താൾ:CiXIV280.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪ സംഭവം

ന്താപത്തൊടുവെണ്ടുംകൎമ്മങ്ങളൊക്കച്ചെയ്താർ ബാലകന്മാരെയുമമ്മാ
താവാംകുന്തിയെയും പാലിപ്പാനിനിയാരുമില്ലെന്നുനിരൂപിച്ചു താപ
സന്മാരുംകൊണ്ടെഹസ്തിനപുരത്താക്കി താപവും മറച്ചവരവടെവസി
ക്കുന്നാൾ വെദവ്യാസനുംചെന്നുമെലിലെവിശെഷങ്ങ ളാദരവൊ
ടുസത്യ വതിയൊടരുൾചെയ്തു അംബികയൊടുമംബാലികയാമവളൊ
ടുമമ്മയുംതപസ്സിനായിവനത്തിൽചെന്നുപുക്കാൾ മുവ്വെരും‌പരലൊകം
പ്രാപിച്ചാരവിടുന്നുചൊവ്വൊടുശെഷക്രിയചെയ്തിതുബാലന്മാരുംആറ്റ
ലൊടുണ്ടായ്‌വന്നരാജപുത്രന്മാരൊരു നൂറ്റാറുമൊരുമിച്ചുകളിക്കും‌കാല
ത്തിംകൽ സത്സംഗമെറെയുള്ളപാണ്ഡവന്മാരൊടൊരു മത്സരമുണ്ടാ
യ്‌വന്നുധാൎത്തരാഷ്ട്രന്മാൎക്കുള്ളിൽ ഭീമസെനനെക്കുറിച്ചെറയുമുണ്ടുവൈരം
ഭൂമിപാലാത്മജനാംദുരിയൊധനനന്നാൾ ഉറങ്ങുന്നെരംകെട്ടിഗം
ഗയിലിട്ടാരവരീറന്നീടുവാൻവിഷംകൊടുത്താർചൊറ്റിൽതന്നെപാം
പിനെക്കൊണ്ടുകുടിപ്പിച്ചാർകൊല്ലുവാനവ രാം‌പണിചെയ്താരതുപ
റഞ്ഞാലൊടുങ്ങുമൊ–ബന്ധുവായിശകുനിയും‌കൎണ്ണനുമവൎക്കുണ്ടു കു
ന്തിതന്തനയന്മാൎക്കീശ്വരൻ‌താനുമുണ്ടു അക്കാലംകുമാരന്മാൎക്കസ്ത്രങ്ങൾ
പഠിപ്പിപ്പാ നക്കൃപാചാൎയ്യൻതന്നെകല്പിച്ചുഭീഷ്മർചൊല്ലാൽ ആസ്ത്ര
ജ്ഞന്മാരിൽ മുമ്പനാകിയകൃപർതന്റെ യുത്ഭവംപറയുംപൊളത്ഭുത
മൊടുങ്ങീടാ–പത്മജതനയനാമംഗിരസ്സിന്റെപുത്ര രുത്ഭവിച്ചിതുമു
വ്വരെത്രയുംതെജസ്സൊടും ഉചത്ഥ്യൻബൃഹസ്പതിസംവൎത്തന്മാരെന്നതി
ലുചത്ഥ്യതനയനായുണ്ടായിദീൎഘതമാ അവന്റെസുതനെല്ലൊഗൌ
തമതപൊധനൻ ആവന്റെമകനല്ലൊശരദ്വാനെന്നമുനി അവ
നുവെദത്തിംകൽവാസനകുറകയാ ലവശപ്പെട്ടുതാതൻജാതകംനിരൂ
പിച്ചു ധനുൎവ്വെദത്തെപ്പഠിപ്പിച്ചിതുജനകനും മുനിവീരനുംജാമദഗ്ന്യ
നുസമനായാൻ ചതുരനായാനവസ്ത്രങ്ങൾക്കതുമൂല മധികംഭീതി
പൂണ്ടുചമഞ്ഞുശതമഖൻ ശരദ്വാനുടെതപൊവിഘ്നത്തെവരുത്തുവാ
ൻ സുരശ്രെഷ്ഠനുംജ്വാലാപതിയെനിയൊഗിച്ചാൻ ചാപാസ്ത്രധ
രനായിനിൽക്കുന്നശരദ്വാനും ശൊഭയൊടെകാംബരയാമവൾ ത
ന്നെക്കണ്ടാൻ അപ്സരസ്ത്രീകളിൽവെച്ചത്ഭുതാംഗിയെക്കണ്ടിട്ടപ്പൊ
ഴെവില്ലുമംപുവീണുപൊയിതുബലാൽ ഉണ്ടായവികാരത്താൽവെ
പഥുശരീരനായി പുണ്ഡ രീകെഷുപരവശനെന്നിരിക്കിലും ധൈ
ൎയ്യജ്ഞാനാദീതപൊബലങ്ങളുണ്ടാകയാൽ സ്ഥൈൎയ്യത്തെപൂണ്ടുനിന്ന
ശരദ്വാനതുനെരം ശ്രവിച്ചുരെതസ്സതുമറിഞ്ഞീവലനപ്പൊൾ ജവ
ത്തൊടവിടുന്നുഗമിച്ചാൻവിവെകത്താൽ രണ്ടായിശരസ്തംബത്തിം
കൽവിണതുമൂല മുണ്ടായീമിഥുനവുമാശ്രമസമീപത്തിൽ കണ്ടിതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/130&oldid=185420" എന്ന താളിൽനിന്ന് ശേഖരിച്ചത്