താൾ:CiXIV280.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൦൬

ഖണ്ഡിയായാനെല്ലൊ പ്രാജ്ഞനാമവൻദിവ്യാസ്ത്രങ്ങളുംപാഠംചെ
യ്താൻ തന്നുടെരാജ്യംപുക്കുജനകൻതന്നെക്കൂപ്പി നിന്നിതുശിഖ
ണ്ഡിയുംവൃത്താന്തമറിയിച്ചാൻ പെടിക്കവെണ്ടഭീഷ്മർതന്നെനാമി
നിയെന്നു ഗാഢകൌതുകംപൂണ്ടുവസിച്ചാരവൎകളും അന്തരാപന്തീരാ
ണ്ടുകൊണ്ടവൾമനൊരഥം സന്ധിക്കുമെന്നുചിന്തിച്ചാത്മനാ യത്ന
ത്തൊടും പരശുരാമൻതന്നെസ്സെവിച്ചഭീഷ്മർതന്നൊ ടിരിവത്തെ
ട്ടുദിനംയുദ്ധംചെയ്തിതുരാമൻ അരുതുജയിപ്പതിന്നിവനെയൊന്നു
കൊണ്ടും വരിക്കയില്ലനിന്നെയവനെന്നതുകെട്ടു പരിചിൽനിനച്ചവ
യൊന്നുമെസാധിയാഞ്ഞു വരവുംവാങ്ങിക്കൊണ്ടാൾ പരശുരാമ
നൊടു മരണംപ്രാപിച്ചാൾപൊൽതപസായൊഗാഗ്നിനാപുരുഷ
ത്വവും കിഞ്ചിൽഗുഹ്യകനൊടുവാങ്ങി തന്നുടെമൂലംവെണം മരണംഭീ
ഷ്മൎക്കെന്നു തന്നുള്ളിൽനിനച്ചതിനെന്തല്ലാംവെലചെയ്താൾ അക്കഥ
യിരിക്കട്ടെവിചിത്രവീൎയ്യൻപിന്നെ മൈക്കണ്ണിമാരിലഴിഞ്ഞുൾക്കാ
മ്പുമറന്നവൻ പാരമായിരമിച്ചിതുബാലനായിരുന്നന്നെ മാരസംഗ
രവെഗാൽ‌മരിച്ചാനെന്നെവെണ്ടു രാജയക്ഷ്മാവെന്നൊരുവ്യാധിയു
ണ്ടായമൂലം രാജാവിനൊടുവെറായ്‌വന്നിതുകുരുരാജ്യം ദുഃഖിച്ചുസത്യ
വതിമക്കളുംമരിച്ചുത ന്നുൾക്കാമ്പിൽ‌നിരൂപിച്ചാളീശ്വരവിലാസങ്ങ
ൾ മംഗലം വരുത്തുവാനെന്തൊരുകഴിവെന്നു ഗംഗാനന്ദനൻതന്നെ
രഹസിവിളിച്ചുടൻ ഇങ്ങിനെവന്നിതെല്ലൊനമ്മുടെകാലമെന്നതങ്ങ
ളിൽപറകയും കണ്ണുനീരൊലിക്കയും നാര മാരാരിവൎക്കുംവൈധവ്യമക
പ്പെട്ടു പാരിതുപരിപാലിച്ചീടുവാനാരുമില്ല സൊമവംശവുമിന്നുമുടി
ഞ്ഞുതെന്നുവന്നു നാമിരിവരും തന്നെയിവിടെയകപ്പെട്ടു ഇത്ത
രംസത്യവതി സത്വരംചൊന്നനെരം ഉത്തരമുരചെയ്തീലൊന്നുമെ
ഗംഗാദത്തൻ എന്തുണ്ണിമിണ്ടാഞ്ഞുനിൻ ചിന്തിതമെന്തുചൊൽക
സന്തതിയുണ്ടാക്കുവാനെന്തൊരുകഴിവിപ്പൊൾ മാതാവുപറഞ്ഞ
പ്പൊൾ ചൊല്ലിനാൻദെവവ്രതൻ ഭൂദെവന്മാരാലുള്ളു നമ്മുടെകാ
ലം പണ്ടും ആരണരെത്രെമുന്നം കാരണംനമുക്കെന്നാൽ നാരിമാ
രിവരുമിന്നാരണരെപ്രാപിച്ചു പാരാതെകുലത്തിങ്കൽ സന്തതിയു
ണ്ടാക്കുക കാരണമിതിനുണ്ടുചൊല്ലീടാമതുമെങ്കിൽ പ്രശസ്തപൊ
ധനനംഗിരസ്സിന്റെപുത്ര നുചത്ഥ്യനെന്നുനാമമുടയമഹാ മുനി അ
വന്റെ പത്നിയെല്ലൊ മമതാമനൊഹരീ അവൻതന്നവരജൻ
ഗീഷ്പതി ദെവാചാൎയ്യൻ അവനുമമതയാം പൂൎവ്വജപത്നി തന്നിൽ
വിവശനായാനെല്ലൊ മന്മഥവികാരത്താൽ മമതാദികൾദൊഷ
കെന്നാമുനിപത്നി മമതാപറഞ്ഞിതുനിൎബ്ബന്ധംകണ്ടമൂലം ദെഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/113&oldid=185403" എന്ന താളിൽനിന്ന് ശേഖരിച്ചത്