താൾ:CiXIV280.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪ സംഭവം

ടിനാൾശകുന്തളാ അച്ശന്റെപാദങ്ങളിൽ‌വീണുടൻനമസ്കാര മി
ച്ശയാചെയ്തീടുണ്ണിനീയ്യെന്നുജനനിതാൻ ചൊന്നതുകെട്ടു നമസ്കരി
ച്ചുദൗഷ്പന്തിയും നിന്നിതുപിതാവുതന്നാപാദചൂഡം‌നൊക്കി നിന്ന
വരതുകണ്ടുവിസ്മയംപൂണ്ടാരെറ്റം നന്നിവനെന്നുതന്നെചൊല്ലിനാ
രെല്ലാവരും മന്നവനുരചെയ്താനന്നെരമവളൊടു നന്ദനനൊടും കൂടി
വന്നതാപസികെൾനി ചൊന്നതുതരുവഞ്ഞാനില്ലസംശയമെതും
നിന്നുടെമനൊരഥഞ്ചൊല്ലു കമടിയാതെ എന്നതുകെട്ടുചൊന്നാള
ന്നെരംശകുന്തളാ മന്നവാതവസുതനെന്നിലുല്പന്നനിവൻ വന്നിതു
കുമാരനുയൗവ്വനാരംഭകാല മിന്നിനിച്ചെയ്തീടെണംയൗവ്വരാജ്യാഭി
ഷെകം കണ്വമാമുനിയുടെപൎണ്ണശാലയിൽ‌നിന്നു മന്നവസമാഗ
മ‌നമ്മിലുണ്ടായനെരം എന്നൊടുചെയ്തുതന്നസത്യവുംമറന്നിതൊ ധ
ന്യനാകിയഭവാനെന്നെയിന്നെന്നപൊലെ എന്നതുകെട്ടുനൃപന
ന്നെരമുരചെയ്താൻ നിന്നൊടുകൂടിയുള്ളസംഗമന്തൊന്നീലെതും ഇ
ക്കഥാനന്നുന്നിതെത്രവൈചിത്ര്യമൊൎത്താൽ നിൽക്കിലും‌കണക്കി
നിപ്പൊകിലുംകണക്കിനി ഒത്തതുചെയ്താലും‌നീയിത്തരം‌പറയാതെ
ഉത്തമസഭാതലത്തിങ്കൽ‌നിന്നസത്യങ്ങൾ ദുഷ്പന്തനൃപവരനീവണ്ണമ
വളൊടു ദുസ്സഹമായവാക്കുചൊന്നതുകെട്ടനെരം വ്രീളയും‌പൂണ്ടുപാ
രംദുഃഖവും‌മുഴക്കയാൽ സാലഭഞ്ജികപൊലെനിന്നിതുസ്വല്പംനെരം
സംരംഭരൊഷംകൊണ്ടുതാമ്രമാന്നയനവും സൌരരശ്മികൾപൊലെ
തീക്ഷ്ണമാന്തെജസ്സൊടും പ്രസ്ഫുരമാണമായൊരൊഷ്ഠസംപുടത്തൊടും
പ്രസ്ഫുലിംഗങ്ങളൊടുംകൂടിനൊക്കീടുന്നെരം ഭൂപതിദഹിച്ചു പൊമെന്നു
തൊന്നീടും‌വണ്ണം താപസിനിന്നുരണ്ടുനാഴികനെരം‌പിന്നെ സ്വാ
കാരം മറച്ചിതുതെജസാശകുന്തളാ ശൊകമൊടവനീശന്തന്നൊടുചൊ
ല്ലീടിനാൾ എന്തിനിത്തരമിപ്പൊളെന്നൊടുപറയുന്നു ചിന്തിക്കനൃപ
വരമറന്നീലെന്നുനൂനം ആത്മാവെവഞ്ചിച്ചീടും‌ചൊരനുള്ളൊരുപാ
പ മാത്മനാനിരൂപിക്കിൽ‌മറ്റൊരുവന്നുമുണ്ടൊ ആദിത്യചന്ദ്രന്മാരു
മനലാനിലന്മാരു മാകാശം ഭൂമീജലംഹൃദയം‌യമന്താനും അഹസ്സുംരാ
ത്രിതാനും‌രണ്ടുസന്ധ്യകൾ‌ധൎമ്മമെന്നിവർ‌പതിന്നാലുപെരുമുണ്ടറി
ഞ്ഞിട്ടമന്നവജന്തുവൃത്തമെന്നതുധരിച്ചാലും പ്രാകൃതപുരുഷനെപ്പൊ
ലെ‌നീസഭയിങ്കൽ സ്വാകൃതിമറച്ചെന്നെസ്സന്ത്യജിച്ചീടുന്നാകിൽ ഉ
ത്തമാംഗവുന്നൂറുനുറുങ്ങി വീഴുന്നിനക്കുത്തമപുരുഷന്മാർസത്യത്തെലം
ഘിക്കുമൊ തത്വചിത്തന്മാരായതത്വജ്ഞന്മാരായുള്ളൊർ വൃത്തത്തെനി
രൂപിക്ക ചിത്തത്തിൽനൃപൊത്തമ പുന്നാമമായിട്ടുള്ള നരകത്തിങ്കൽനി
ന്നു തന്നുടെപിതാവിനെത്രാണഞ്ചെയ്തീടുന്നവൻ തന്നുടെനാമമെല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/100&oldid=185389" എന്ന താളിൽനിന്ന് ശേഖരിച്ചത്