താൾ:CiXIV280.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮ സംഭവം

ചാൎയ്യനിയൊഗത്താൽ‌പുക്കിതുയുധിഷ്ഠിരനാദികൾവനദെശം എക
ലവ്യനെകണ്ടുകുരച്ചുസാരമെയം വെഗമൊടെഴുശരമവനും പ്രയൊ
ഗിച്ചാൻ അംപുകൊണ്ടഴൽപൂണ്ടുമുമ്പിൽവന്നിതുനായുംവമ്പരാംകുമാ
രന്മാരമ്പുപൂണ്ടതുനെരംആരെന്നുതിരയുമ്പൊളെകലവ്യനെകണ്ടു വീ
രന്മാർചൊതിച്ചിതുനീയ്യാരെന്നതുനെരം ഹിരണ്യധനുസ്സിന്റെ തന
യനെകലവ്യൻ ഭരദ്വാജാത്മജന്റെശിഷ്യരിൽ‌മുമ്പനെല്ലൊ അതുകെ
ട്ടൊരുകുമാരന്മാരുംപുരംപുക്കാർ തദനുധനഞ്ജയൻദ്രൊണരൊടുണ
ൎത്തിച്ചാൻ‌നിനക്കു സമനായിട്ടിനിക്കുശിഷ്യരില്ലെ ന്നനുജ്ഞതന്നതി
പ്പൊള സത്യമായും‌വന്നു കണ്ടിതുവനത്തിൽനിന്നെകലവ്യനെയവ
നുണ്ടാക്കിപരിഭവംഞങ്ങൾക്കെന്നറിഞ്ഞാലും അതുകെട്ടൊരുദിനമജ്ജു
നനൊടുംകൂടി കുതുകാലടവിപുക്കീടിനാന്ദ്രൊണാചാൎയ്യൻ നമ
സ്കാരവുംചെയ്താൻ‌ഭക്തിയൊടെകലവ്യൻ ക്രമത്താലടവുകൾകാട്ടി
യാൻ‌കുറ്റംതീൎപ്പാൻശ്രമിച്ചതെല്ലാംനന്നുപിഴച്ചീലൊന്നുമിനി നമു
ക്കുശിഷ്യനെങ്കിൽദക്ഷിണചെയ്തീടെന്നാൻ ദക്ഷിണവെന്നുന്ന
തെന്തെന്നവൻചൊദിച്ചപ്പൊൾദക്ഷിണാംഗുഷ്ഠം‌മുറിച്ചിനിക്കുതന്നീ
ടെന്നാൻദക്ഷിണചെയ്താനവൻ ദക്ഷിണാംഗുഷ്ഠമപ്പൊൾ ദക്ഷ
നായ്‌വന്നാനവൻമുന്നെതിലെറ്റമപ്പൊൾ സത്യതാല്പരത്വവും ഭക്തിയും
കണ്ടുപാൎത്ഥ നെത്രയുംബഹുമാനിച്ചീടിനാനവനെയും യാത്രയുംചൊ
ല്ലിപുനരാസ്ഥയാവരംനൽകി പാൎത്ഥനുമായിച്ചെന്നുഹസ്തിനപുരം‌പൂ
ക്കാൻ‌ആൎക്കുവാസനയെറുധനുസ്സിങ്കലെക്കെന്നു പാൎക്കെണമെന്നു
കല്പിച്ചൊരുനാൾദ്രൊണാചാൎയ്യൻവൃക്ഷാഗ്രത്തിങ്കലൊരുകൃത്രിമകി
ളിയെയും നിക്ഷെപിച്ചാചാൎയ്യനുംശിഷ്യരൊടൊക്കചൊന്നാൻലക്ഷ
ണസ്ഥിതിപ്രയൊഗങ്ങൾഞാൻചൊന്നവണ്ണം ലക്ഷത്തെഭെദിക്കെ
ണം‌നിങ്ങളിന്നെല്ലാവരും‌ലക്ഷത്തെപ്പാൎത്തു വലികൂട്ടിനിൎത്തി നാനെ
ല്ലൊശിക്ഷിച്ചുയുധിഷ്ഠിരൻതന്നെമുമ്പിനാലവൻ വൃക്ഷവുംലക്ഷവു
മിന്നില്ക്കുന്നജനങ്ങളു മക്ഷിഗൊചരമൊഞാന്താനു മെന്നതുചൊൽ
നീ ദക്ഷനാംഗുരുവരനിങ്ങിനെചൊദിച്ചപ്പൊൾ ഒക്കവെകാണാ
മെന്നു ധൎമ്മജൻ ചൊല്ലീടിനാൻ എംകിൽനീവാങ്ങിനിന്നീടംപയക്കെ
ണ്ടയെന്നാ നങ്ങിനെനിൎത്തിമറ്റെല്ലാരൊടുംചൊദ്യംചെയ്താൻ ഒ
രൊരൊതരമീഷൽഭെദെനചൊന്നാരവ രാരുമെസൂക്ഷ്മലക്ഷമാത്രംക
ണ്ടീലയെല്ലൊ പിന്നെഹല്ഗുനന്തന്നൊടവ്വണ്ണംചൊദിച്ചപ്പൊൾ ഒ
ന്നുമെകണ്ടുകൂടാലക്ഷമെന്നിയെയെന്നാൻ ലക്ഷമാംപക്ഷിരൂപമൊ
ക്കവെകണ്ടായൊനീ ഒക്കവെകണ്ടുകൂ ടാതൽക്കണ്ഠംകാണാമെന്നാൻ
എംകിലെയ്തീടെന്നപ്പൊൾപാൎത്ഥനുംപ്രയൊഗിച്ചാൻ ഭംഗം വന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/134&oldid=185424" എന്ന താളിൽനിന്ന് ശേഖരിച്ചത്