താൾ:CiXIV280.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൨൫

നായാട്ടിനായവിടെവന്നനെരം കണ്ടകകാലനായശന്തനുസെനാനാ
ഥൻ. അവനുകൃഷ്ണാജിനചാപബാണങ്ങളൊടു മവിടെക്കാണായ്‌വ
ന്നമിഥുനംതന്നെയപ്പൊൾ അവനീവാപത്യമെന്നുകല്പിച്ചുപുന
രവനീശ്വരനായശന്തനുവിനുനൽകി. നൃപനന്ദംകൊണ്ടുപൊയിതന്നു
ടെരാജ്യത്തിംകൽ കൃപയാവളൎത്തിതുതനിക്കുമക്കളാക്കി കൃപയാവള
ൎക്കയാൽനൃപതിപെരുമിട്ടാൻ കൃപരെന്നതും‌പിന്നെപെണ്ണിനുകൃപി
യെന്നും ഗൌതമനറിഞ്ഞിതുതന്നുടെമക്കളെന്നു കൌതുകത്തൊടുംനൃ
പനൊടുചെന്നറിയിച്ചു. ശരദ്വാൻചതുൎവ്വിധമാക യധനുൎവ്വെദം സു
രശ്രെഷ്ഠനുസമംതനിക്കുപഠി പ്പിച്ചു പരമാചാൎയ്യനായാതിനാൽ കൃ
പുരപ്പൊൾ സുരവാഹിനീസൂതന്തന്നുടെനിയൊഗത്താൽ സുരവാ
ഹിനീപതിസമനാംകൃപന്മഹീ സുരവൃന്ദാഗ്രെസരൻധനുൎവ്വെദജ്ഞമു
ഖ്യൻ കുരുവീരാത്മജന്മാർ തമ്മെയും പഠിപ്പിച്ചു കുരുരാജ്യത്തിൽ സുഖി
ച്ചിരിക്കും കാലത്തിംകൽ അവിടെക്കെഴുനെള്ളിയൊരുനാൾദ്രൊണാ
ചാൎയ്യനവനൊടൊത്തവില്ലാളികളില്ലൊരുത്തരും ദ്രൊണരാകുന്നതാരെ
ന്നെന്നൊടുചൊദിക്കിൽഞാൻനാണവുംപൂണ്ടുമണ്ടുംചൊല്ലുവാൻ കാ
ലംപൊരാ ദ്രൊണർതാനുണ്ടായതുമാദിയെചെറുപ്പത്തിൽ. ക്ഷൊണീ
ന്ദ്രനാകുംദ്രുപദെനസഖ്യാവ്യാപ്തിയും നല്ലൊരുശാരദ്വതിതന്നെക്കൈ
പിടിച്ചതുംചൊല്ലെറുമശ്വൎത്ഥാമാവവൾപെറ്റുണ്ടായാതുംഭാൎഗ്ഗവനൊ
ടുധനംചൊദിപ്പാൻചെന്നവാറും ഭാൎഗ്ഗവനൎത്ഥമില്ലാ ഞ്ഞസ്ത്രങ്ങൾ
കൊടുത്തതും പാഞ്ചാലനൊടുപിന്നെപ്പിണക്കമുണ്ടായതും ഞാൻചാ
ലപ്പറയുംപൊളായുസ്സുപൊരയെല്ലൊ. എംകിലുംഗുരുവിന്റെയുത്ഭവ
മെന്നൊടിപ്പൊൾ സംക്ഷെപിച്ചറിയിച്ചീടെണ മെങ്കിലൊകെൾ
ക്കാം ഒരുനാൾഭരദ്വാജൻ ഗംഗയിൽ കുളിപ്പാനായിവിരവിൽ ചെ
ന്നനെരംകണ്ടിതുഘൃതാചിയെ മാരുതഹൃതാംബരയാമവൾതന്നെ ക്ക
ണ്ട മാരനുവശനായിമാമുനിയതുനെരം‌ഇന്ദ്രിയസ്ഖലനംവന്നതിനെ
ദ്രൊണംതന്നിൽ അന്നെരമാക്കിക്കൊണ്ടാനതിൽ നിന്നുണ്ടാകയാൽ
ദ്രൊണനെന്നതുതന്നെനാമധെയവുംചൊന്നാനാനന്ദം‌പൂണ്ടുസാംഗ
വെദപുംപഠിപ്പിച്ചു ഭരദ്വാജനുസഖിയാകിയപൃഷതനാം ധരിശ്രീപ
തിസുതൻദ്രുപദനതുകാലംദ്രൊണരൊടൊരുമിച്ചുപഠിച്ചുവിദ്യകളുംസു
രലൊകവുംപുക്കുപൃഷതാമഹീപതി നരപാലകനായാൻ ദ്രുപദനതുകാ
ലും, ഭരദ്വാജനുംശാരദ്വതിയെവെട്ടുപിന്നെ ഭാരദ്വാജാത്മജനായശ്വ
ത്മാവുണ്ടായിപുത്രനെവളൎപ്പതിന്നൎത്ഥമില്ലായ്കമൂല മൎത്ഥിച്ചുഭാൎഗ്ഗവ
നൊടവനുമതുനെരം അൎത്ഥമെപ്പെരുംദാനം ചെയ്തുപൊയിതുനിനക്ക
സ്ത്രസംഹാരപ്രയൊഗാദികൾപഠിപ്പിക്കാം‌എന്നതുകെട്ടുഭാരദ്വാജനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/131&oldid=185421" എന്ന താളിൽനിന്ന് ശേഖരിച്ചത്