകൊണ്ടെന്നുനീനക്കെണ്ടാബലമാകുന്നതെല്ലാംബ്രഹ്മതെജസ്സിൻ
ബലംഫലമില്ല ബ്രഹ്മതെജസ്വിനാംബലംകൊണ്ടും ബ്രാഹ്മണ
നൊന്നുകൊണ്ടുമവമന്തവ്യനല്ലാ കാൎമ്മുകവെദൊപദെശങ്ങളുമവ
ൎക്കെത്രെൟവണ്ണംബഹുവിധംബ്രാഹ്മണർപറയുമ്പൊൾ കാൎവണ്ണ
ൻമുഖാംബുജംപാൎത്തുദെവെന്ദാത്മജൻ അഗ്രജന്മാരൊടനുവാദവും
കൊണ്ടുമാദ്രെ യാഗ്രജൻകനിഷ്ഠന്മാർതന്മെയുംകടാക്ഷിച്ചാൻ രംഗ
ത്തെപ്രവെശിച്ചുചെയ്തുടൻ പ്രദക്ഷിണ മംഗജാരാതിശിഷ്യശിഷ്യ
നാംദ്രൊണാചാൎയ്യൻ‌തൻ‌കഴലിണഭക്ത്യാ വന്ദിച്ചുനമസ്കരിച്ചംഗ
ജൻകരിമ്പുവില്ലെടുത്തുകുലയെറ്റി ബാണങ്ങളഞ്ചുംതൊടുത്തെയ്തതു
പൊലെപാൎത്ഥൻ‌കാണികൾചിത്രം ചിത്രമെന്നുചൊല്ലീടുന്നെരം‌എടു
ത്തുചാപം‌പൊടിതുടച്ചുകുലച്ചുടൻ‌തൊടുത്തുബാണമഞ്ചും‌വലിച്ചുയന്ത്ര
മെയ്തുമുറിച്ചുജിതശ്രമം‌നിന്നീടുന്നതുനെരം കറുത്തുഭാവം‌നാനാധരി
ത്രീശന്മാൎക്കെല്ലാം‌പുഷ്പവൃഷ്ടിയുംചെയ്താർശിരസിദെവഗണ മപ്പൊ
ഴെപാഞ്ചാലിയുംമാലയുമിട്ടീടിനാൾ ചില്പുരുഷാനുഗ്രാൽസല്പുരുഷെ
ന്ദ്രൻപാൎത്ഥൻക്ഷിപ്രംദ്രൌപദിയൊടും ബ്രാഹ്മണരൊടുംകൂടി നിൎഗ്ഗ
മിച്ചിതുരംഗത്തിങ്കൽ‌നിന്നുടൻ നൃപവൎഗ്ഗവും ക്രുദ്ധിച്ചിതുവെറുതെ
വെറുപ്പൊടെപാഞ്ചാലൻ‌പടയൊടുംപാൎത്ഥനുസഹായമാ യ്‌വാഞ്ഛയാ
കൂടക്കനിഞ്ഞരികെമരുവിനാൻ കല്യാണത്തിനുനമ്മെവരുത്തിക്കാല
ത്തൊരുപുല്ലൊളംബഹുമാനിയാതെപാഞ്ചാലനൃപൻ വിപ്രനുകന്യാ
രത്നംകൊടുത്തീടുന്നതാകിൽ വിപ്രനെവധിക്കെണമെന്നതുമരുതെ
ല്ലൊസൽക്കാരംപൂൎവംനമ്മെവരുത്തിസ്വയംബരെ ധിക്കാരംകാട്ടിയൊ
രുപാഞ്ചാലൻ‌തന്നെക്കൊൽവുധൃഷ്ടനാംധൃഷ്ടദ്യുമ്നൻ‌തന്നെയും‌വധി
ക്കെണംകഷ്ടമെത്രയുമവൻ‌കാട്ടിയദുരാചാരം ചെറുപ്പംകൊണ്ടുമൊ
ഹാൽ‌ബ്രാഹ്മണൻ‌കാട്ടിയതു പൊറുക്കെയുള്ളുനമു ക്കവരൊടെല്ലാം
കൊണ്ടും‌നമ്മുടെരാജ്യധനസന്തതിശൌൎയ്യാദിയുംബ്രഹ്മരക്ഷാൎത്ഥമെ
ത്രെനിൎണ്ണയമറിഞ്ഞാലും‌എന്നുകല്പിച്ചുനിന്നമന്നവരെല്ലാവരുമന്യൊ
ന്യമൊരുമിച്ചുയുദ്ധത്തിന്നൊരുമ്പെട്ടാർ സന്നദ്ധന്മാരായതുകണ്ടു.
പാഞ്ചാലനൃപൻചെന്നുഭൂദെവന്മാരെശ്ശരണം‌പ്രാപിച്ചപ്പൊൾ വി
പ്രവെഷത്തെപൂണ്ടുതത്സഭാമദ്ധ്യെമെവുമത്ഭുതവിക്രമന്മാരായഭീമാൎജ്ജു
നന്മാർകെൽപൊടുപുറപ്പെട്ടുയുദ്ധത്തിന്നൊരുമിച്ചു വിഭ്രാന്തന്മാരായടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/154&oldid=185444" എന്ന താളിൽനിന്ന് ശേഖരിച്ചത്