താൾ:CiXIV280.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൨൩

ൾകൊണ്ടുവൃഷ്ടിയുണ്ടായതെന്തെചൊല്ലൂ–ദെവഗന്ധൎവന്മാരുമപ്സര
സ്ത്രീവൎഗ്ഗവും ദെവികളൊടുപാട്ടുമാട്ടവുംതുടങ്ങിനാർ ജയന്തൊത്ഭവ
രചിതൊത്സവമിത്രയില്ല ഭയംതീൎന്നിതുദൈവാദികൾക്കുമതുകാലം ഇ
ങ്ങിനെമൂന്നുകുമാരന്മാരുണ്ടായകാലം മംഗലശീലയായമാദ്രിയുമൊരു
ദിനം പുത്രന്മാർതനിക്കുതാൻപെറ്റൊന്നുമില്ലായ്കയാൽ ഭൎത്താവുത
ന്നൊടൊരുരഹസ്യചൊല്ലീടിനാൾ ഗാന്ധാരിതനിക്കൊരുനൂറുപുത്ര
ന്മാരുണ്ടു ശാന്തമാനസയായ കുന്തിദെവിക്കുമിപ്പൊൾ പുത്രന്മാരുണ്ടാ
യ്‌വന്നതീശ്വരനിയൊഗത്താൽ സിദ്ധമല്ലായ്കയാൽ ഞാനൊന്നുണ്ടു
ചൊല്ലീടുന്നു സ്ത്രീകൾക്കുതാന്താൻ പെറ്റുപുത്രന്മാരില്ലെന്നാകിൽ ശൊ
കത്തിന്നൊരിക്കലുമില്ലൊരുശാന്തിനൂനം എന്നിവയൊൎത്തുകുറഞ്ഞൊ
രുസന്താപമുള്ളിൽ പിന്നെയും‌വൎദ്ധിക്കുന്നമൂഢതകൊണ്ടുതാനും ഇ
ത്തരംകെട്ടുപാണ്ഡുകുന്തിയൊടൊരുദിനംമാദ്രജാമനൊഗതമറിയിച്ചതു
കെട്ടു കുന്തിയുമൊരുമന്ത്രംദാനംചെയ്തിതുമാദ്രി ക്കന്തരാത്മനീപരമാന
ന്ദത്തൊടുമവൾ അശ്വനീദെവകളെ വരിക്ക നിമിത്തമായി വിശ്രുത
ന്മാരായവൾക്കിരിവരുണ്ടായ്‌വന്നു നിശ്ശെഷനൃപഗുണയുക്തന്മാരായി
ട്ടവർ വിശ്വനായകസമന്മാരെന്നെപറയാവു നകുലനെന്നും സഹ
ദെവനെന്നതും‌നാമം നിഖിലജനമനൊമൊഹനന്മാരെത്രയും അഞ്ചു
പുത്രന്മാരൊടുംരണ്ടുപത്നികളൊടും നെഞ്ചകംതെളിഞ്ഞരണ്യാശ്രമെവാ
ഴുംകാലം പഞ്ചസായകന്തന്റെബന്ധുവാംകാലം‌വന്നു പഞ്ചത്വംഭ
വിപ്പാനായിപാണ്ഡുവിന്നിതുകാലം ഇന്ദ്രപുത്രനുപതിനാറുവത്സ
രംതിക യുന്നജന്മൎക്ഷദിനമിന്നെന്നുനിരൂപിച്ചു - വിപ്രഭൊജനത്തി
നുകൊപ്പിട്ടുകുന്തിദെവീ തല്പദാൎത്ഥങ്ങളെല്ലാം‌സംഭരിച്ചൊരുക്കുംപൊൾ
പുഷ്പബാണനുസമനാകിയനരപതി പുഷ്പിതലതാവൃക്ഷശൊഭിതവ
നഭുവി ഭദശീലാംഗിയായനാരിമാർകുലമണി മാദ്രാധിപതിസുത
യൊടുംവൈചിത്രവീൎയ്യൻ സഞ്ചരിച്ചിതുവസന്താഭയും‌കണ്ടുകണ്ടു ച
ഞ്ചലമായിമനൊധൈൎയ്യവുംവിധിബലാൽ മന്മഥശരമെറ്റുനിൎമ്മല
നായപാണ്ഡു കൎമ്മവാസനാവശാൽസമ്മൊഹംപൂണ്ടമൂലം മാദ്രിയെ
ക്കണ്ടുചിത്തമൎദ്രമായിച്ചമകയാൽ‌പാൎത്ഥിവൻതെരുതെരെപെൎത്തുപുൽ
കിയനെരം മാമുനിശാപംകൊണ്ടുജിവനുംനടകൊണ്ടു മാമുനിമാരുംകു
ന്തിദെവിയുംദുഃഖംപൂണ്ടാർകാമിനീയായമാദ്രീകൂടവെതിയിൽചാടികാ
മനുസമനായകാമുകനൊടുചെൎന്നാൾമുന്നമെബാലന്മാൎക്കുഷൊഡശ
ക്രിയകൾക്കു ധന്യനാംവസുദെവൻ തന്നുടെനിയൊഗത്താൽ വന്നി
രിക്കുന്നഗൎഗ്ഗൻവൃഷ്ണികൾപുരൊഹിത നൊന്നൊഴിയാതെവെണ്ടുംക
ൎമ്മങ്ങൾചെയ്യിച്ചതും ചിന്തയാവെന്തുവെന്തുകുന്തിയുംബാലന്മാരും സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/129&oldid=185419" എന്ന താളിൽനിന്ന് ശേഖരിച്ചത്