താൾ:CiXIV280.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ പൌലൊമ.

ദിയുംഗാണ്ഡീവലാഭാദിയും പാണ്ഡവശൌൎയ്യവുമാഖണ്ഡലവിജയ
വും തക്ഷകസുതമയപക്ഷികൾനാലു മാശുശുക്ഷണിദഹിയാതെ
കാനനംദഹിച്ചതും മന്ദപാലൊപാഖ്യാനമെന്നിവവെദവ്യാസൻ
സുന്ദരമായിച്ചൊന്നാൻസംഭവപൎവ്വന്തന്നിൽ ഇരുനൂറ്റിരുപത്തെട്ട
ദ്ധ്യായമുണ്ടുചൊൽകിൽ സരസമെണ്ണായിരത്തിൽപ്പുറന്തൊള്ളായി
ര ത്തെണ്പത്തുനാലുപദ്യമുമ്പൎക്കുംമനൊഹരം മുൻപിലെപ്പൎവ്വമതുസം
ഭവമെന്നുനാമം രണ്ടാമതെല്ലൊസഭാപൎവ്വമെന്നറിയണം ഉണ്ടതി
ൽകഥാപലതൊട്ടതുംസംക്ഷെപിക്കാം ഖാണ്ഡ വപ്രസ്ഥത്തിൻകൽ
മയനാംശില്പിശ്രെഷ്ഠൻ പാണ്ഡവൻതനിക്കൊരുസഭയെനിൎമ്മിച്ച
തും പാണ്ഡിത്യമെറെയുള്ളനാരദനെഴുന്നള്ളി പാണ്ഡുനന്ദനനൊടു
ചൊദിച്ചപ്രകാരവും മാധവൻമാഗധനെമാരുതിതന്നെക്കൊണ്ടു
ബാധഭൂപൎക്കുതീൎപ്പാൻകൊല്ലിച്ചപ്രകാരവും മാരുതിപ്രമുഖന്മാർദി
ക്കുകൾജയിച്ചതും ഒരൊരൊരാജാക്കന്മാർകരങ്ങൾകൊടുത്തതും ധൎമ്മ
ജൻരാജസൂയംചെയ്തതുംഭഗവാനാൽ ദുൎമ്മതിശിശുപാലൻ മുക്തിയെ
ലഭിച്ചതും പാൎത്ഥിവെന്ദ്രാവഭൃഥസ്നാനഘൊഷാദികളും ധാൎത്തരാ
ഷ്ട്രൌഘജ്യെഷ്ഠൻകാട്ടിയഗൊഷ്ഠികളും സ്ഥലതാമതികൊണ്ടുള്ളതാ
കലൎന്നതും ബലവാൻവൃകൊദരനുച്ചത്തിൽച്ചിരിച്ചതും സത്രപംസു
യൊധനൻഹസ്തിനംപുക്കവാറും നിസ്ത്രപംശകുനിതാൻ ചൂതിനു
കൊപ്പിട്ടതും ചൂതിൻകൽച്ചതിചെയ്തുനാടൊക്കെപ്പറിച്ചതും മാധവ
ൻപാഞ്ചാലിയെപ്പാലിച്ചപ്രകാരവും ഗാന്ധാരൻരണ്ടാമതു ചൂതിനു
തുനിഞ്ഞതും കൌന്തെയൻതൊറ്റുവനംപുക്കതുംദുഃഖങ്ങളും ഇങ്ങി
നെപുനദ്യൂതപൎയ്യന്തമായിച്ചൊന്നാൻ മംഗലസഭാപൎവ്വംകൃഷ്ണനാം
വെദവ്യാസൻ അദ്ധ്യായമെഴുപത്തുരണ്ടുണ്ടെന്നറിഞ്ഞാലും പദ്യങ്ങ
ൾനാലായിരത്തഞ്ഞൂറുംപതിനൊന്നും ധാൎമ്മികൻ ധൎമ്മാത്മജൻ കാന
നംപുക്കശെഷം ധൌമ്യൊപദെശാത്സൂൎയ്യൻതന്നെസ്സെവിച്ചവാറും
സൊദനമായപാത്രംസൂൎയ്യൻ‌നൽകിയവാറും ഭൂദെവയതിജനഭൊ
ജനംമുട്ടാത്തതും കൃമ്മീരാശരൻതന്നെമാരുതികൊന്നവാറും ധൎമ്മജാദി
കൾതമ്മെക്കാണ്മാനായവിടയ്ക്കു ധൎമ്മരാജാംശഭൂതൻവിദുരൻവന്ന
വാറും ധൎമ്മസ്ഥാപനകരൻ ഗൊവിന്ദൻ നാരായണൻ നിൎമ്മലൻ
ജഗന്മയൻ ചിന്മയൻമായാമയൻ സന്മയൻകൎമ്മസാക്ഷീനിൎമ്മൎയ്യാ
ദികൾക്കൊരു ധൎമ്മനായകൻപരബ്രഹ്മമാംവിഷ്ണുമൂൎത്തി ജന്മനാശാ
ദിഹീനൻ കല്മഷ വിനാശനൻ നിൎമ്മമൻനിരുപമൻ കൃഷ്ണനങ്ങെഴു
ന്നള്ളി സമ്മൊദംധൎമ്മാത്മജന്മാവിനുവളൎത്തതും പാഞ്ചാലാദികളായ
സംബന്ധിസമാഗമം പാഞ്ചാലീശൊകാദിയുംവെദവ്യാസാഗമനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/10&oldid=185299" എന്ന താളിൽനിന്ന് ശേഖരിച്ചത്