താൾ:CiXIV279.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦ ധാതുകാണ്ഡം

ണ്ട— ഇത്യാദിവാക്യത്തെ തികയ്കുന്നതിനുള്ള
ഇച്ശഎന്നതാല്പൎയ്യാൎത്ഥം— എന്നാൽ സകൎമ്മക
ത്തിന്ന പ്രസിദ്ധികൊണ്ടൊ പ്രകൃതംകൊ
ണ്ടൊ— കൎമ്മംസ്പഷ്ടമാവുന്നെടത്ത കൎമ്മംകൂടാ
തെപ്രയൊഗിക്കാം— മെഘംവൎഷിക്കുന്നു— ജ
ലത്തെ എന്ന പ്രസിദ്ധികൊണ്ട സ്പഷ്ടമാക
കൊണ്ടഇവിടെ കൎമ്മാകാംക്ഷയില്ലാ— അരി
ക്കച്ചവടക്കാരൻ വന്നു ഇവിടെ മെടിക്കാം
ഇവിടെ പ്രകൃതം കൊണ്ട അരികൎമ്മമെന്ന
സ്പഷ്ടമാവുന്നു— ഇതിന്മണ്ണം അന്ന്യങ്ങൾക്കും
ആകാംക്ഷകൂടാതെവരും വാളഎടുത്തുഉടനെ
വെട്ടി എന്തുകൊണ്ടന്ന ആകാംക്ഷ ഭവിക്കു
ന്നില്ലാ— ആശ്രയം കൊണ്ടൊ— ബലംകൊ
ണ്ടൊ— അവസ്ഥകൊണ്ടൊ— അന്ന്യനെകൊ
ണ്ട ചെയ്യിക്കുക പ്രെരണക്രിയയാകുന്നു പ്രെ
രണ ക്രിയയാക്കിയാൽ അകൎമ്മത്തിനും ക
ൎമ്മംവരും—

ഉദാ— രാജാവസന്തൊഷിക്കുന്നുഎന്നടത്ത
പ്രെരണയിംകൽ— കൎത്താവിന്നദ്വിതീയ വ
ന്നരാജാവിനെ സന്തൊഷിപ്പിക്കുന്നു എന്നു
വരും ഇവിടെആശ്രയ പ്രെരണം— ശത്രുവീഴു
ന്നു— രാജവശത്രുവിനെ വീഴിക്കുന്നു— ബാല
ൻപഠിക്കുന്നു ഗുരുബാലനെ പഠിപ്പിക്കുന്നൂ—
ഇവിടെബലപ്രെരണം സകൎമ്മകമെങ്കിൽക
ൎത്താവിനകൊണ്ടന്ന തൃതീയവരും— ഭൃത്യൻമ
രത്തെമുറിക്കുന്നു— സ്വാമിഭൃത്യനെക്കൊണ്ടമര
ത്തെ മുറിപ്പിക്കുന്നു ബ്രാഹ്മണൻ അരിവയ്ക്കു
ന്നുഅധികാരി ബ്രാഹ്മണനെകൊണ്ട അരിവ
യ്പിക്കുന്നു ഇത്യാദിസംസ്കൃതത്തെ അനുസരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/98&oldid=187236" എന്ന താളിൽനിന്ന് ശേഖരിച്ചത്