താൾ:CiXIV280.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮ സംഭവം

രജാരവൃത്തിനരകത്തിനായു ള്ളു ദെവരാജാചാൎയ്യഞാൻ പറയുന്നതു
കെൾനീ ദെവമായകളെല്ലാമൊൎക്കെണം മനക്കാമ്പിൽദെവദെവ
ന്റെയാജ്ഞലംഘിച്ചീടരുതല്ലൊ വെദവെദാംഗജ്ഞനാം പൂൎവ്വജ
ൻ‌തന്റെബീജം മൊദെനധരിച്ചിരിക്കുന്നിതു ഞാനുമിപ്പൊൾ
നിന്നുടെബീജമതും‌നിഷ്ഫലമാകയില്ല പിന്നെഞാനതുകൂടെധരിപ്പാ
നാളല്ലെടൊ എന്നതുകെട്ടുബൃഹസ്പതിയുമുരചെയ്താൻ എന്നാലു
മിനിക്കൊന്നുപുണൎന്നെമതിയാവു നിൎമ്മലനായമുനിമന്മഥവിവശ
നായി ധമ്മാദിധൈൎയ്യങ്ങളെവെടിഞ്ഞങ്ങണഞ്ഞപ്പൊൾ ഗൎഭഗ
നായിട്ടുള്ളൊരൎഭകനുരചെയ്താൻ നിൎബ്ബന്ധംമതി മതികെൾക്കെണ
മിവയെല്ലാം മുന്നമെഗൎഭപാത്രന്തന്നിൽ‌ഞാനകപ്പെട്ടെൻ ഇന്നി
തിന്നവകാശംപൊരായെന്നറിയണം ഗൎഭപാത്രത്തിൽ‌മെവുമഭകൻ
വാക്കുകെട്ടി ട്ടത്ഭുതംപൂണ്ടുഗുരുനിൎഭത്സിച്ചുരചെയ്താൻ സൽഭാവമി
ത്രപാരമിപ്പൊഴെമുഴുത്തനീ യുത്ഭവിച്ചീടുന്നാളിലെന്തല്ലാം‌വരുമെനടൊ
ദീൎഘവീക്ഷണം‌നിനക്കെറെയുണ്ടതിനാലെ ദീൎഘമാംതപസ്സിനെ
പ്രാപിക്കെന്നതുനെരം ശപിച്ചുദെവാചാൎയ്യൻ‌ജനിച്ചുകുമാരനും ത
പിച്ചു കണ്ണിലാഞ്ഞിട്ടെന്നതുനിമിത്തമായി അവനുദീൎഘതമാവെന്നു
പെരുണ്ടായിതു അവനും പ്രദ്വെഷിയാംബ്രാഹ്മണിതന്നെവെട്ടാൻ
അവൾപെറ്റുണ്ടായ്‌വന്നുഗൌതമാദികളെല്ലാം അവരും‌പ്രസിദ്ധന്മാ
രായതാപസരെല്ലൊ പുത്രലൊഭാൎത്തയാകുംപ്രദ്വെഷിയതുകാലം ഭൎത്തൃ
ശുശ്രൂഷവെട ഞ്ഞീടിനാളെന്നെവെണ്ടു എന്നെനീയുപക്ഷെിച്ചാലെ
ന്തൊരുഗതിയിനി ക്കെന്നതുപറയെണമെന്നുകെട്ടവൾചൊന്നാൾ ഭ
ൎത്താവുംഭാൎയ്യയെന്നുംചൊല്ലുന്നശബ്ദങ്ങൾത ന്നൎത്ഥത്തെനിരൂപിച്ചു
വെണമെന്നൊടുചൊൽ‌വാൻ നിന്നെയും‌കുമാരന്മാർതന്നെയും‌പാലി
ക്കയാ ലെന്നുപരിശ്രമംനീയറിഞ്ഞീലയെല്ലൊ ജാത്ത്യന്ധനുടെപി
ൻപെവാൎദ്ധക്യം പാരമുണ്ടൊ രാസ്തിക്യമൊരുനെരമൊന്നിനുമില്ലതാ
നും വൃദ്ധാനാകിയഭവാൻ ക്രുദ്ധിച്ചാലെന്തുഫലം നിൎദ്ധനന്മാരായ്‌വ
ന്നാൽതങ്ങളെട്ടടങ്ങെണം പ്രദ്വെഷിപലതരമീവണ്ണംപറഞ്ഞപ്പൊ
ൾ വിദ്വാനാംദീൎഘതമാവുദ്യൽകൊപെനചൊന്നാൻ ക്ഷത്രിയകു
ലം‌പ്രാപിച്ചൎത്ഥമൎത്ഥിക്കനീയെ ന്നുത്തമതപൊധനൻ പറഞ്ഞൊര
നന്തരം ശ്രദ്ധയില്ലെതുംനിന്നാൽദത്തമാമൎത്ഥന്നിന ക്കൊത്തതുചെ
യ്താലും‌നീഎന്നൊടുപറയെണ്ട ഞാനിനിപ്പണ്ടെപ്പൊലെശുശ്രൂഷി
ക്ക യുമില്ലാ ദീനയായ്ചമാഞ്ഞുഞാൻകാലവുമില്ലയെന്നാൾ െഔചിത്ത്യ
മൊൎത്തുപുനരന്നെർഅമവൾ തന്നാടൌചിത്യനായമുനികൊപത്തൊട
രുൾചെയ്തു ഭൎത്താവെവെടിയുന്നൊൎക്കൎത്ഥവും‌വ്യൎത്ഥമായ്പൊ കെത്രയും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/114&oldid=185404" എന്ന താളിൽനിന്ന് ശേഖരിച്ചത്