താൾ:CiXIV280.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦ സംഭവം

തിങ്ങിനാതെജസ്സൊടുംബ്രഹ്മണപുത്രന്മാരായി അങ്ങിനെതന്നെ
നമുക്കിവിടെപുനരിപ്പൊൾ മങ്ങാതെപുത്രന്മാരെഉണ്ടാക്കാമറിഞ്ഞാ
ലും പരശുരാമൻ‌മുന്നമൊടുക്കിക്കളഞ്ഞാനാൾ പരിചൊടുണ്ടായ്‌വന്നു
ഭൂസുരന്മാരാലെത്രെ പൃഥിവ്യപ്തെജൊവാതാകാശങ്ങൾനിജനിജ ഗ
ന്ധാദിവിഷയങ്ങൾതങ്ങളെവെടികിലും ചന്ദ്രാദിത്യന്മാർശീതൊഷ്ണ
ങ്ങളെവെടികിലും പൃത്രനാശനൻ‌നിജവിക്രമംവെടികിലും ധൎമ്മരാ
ജൻ നിജധൎമ്മത്തെവെടികിലും സത്യത്തെവെടികയില്ലെന്നുംഞാനൊ
രുനാളും തങ്ങളിൽപലപലകഥകൾ‌പറഞ്ഞുട നിങ്ങിനെതന്നെയെ
ന്നു കല്പിച്ചാവഴികെൾപ്പിൻ എംകിൽഞാൻവെദവ്യാസൻതന്നെ
ക്കൊണ്ടുണ്ടാക്കുവൻ തിങ്കൾതൻ‌കുലമെന്നുചൊല്ലിനാൾസത്യവതി
ദൊഷമില്ലതിനെന്നുപലരുംചൊന്നശെഷം യൊഷമാരൊടുചെന്നു
പറഞ്ഞുസത്യവതി പണ്ടുഞാൻ‌തൊണീകടത്തീടുന്നകാലത്തിംക ലു
ണ്ടായീപരാശരപുത്രനായൊരുമുനി ദിവ്യനെത്രയുമവനവനെനിരൂ
പിച്ചാൽ സൎവ്വസംകടംതീരുംസംശയമില്ലയെതും‌എംകിലങ്ങിനെയാ
കെന്നവരുമുരചെയ്താർ സംകടംതീൎന്നുകുലസന്തതിയുണ്ടാവാനായി
അക്കാലംജനനിയുംവ്യാസനെനിരൂപിച്ചാൾ ഭക്തിയൊടവൻവന്നു
തൊഴുതുമാതാവിനെ തന്മതമറിയിച്ചാളമ്മയുമതുനെരം കന്മഷമക
ന്നൊരുമാമനിതാന്ദംചൊന്നാൻ സമ്മതമല്ലെങ്കിലുമമ്മചൊന്നതു
കെട്ടാൽ നന്മവന്നീടുമെത്രെനിൎമ്മലന്മാൎക്കുനൂനം ധൎമ്മത്തിൻ‌ഗതിയെ
തുമറിവാൻവശമല്ല കൎമ്മമുള്ളവയെല്ലാംവരുമെന്നതെവെണ്ടു മന്മഥ
ലീലകളിലെന്മനമഴിഞ്ഞീടാ വെണ്മതിമുഖിമാൎക്കുമെന്മെനിതൊട്ടുകൂടാ
എംകിലുംകനിവൊടുസന്തതിയുണ്ടാക്കിഞാൻ സംകടംതീൎപ്പനെന്നു
മാതാവൊടുരചെയ്താൻ കൃഷ്ണദ്വൈപായനനാംമാമുനിവെദവ്യാസൻ
വിഷ്ണുതാൻ‌തന്നെവന്നുപിറന്നദിവ്യമൃൎത്തി സൊദരന്മുമ്പിൽ‌വെട്ടൊരം
ബികാഗൃഹംതന്നിലാദരവൊടുചൊന്നാനാകാതവെഷത്തൊടും‌വൈ
ഷരൂപ്യവുമൊരുഗന്ധവും‌സഹിയാഞ്ഞുയൊഷമാർമണിയാകുമംബി
കായതുനെരംകണ്ണുകൾചിമ്മിപ്പൂണ്ടാളതുകാരണമായികണ്ണുകൂടാതെപി
റന്നീടിനാൻ‌കുമാരനും‌പിന്നെയങ്ങം‌ബാലികാതന്നുടെഗൃഹംതന്നിൽ
ചെന്നാനന്നൊരുദിനമവളുമതുനെരം പാണ്ഡുവൎണ്ണത്തെപ്പൂണ്ടുപു
ണൎന്നാളതുകൊണ്ടുപാണ്ഡുവായി തന്നെയൊരുസുതനുമുണ്ടായ്‌വന്നുന
ന്നായിട്ടൊരുസുതനംബികാപെറ്റുണ്ടാവാ നിന്നൊരുകഴിവൊക്കെ
ന്നമ്മതൻ‌നിയൊഗത്താൽ പിന്നെയുമൊരുനിശിചെന്നിതുവെദ വ്യാ
സനന്നവൾദാസിതന്നെനന്നായിചമയിച്ചുചെന്നാലുമെന്നയച്ചാള
വളും മുനിതന്നെവന്ദിച്ചുനിന്നു ഭാവമറിഞ്ഞുഭക്തയൊടെ ചൊവ്വൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/116&oldid=185406" എന്ന താളിൽനിന്ന് ശേഖരിച്ചത്