താൾ:CiXIV279.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വന്ദ്വകാണ്ഡം ൮൫

പ്തസമാസങ്ങളാകുന്നു— ധാതുക്കളുടെമെൽ
ഭാവി നിഷെധ മായിട്ട ആ— എന്ന പ്ര
ത്യയംവരും— ഇതക വനത്തിൽ തന്നെ അ
ധികമായി പ്രയൊഗം— ഉദാ— മതിവരാ—
വരികയില്ലെന്നൎത്ഥം— ഇതിന്മണ്ണം കൊല്ലാ
കൊല കെട്ടാകെട്ടനെടാ പൊന്നു വാടാപൂ
വ— ഇത്യാദിപ്രാണഹാനി ചെയ്യാതെകൊ
ന്നഫലംവരുത്തുക— കയറുകൂടാതെകെട്ടിയ
ഫലം വരുത്തുക ഇത്യാദി അൎത്ഥമാകുന്നൂ—

ആവ്— പൊവ് രണ്ടധാതുക്കൾ പലവി
ധത്തിലുള്ള നാമക്രിയാപദങ്ങളുടെമെൽചെ
ൎക്കാം രണ്ടിന്നുംഭൂതത്തുംകൽ വകാരത്തിന്നയ
കാരാദെശം വരണം വൎത്തമാനത്തുംകലും ഭ
വിഷ്യത്തുംകലം കാദേശവും വരാം —

ഉദാ— നാമത്തിന്നു പൂവ്വായി— കായായി
വിദ്വാനായി ക്രിയ— നന്നായി നന്നാകുന്നു
നന്നാവുന്നു— വന്നുപൊകുന്നു— വന്നു പൊ
യി വന്നുപൊകുന്നു വന്നുപൊവുന്നു വന്നു
പൊകും— വന്നുപൊവും നന്നാകും— നന്നാ
വും— ഇത്യാദി—

ഒരുപദത്തിന്റെ മുമ്പിൽസമാസിച്ചചെ
ൎത്തപ്രയൊഗിക്കുന്ന പദങ്ങളെഉപപദങ്ങൾ
എന്നുപറയുന്നു—

ഉദാ— പെരുത്തവെള്ളംപെരുംവെള്ളം മു
തുക്കൻകാള— മുതുകാള— പുത്തൻചരക്ക് പുതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/93&oldid=187226" എന്ന താളിൽനിന്ന് ശേഖരിച്ചത്