താൾ:CiXIV280.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവൻ ൯൯

പെരുണ്ടാവർകളെല്ലാവരും പ്രസിദ്ധഗുണവാന്മാർ നാമങ്ങൾ പരീ
ക്ഷിത്തുംശബലാശ്വനുമഭി രാജനുംവിരാജനുമഞ്ചാമൻബലാശ്വ
നുംആറാമഞ്ചിത്രശ്രവാവെഴാമന്ധൎമ്മകരൻജിമ്പാനെന്നെട്ടാമവൻ
ധന്യന്മാരിവരെല്ലാം അവരിൽ പരിക്ഷിത്തിന്നെഴുപുത്രന്മാരുണ്ടാ
യവരിലഗ്രജന്മാജനമെജയനെല്ലൊ കണ്വസെനനുമുഗ്രഹസെനും
ചിത്രസെനൻ ഇന്ദ്രസെനനുംസുഷെണാഖ്യനുംഭീമസെനൻ ജ
നമെജയന്തനിക്കെട്ടുപുത്രന്മാരുണ്ടായി ധൃതരാഷ്ട്രനുംപാണ്ഡു ബാ
ല്ഹികന്നിഷധനും അഞ്ചാമഞ്ജാംബുനദനാറാമൻകുണ്ഡൊദരൻ എ
ഴാമൻപദാതിയുമെട്ടാമൻവസാദിയും ധൃതരാഷ്ട്രനുപതിമൂന്നുപുത്ര
ന്മാരുണ്ടാ യധികന്തപൊബലമുണ്ടവൎക്കെല്ലാവൎക്കും അതിനാൽ‌വി
രക്തന്മാരായ്‌വന്നാവരെല്ലാം പൃഥുവീപതിഭൊഗന്തുച്ശമെന്നുറക്കയാ
ൽ അക്കാലം‌പരീക്ഷിത്തിൻ‌പുത്രരീലവരജൻ വിഖ്യാതൻഭീമസെ
നൻ ഭൂപതിയായാനെല്ലൊ ഉത്സവംപ്രജകൾക്കു വൎദ്ധിച്ചുവരും വ
ണ്ണം തത്സൂതനാകും‌പ്രതിപാഖ്യനുമുണ്ടായ്‌വന്നു ഭൂവരൻപ്രതീപനു
മൂന്നുപുത്രന്മാരുണ്ടായി ദെവാപിയെന്നുംപിന്നെശന്തനുബാല്ഹീക
നും ദെവാപിതപസ്സിനുകൊപ്പിട്ടാൻചെറിയന്നെ ദെവസന്നിഭന
വൻ ദീഗ്ഘായുഷ്മതാംവരൻ സൊമവംശവുംമെലിലവനാലുണ്ടാ
യ്‌വന്ന. ഭൂമിപാലകനായിശ്ശന്തനുവാണാനെല്ലൊ ഭരതമഹീപതിതന്നു
ടെ ഗുണങ്ങളാൽ പറഞ്ഞീടുന്നുലൊകർഭാരതമെന്നുതന്നെ ഭരതാന്വ
യത്തിങ്കലുണ്ടായരാജാക്കന്മാർ പെരികപ്രസിദ്ധന്മാർ ദെവതുല്യന്മാ
രെല്ലൊ–സംഭവപൎവ്വന്തന്നിൽ നാല്പതദ്ധ്യയമിപ്പൊ ളിമ്പമൊടുര
ചെയ്തെൻകഴിഞ്ഞുശാകുന്തളം സന്തൊഷത്തൊടുംചെവിതന്നുകെട്ടീ
ടുന്നാകിൽ ശന്തനുവിന്റെജന്മസംക്ഷെപിച്ചറിയിക്കാം വിഖ്യാത
ഗുണന്തെടുമിക്ഷ്വാകുവംശത്തിങ്കൽ മുഖ്യനായ്മഹാഭിഷക്കെന്നൊരു
നൃപനുണ്ടായി സഹസ്രശതസംഖ്യമാശ്വമെധാദികൊണ്ടു സഹസ്ര
ക്ഷനെപ്രസാദിപ്പിച്ചാനവന്നന്നായി അതിനാൽ സ്വൎഗ്ഗത്തിങ്കൽ
സുഖിച്ചുവസിക്കുന്നാൾ ത്രിദശന്മാരുംമുനിമാരുമായൊരുദിനം ചതു
രാനനന്തന്നെസ്സെവിപ്പാൻ‌ചെന്നനെരം ത്രിദശനദിതാനുമവിടെ
ക്കെഴുനെള്ളി മന്ദാക്ഷഭാവത്തൊടും സുന്ദരീമന്ദാകിനീ മന്ദമായ്‌വരു
ന്നെരം മന്ദമാരുതനപ്പൊൾ അംബരംകളഞ്ഞതുകണ്ടുവാങ്മുഖന്മാരായി
അംബരചാരീജനമിരുന്നാരതുനെരം അംബരരഹിതയാമംബരനദി
തന്നെ ശംബരരിപുവശനായ്മഹാഭിഷൿഭൂപൻകുതുകംപൂണ്ടുശങ്കകൂടാ
തെനൊക്കിക്കണ്ടാൻ ചതുരാനനന്താനുമന്നെരമരുൾചെയ്തു മൎത്ത്യനാ
യ്പിറന്നുനിന്മൊഹവുമൊക്കത്തീൎന്നാൽ സത്യലൊകാദികളിൽ സഞ്ചര

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/105&oldid=185394" എന്ന താളിൽനിന്ന് ശേഖരിച്ചത്