താൾ:CiXIV280.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬ സംഭവം

ഭിജാത്യവിത്തസൌന്ദൎയ്യൌദാൎയ്യസാര സ്യാദ്യങ്ങൾഗുണങ്ങൾവെ
വ്വെറെചിന്തിക്കുന്നെരം ഇന്നവളിനിക്കനുരൂപയെന്നതുതന്നെ വ
ന്നുകൂടീടുമെത്രെനിൎണ്ണയമെല്ലാംകൊണ്ടും കുലവും‌മഹിമയുംവിദ്യയും പ
രാക്രമ ബലശീലാൎത്ഥരാജ്യസമൃദ്ധിഭണ്ഡാരവും‌രൂപയൌവനഗൃഹ
സെനയുംപടവീടും ശൊഭയുംഗുണജാലമൊരൊന്നെകാണുംതൊറും
പാഞ്ചാലീനമുക്കനുരൂപയെന്നതിന്നൊരു ചാഞ്ചല്യമുണ്ടായ്‌വരാശത്രു
ക്കളായുള്ളൊൎക്കും അന്യൊന്യംസുഹൃത്ഭാവം‌മുന്നമെയുള്ളവൎക്കും കന്യ
കാനിമിത്തമായുള്ളിൽ‌വാച്ചിതുവൈരം സൎവവുമുപെക്ഷിച്ചുപാഞ്ചാ
ലപുത്രിയായ ദിവ്യകന്യകതന്നെക്കൊണ്ടുപൊയ്ക്കൊൾവാനിപ്പൊ
ൾ എന്തൊരുകഴിവെന്നാതൊഴിഞ്ഞുനൃപന്മാൎക്കു ചിന്തയില്ലെതും‌മറ്റു
സന്തതംമനക്കാം‌പിൽ–ദെവകൾവിമാനങ്ങൾതൊറുമാകാശമാൎഗ്ഗെ
ദെവികളൊടും‌വന്നുനിറഞ്ഞുമുനികളും ഹരിയുംഹലയും വൃഷ്ണ്യന്ധക
ഭൊജന്മാരു മരികെയദുകുലനൃപതിയൊടുതത്ര ഭൂതിതന്നുള്ളിൽമെവും
കനൽക്കട്ടകൾപൊലെ ഭൂദെവന്മാരായ്മെവുംപാണ്ഡുനന്ദനന്മാരെമാ
ധവനറിഞ്ഞുതന്നഗ്രജൻ‌തന്നെക്കാട്ടിചെതസിസന്തഷമുണ്ടായി
തുമുസലിക്കും വാദ്യനാദങ്ങൾകൊണ്ടുലൊകവുംമുഴങ്ങുന്നു പാൎത്ഥിവ
ന്മാരുംമദനാൎത്തന്മാരായാരെല്ലൊ വില്ലെടുത്താൎക്കുംകുലക്കായീലനൃപ
ന്മാൎക്കു വല്ലാതെതമ്മിൽതമ്മിൽനൊക്കിയങ്ങടങ്ങിനാർ ചെദീശനാ
യദമഘൊഷജൻശിശുപാലൻ മെദിനീപതിവീരൻവെഗമാടെഴു
നീറ്റു വില്ലെടുത്താശുകുലച്ചീടുവാനൊരുംപെട്ടു മെല്ലവെമാഷമാത്ര
മടുത്തൊരനന്തരം കുലച്ചുകൂടാഞ്ഞംഗംവിയൎത്തുവശംകെട്ടു നിലത്തു
വെച്ചുവാങ്ങി പ്പൊയവനടങ്ങിനാൻ വംപനാംജരാസന്ധൻ കൊ
പ്പിട്ടുചെന്നുനെരെഗംഭീരഭാവത്തൊടുംവില്ലതുകുലെപ്പാനായി എടു
ത്തുവളച്ചൊരുകടുകിന്മണിമാത്ര മടുത്തനെരംദൂരെമറിഞ്ഞുവീണീടി
നാൻ എല്ലെല്ലാംനുറുങ്ങിത്തൻമുഴങ്ങാലതുംപൊട്ടി പല്ലെല്ലാമിളകി
വന്നൊരുചൊരയുംതുപ്പി വില്ലുംവെച്ചതുനെരംനാണിച്ചു വാങ്ങി
പ്പൊന്നാ നല്ലൽപൂണ്ടപ്പൊൾത്തന്നെപൊയവൻ പുരിപുക്കാൻ
ശല്യരുംചെന്നുകുലച്ചീടുവാൻമുല്ഗമാത്രം മെല്ലവെയടുത്തപ്പൊൾ
സാദ്ധ്യമല്ലെന്നുകണ്ടു വില്ലുംവെച്ചടങ്ങിനാനന്നെരംവൈകൎത്തനൻ
എടുത്തുരൊമമാത്രമടുത്തുഗുണമപ്പൊൾ പടുത്വംകുറഞ്ഞവന്മറിഞ്ഞുവീ
ണീടിനാൻ ഇത്തരംവില്ലാളികളാകിയനൃപെന്ദ്രന്മാ രത്തൽപൂണ്ടെ
ല്ലാവരും‌പിന്നെയങ്ങടങ്ങിനാർ ഭൂസുരജനംപൃത്ഥ്വീനായകന്മാരെപ്പ
രിഹാസമൊടൊരൊതരംഭത്സിച്ചുതുടങ്ങിനാർ കൂടിയനൃവന്മാരിൽകെ
പ്ധലമൊരുവനും പാടവമെറുമെന്നുവന്നീലചിത്രംചിത്രം വില്ലിതുകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/152&oldid=185442" എന്ന താളിൽനിന്ന് ശേഖരിച്ചത്