താൾ:CiXIV28.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൧

ധികാരവുംപതുക്കെവൎദ്ധിപ്പിപ്പാൻ ഉത്സാഹിക്കയുംചെയ്തു— മാൎഗ്ഗത
ൎക്കങ്ങളിലുംസാക്ഷിമരണങ്ങളിലുംഉപെക്ഷഎവിടയുംഅതിക്ര
മിച്ചു—

പഴയമതത്തിന്നുസ്പാന്യയുടെഅധഃപതനത്താൽഫ്രാഞ്ചിരാ
ജ്യം അധിഷ്ഠാനമായ്വന്നു— അക്കാലത്ത ൧൪ ലുയിസ്സ അതി ൧൬൪൩ – ൧൭൧൫
ന്നുരാജാവ്ഫ്രാഞ്ചിപ്രജകളെയുംസൎവ്വയുരൊപയെയും കാല്ക്കീ
ഴാക്കുവാൻ നൊക്കുന്ന അഹമ്മതിക്കാരൻതന്നെ— അവനുംകച്ച
വടംചുങ്കം കുത്തകമുതലായതിനാൽ വരുന്നലാഭങ്ങളെആഗ്ര
ഹിച്ചുമൊരിശമദഗസ്കർ തുടങ്ങിയുള്ളദ്വീപുകളിൽആളയച്ചു
കുടിയെറ്റിചൊഴമണ്ഡലത്തിലും മലയാളത്തിലും മറ്റും പാണ്ടി
ശാലകളെ എടുപ്പിച്ചതല്ലാതെ— പറിസിൽ മതവ്യാപനത്തിന്നു
ഒരുമഠംസ്ഥാപിച്ചുശെഷംസന്യാസിനാമങ്ങളെഅപമാനിച്ചു ൧൬൬൩
യെശുവിതരെകൊണ്ടുമഹാചീനം പുതുച്ചെരിമുതലായദെശങ്ങ
ളിൽ രൊമമതത്തെപരത്തികച്ചവടത്തെനടത്തുകയുംചെയ്തു—
അവർഅക്കാലംഫ്രാഞ്ചിയിൽഎത്രയും ഗ്രാഹ്യന്മാർ— പാപം എ
റ്റുപറയുന്നവരൊടുഒരുശാസനാവാക്കുംഇല്ല— സകലദൊഷത്തി
ന്നും ഒഴി കഴിവുകാട്ടും പാപം എന്നത് ദെവകല്പനാലംഘനമല്ലൊ
എന്നാൽ ദെവകല്പനനന്നഅറിയാതെഎങ്കിലുംസ്പഷ്ടമായി
ഒൎക്കാതെഎങ്കിലും മുഴുമനസ്സുകൂടാതെഎങ്കിലുംശീലംഹെതുവാ
യിട്ടുഎങ്കിലുംഒരുമഹാനെഅനുസരിച്ചുഎങ്കിലും പിഴെച്ചുപൊ
യാൽ ലംഘനംപറവാനില്ല ദുഃഖിക്കെണ്ടായെശുവിൻനുകംഎ
ത്രയും കനം കുറഞ്ഞതല്ലൊഎന്നുഅവർപറഞ്ഞുആയിരംകൌ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/425&oldid=188366" എന്ന താളിൽനിന്ന് ശേഖരിച്ചത്