താൾ:CiXIV280.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൧൩

ക്കുനന്നായിരമിക്കെണം വാട്ടമെന്നിയെമമനായാട്ടിൻ വൈദഗ്ദ്ധ്യ
വും കാട്ടെണമിവൎക്കെന്നകൌതുകത്തൊടുംകൂടി ദ്യുമണിതന്റെരശ്മി
പൊലുമങ്ങണയാത ഹിമവാൻതന്റെതെക്കെപ്പുറത്തെപ്പെരുംകാ
ട്ടിൽ പെരികരസം‌പൂണ്ടുകളിച്ചുമരുവിനാൻ ഗിരിശൃംഗങ്ങൾതൊറുമ
തികൌതുകത്തൊടെ കരിണിയുഗമദ്ധ്യഗതനായ്മദിച്ചൊരു കരിവീര
നെപ്പൊലെമദനവിവശനായി കരിണീഗമനമാരാകിയഭാൎയ്യമാരാ
ന്തരുണീമണികളാംകുന്തിയുംമാദ്രിതാനും സരസീരുഹശരസമനാംകാ
ന്തന്തന്നെ ശ്ശരണീരകരാളൊജ്വലൽകരവാള ധരനായ്ശരാസനക
രനായ്ക്കാണുംതൊറും സരസീരുഹശരനികരപരവശതരമാനസമാ
രായ്മരുവീടിനനെരം ഹരിണഹരികരികിരിശാൎദ്ദൂലാദിക ളരികെദരീ
മുഖഗതങ്ങളായ്ക്കാണുംപൊൾ ശരങ്ങൾകൊണ്ടുവീണുമരണഭയം കൊ
ണ്ടു മരങ്ങൾമറഞ്ഞുപൊയ്നിന്നുനൊക്കീടുന്നതും നിഷ്കുടത്തിംകൽ‌മുന്ന
മിരുന്നീടിനപൊലെ മൎക്കടരക്രീഡകൾകണ്ടുൾക്കൌതൂഹലംപൂണ്ടും കു
ക്കുടരതിക്രീഡാദികൾ‌കണ്ടാനന്ദിച്ചും പൊൽക്കുടങ്ങൾക്കുനെരാം
തൈക്കൊംകനൊക്കിക്കണ്ടും കൊകിലകൊകകെകിചാതകശുകാദി
സം ഭൊഗഭെദങ്ങൾകണ്ടുരസിച്ചുമതിന്മദ്ധ്യെ വെഗമൊടംപുകൊ
ണ്ടുമാഴ്കിവീണീടുന്നതും ശൊകമൊടിണകൂടികെണുവീണൊടുന്നതും
കരടിക്കുലംതമ്മിൽകടിച്ചുകളിപ്പതും കരിണീകളെപ്പൂണ്ടുകരികൾപുളെ
പ്പതും കിടികൾപിടകളെപ്പിടിച്ചുപുൽകുന്നതും പിടകളൊടുചെൎന്നു
പക്ഷികൾകളിപ്പതും കണ്ടുകൌതുകംപൂണ്ടുകണ്ടിവാർകുഴലികൾ ക
ണ്ടാശ്ലെഷവുംചെയ്തുകാന്തനുംതങ്ങളുമായി കണ്ടകാനനംതൊറുംരമി
ച്ചുവസിക്കയും തണ്ടാർബാണനുമിതുകണ്ടെറ്റംഹസിക്കയും മാകന്ദ
മകരന്ദവിന്ദുപാനവുംചെയ്തു കൂകുന്നപികകുലപഞ്ചമംകെട്ടുകെട്ടും വ
ണ്ടുകൾമധുപാനംചെയ്തുമത്തതപൂണ്ടു കൊണ്ടാടി മുരണ്ടുടൻ‌കണ്ടപു
ഷ്പങ്ങൾതൊറും കുണ്ഠഭാവവും‌നീക്കിസ്സംഭ്രമിച്ചീടുന്നതും കണ്ടൊരാന
ന്ദംപൂണ്ടുമധുരപാനംചെയ്തും മന്മഥലീലകൊണ്ടുകണ്മുനചാംപിച്ചാം
പി സമ്മൊദംവളൎന്നുള്ളിൽസ്സമ്മൊഹംപെരുകിയും വന്മലമുകളെറി
നിൎമ്മലശിലാതലെ നന്മലർമെത്തതന്മെലുന്മെഷംപൂണ്ടുവാന്നും ഭാ
മിനിമാരുമായിസ്സാനന്ദമിരിക്കുംപൊൾ കാമനുസമനായപാണ്ഡു
വാംനൃപവീരൻ കലയുംമാനുംകൂടികമലശരമെറ്റു കളിക്കുന്നതുകണ്ടു
കൊടുത്തുശരംകൊണ്ടു ശരമെറ്റതുനെരമ്മൃഗവുംമുനിയായി നരപാല
കന്തന്നെശ്ശപിച്ചുമരിക്കുംപൊൾ കനത്തമുലമാരെകളിച്ചുതൊടുന്നാ
കിൽ നിനക്കുമെന്നെപ്പൊലെവരികഇനിമെലിൽ ശപിച്ചുമുനിതാ
നും‌മരിച്ചാനതുകൊണ്ടുമരിച്ചു മരിയാതെപാണ്ഡുവാംനൃപന്താനും അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/119&oldid=185409" എന്ന താളിൽനിന്ന് ശേഖരിച്ചത്