താൾ:CiXIV279.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮ ധാതുകാണ്ഡം

ൾ സംസാരിക്ക എന്ന ക്രിയയാകുന്നു— എ
ഴുതുന്നു— ഇവിടെ പെന‌എടുക്കുക— മഷിയിൽ
മുക്കുക— മെൽകീഴായി വരയ്ക്കുക— മുതലായ
അംശക്രിയകൾ ഭവിക്കുന്നുഇതിന്മണ്ണം ഭക്ഷ
ണക്രിയയിൽ കൈകൊണ്ടചൊറ എടുക്കുക—
പൊക്കുക— നാക്കിൽവയ്ക്കുക ചവയ്ക്കുക—എറ
ക്കുകമുതലായ ക്രിയകളുടെകൂട്ടം എന്നഊ
ഹിക്കണം—

എന്നാൽ അവയവക്രിയകൾക്കും സൂക്ഷ്മാ
വയവക്രിയകൾഉണ്ട—

ഉദാ— ഭക്ഷണത്തിനു അവയവമായി എടു
ക്കുക എന്ന ക്രിയയ്ക്കു കൈതാത്തി അന്നത്തി
ന്റെതാഴെ ആക്കുക കയ്യിൽഅടക്കുക— പൊ
ക്കുകഎന്നക്രിയാ സമൂഹംസ്പഷം‌ആകുന്നു— ക
ൎത്താവാക്കിസംകല്പിക്ക എന്നവാക്കുകൊണ്ട ഒ
രുക്രിയയിൽതന്നെവെറെഒന്നിനെയുംകൎത്താ
വാക്കിസംകല്പിക്കാമെന്നൎത്ഥം—

ഉദാ— ബാലന്റെവാക്ക്— വിസ്താരമായി
പുറപ്പെടുന്നു—

അൎത്ഥം— ബാലൻ വിസ്താരമായി പറയു
ന്നുഎന്നതിന്ന സമംതന്നെ എംകിലും ഇവി
ടെകൎമ്മത്തിനു കൎത്തൃത്വംവാക്കിന കല്പിക്കപ്പെ
ടുന്നു— എന്നുഭെദമുണ്ട— കാരകങ്ങൾക്ക കൎത്തൃ
ത്ത്വകൎമ്മ ത്ത്വാദികളെ ഭംഗി അനുസരിച്ച
ഭെദപ്പെടുത്താമെന്നു മുൻപിലും പറഞ്ഞിട്ടു
ണ്ടല്ലൊ— ശബ്ദത്തിന്നും മനസ്സിനും‌ക്രിയസം
ഭവിക്കുന്നു ക്രിയക്ക—

ഉദാ— പാട്ടനന്നാവുന്നു നാദംഷൾ്ജത്തിൽ
പ്രവെശിക്ക— ഉച്ചത്തിൽപ്രവെശിക്ക പല

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/96&oldid=187232" എന്ന താളിൽനിന്ന് ശേഖരിച്ചത്