താൾ:CiXIV280.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌലൊമം ൫

ഫല്ഗുനൻതപസ്സിനായ്നിൎഗ്ഗമിച്ചതുംപിന്നെ ഭൎഗ്ഗനാംഭഗവാനുംപാൎവ്വ
തിദെവിതാനും കാട്ടാളവെഷത്തൊടുംപ്രത്യക്ഷമായവാറും വാട്ടമെ
ന്നിയെതമ്മിൽക്കലഹമുണ്ടായതും ൟശാനൻപാശുപതമവനുകൊ
ടുത്തതും അശുദിക്പാലാദികളവിടെവന്നവാറും അൎജ്ജുനൻവാസവ
നെക്കണ്ടവൻനിയൊഗത്താൽ നിൎജ്ജരാരികൾതമ്മെവധിച്ചപ്രകാ
രവും പാൎത്ഥനുൎവ്വശിയുടെശാപമുണ്ടായവാറും ഗൊത്രാരിതെളിഞ്ഞ
നുഗ്രഹിച്ചപ്രകാരവും പാൎത്ഥനിങ്ങനെസുരലൊകംവാഴുന്നകാലം
പാൎത്ഥിവൻതന്നെക്കാണ്മാൻബൃഹദശ്വാഗമനം ധൎമ്മജദുഃഖന്തീൎപ്പാ
ൻതാപസനരുൾചെയ്ത നിൎമ്മലനളൊപാഖ്യാനാദിയുമഗസ്ത്യന്റെ
പവിത്രചരിത്രമാംവിചിത്രകഥാദിയും കളത്രപ്രാപ്തിമുഖവാതാപിദ
ഹനവും ശക്രനുമഗ്നിയുമായ്ശിബിതൻ‌ധൎമ്മസ്ഥിതി പക്ഷിവെഷ
ത്താല്പരിക്ഷിച്ചുകൊണ്ടിറഞ്ഞതും പണ്ഡിതശ്രെഷ്ഠനൃശ്യശൃംഗനാ
യീടുന്ന വൈഭണ്ഡകനുടെതപൊബലവുംമാഹാത്മ്യവും ജാമദഗ്ന്യ
നാൽബഹുഹെഹയവധാദിയും കൊമളമായസുകന്ന്യൊപാഖ്യാന
വുംപിന്നെ ച്യവനൊപാഖ്യാനവുമവനുനാസത്യന്മാർ നവകൊമ
ളരൂപംനൾകിയപ്രകാരവും താതനെയഷ്ടാവക്രൻസൊമകസുതെ
ഷ്ടി വിവാദെവീണ്ടതുംസവ്യസാചിവൃത്താന്തങ്ങളും അമരെന്ദ്രാനു
ജ്ഞയാസമരെശക്രാത്മജൻ അമരാരാതികളെയറുതിപെടുത്തതും അ
ൎജ്ജുനൻതന്നെക്കണ്ടുമറ്റുള്ളൊർസുഖിച്ചതും അൎജ്ജുനാഗ്രജൻജടാസു
രനെവധിച്ചതും മാരുതിസൌഗന്ധികപുഷ്പത്തെഹരിച്ചതും മാരുതി
രൂപംകണ്ടുമാരുതിപെടിച്ചതും അന്ധനാമന്ധാത്മജൻതന്നുടെഘൊ
ഷയാത്രാ ഗന്ധൎവ്വാധിപകൃതബന്ധനമവർകളെ കുന്തിനന്ദനൻത
ന്നെവീണ്ടുകൊണ്ടതുംപിന്നെ സിന്ധുരഗമനയാംപാഞ്ചാലീഹര
ണാൎത്ഥം സിന്ധുരാജാഗമനംഗന്ധവാഹജകൃത ബന്ധനംകുന്തീസു
തബന്ധുബന്ധനഹരം ദണ്ഡീപുത്രനെക്കാണ്മാൻമാൎക്കണ്ഡെയാഗ
മനം പണ്ഡിതന്മാൎക്കാണ്ഡെയൻമാൎത്താണ്ഡാന്വയത്തിൻകൽ കു
ണ്ഡലീശ്വരശായീരാമനായ്പിറന്നതും പുണ്യകളായനാനാകഥകൾ
മറ്റുള്ളതും പാണ്ഡവശൊകന്തീൎപ്പാനരുൾചെയ്തതുംപിന്നെ ഗാ
ണ്ഡീവധരപ്രിയന്മാധവൻജഗന്നാഥൻ പാണ്ഡവന്മാരെക്കാണ്മാ
നെഴുന്നള്ളിയവാറും ദ്രൌപദീസത്യസംവാദങ്ങളുംവ്രീഹിദ്രൊണ പാ
വനകഥകളുമിന്ദ്രദ്യുമ്നന്റെകഥാ എന്നിവകെട്ടുതെളിഞ്ഞിരുന്നീടി
നകാലം കൎണ്ണകുണ്ഡലകവചാദികളമരെന്ദ്രൻ വിപ്രനായ്പ്രതിഗ്ര
ഹിച്ചീടിനപ്രകാരവും തല്പ്രസാദാൎത്ഥമൊരുശക്തിനൽകിയവാറും
ഹരിണരൂപനെകനരണിയെടുത്തുകൊ ണ്ടരണ്യംപുക്കാനെന്നൊരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/11&oldid=185300" എന്ന താളിൽനിന്ന് ശേഖരിച്ചത്