താൾ:CiXIV280.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬ സംഭവം

തന്നെയുമംബാലികാതന്നെയുംകൂ ടംബുധിപതിപുത്രൻതന്നുടെനി
യൊഗത്താൽ വിചിത്രവീൎയ്യ ൻവെട്ടു സുഖിച്ചുമരുവിനാൻ വിചിത്ര
മെത്രപൊയൊരംബതൻവാൎത്തകെട്ടാൽ ചെന്നുസാല്വനെക്ക ണ്ടാ
ളുവനുമുപെക്ഷിച്ചാൻ വന്നുഭീഷ്മരെക്കണ്ടുപെപറഞ്ഞിതുപിന്നെആ
റൊടുസമമൊഴുകീടുന്നകണ്ണീരൊടു മാറുവത്സരംവാണാളാറുതന്മകൻ
പിമ്പെ ആറാതൊരുൾച്ചൂടൊടെനടന്നാൽപിന്നെപ്പൊയീ രാറാണ്ടു
തപസ്സുചെയ്തീടിനാൾവഴിപൊലെ നീഹാരാചലപാൎശ്വെനിൎമ്മല
ദെശെതെളി ഞ്ഞാഹാരാദികളെയുംവെടിഞ്ഞുദിനംപ്രതി ബാഹുദാന
ദീതീരെമരുവീടിനകാലം ബാഹുലെയനുമൊരുമാലയെ നൽകീദിനാ
ൻ ബാഹുജന്മാരിലെവൻമാലയെദ്ധരിക്കുന്ന താഹവെ കൊല്ലായ്‌വരും
ഭീഷ്മരെയവന്നെടൊ ൟവണ്ണംവരം നൽകിമാലയുംകൊടുത്തുടൻപാ
ൎവ്വതീസുതന്മറഞ്ഞീടിനൊരനന്തരം ഒരൊരൊരാജ്യന്തൊറുംനടന്നാ
ൾമാലയുമാ യാരുമെകയ്ക്കൊള്ളാഞ്ഞാർഭീഷ്മരെപ്പെടിച്ചെവ അഞ്ചു
വത്സരംകഴിഞ്ഞീടിനൊരനന്തരം അഞ്ചാതെപാഞ്ചാലമാം‌നഗരമകം
പുക്കാൾ സൊമകൻതന്നൊടവൾവൃത്താന്തമൊക്കെച്ചൊന്നാൾഭൂ
മിപാലകന്താനമാദരിച്ചീലയെതും ദ്രുവദപുരദ്വാരിമാലയുംനിക്ഷെ
പിച്ചു സപദിനടകൊണ്ടാളമ്മയുമതുനെരം വിജ്ഞാനജ്ഞാനാബല
വിൎയ്യാദിഗുണംതെടും യെജ്ഞസെനനുമവൾപിന്നാലെ ചെന്നുചൊ
ന്നാൻ മാലനീകൂടക്കൊണ്ടുപൊയ്ക്കൊൾകവെണമൊരു മൂലമെന്തി
വിടെവെച്ചീടുവാനിതുകാലം ബാലെനിന്മനൊരഥമതിനാൾവന്നു
കൂടാ കാലനുംപെടിക്കെണംഭീഷ്മരെമനൊഹരെ സൊമകവാക്യമ
നാ ദൃത്യമാലയും തത്ര കാമിനീനിക്ഷെപിച്ചുവെഗത്തിൽനടകൊണ്ടാ
ൾ മാലയെപ്പാലിച്ചിതുഭൂപതിചിരകാലം ബാലികശിഖണ്ണിനിയാ
കിയരാജപുത്രി മൌലെചെൎത്തിതുതാതൻതാനറിയാതെയപ്പൊൾഭൂ
ലൊകപതിയുപെക്ഷിച്ചിതുഭീഷ്മർഭയാൽജനകത്യക്തയായൊരവളുമൃ
ചികനെ കനിവിനൊടുകണ്ടുസെവിച്ചാൾഭൂദെവനും ചൊല്ലിനാൻ
ഗംഗാദ്വാരെചെന്നുനീസെവിക്കെണംചൊല്ലെഴുംഗന്ധൎവ്വെശനായ
തുംബുരുവിനെ നല്ലതുവരുത്തീടുംനിനക്കിന്നവൻ‌തന്നെ കല്യാണ
ശീലെഞാനും‌തുണച്ചീടുവനെല്ലൊ ഭൂദെവൻപറഞ്ഞതുകെട്ടവൾഗം
ഗാദ്വാരെ സാദരംചെന്നനെരമവിടെക്കാണായ്‌വന്നു ഗന്ധൎവ്വപ്രവ
രന്മാരിരിവർകിടക്കുന്ന തന്തികെകണ്ടനെരമൊരുത്തൻചൊന്നാനതി
ൽ എന്നുടെപുല്ലിംഗംഞാൻനിനക്കുതന്നീടുവൻനിന്നുടെസ്ത്രീലിംഗം
നീയിനിക്കുതന്നീടെണം അന്നൊന്ന്യംലിംഗനിയമംചെയ്താരിരി
വരുമന്നുതൊട്ടവളൊരുപുരുഷനായുംവന്നു യാജ്ഞസെനിയുമഥശി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/112&oldid=185402" എന്ന താളിൽനിന്ന് ശേഖരിച്ചത്