താൾ:CiXIV279.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪ ദ്വന്ദ്വകാണ്ഡം

യിട്ടും ഉത്തരമായിട്ടുംവരും തെന്മൊഴി തെൻ
പൊലെ ഉള്ളവാക്കഎന്നവിഗ്രഹം— കരിനി
റം— തംകനിറം— പന്നിത്തടിയൻ— സിംഹ
പരാക്രമൻ— ഗജമത്തൻ— ഇത്രക്കും ഉപമാ
നംപൂൎവ്വം രാജസിംഹം— ഇവടെ ഉപമാനം
ഉത്തരം

ഉ— മൃഗാക്ഷിഇത്യാദികളിൽമൃഗത്തിന്റെ
അക്ഷിപൊലെ ഉള്ളഅക്ഷിയൊടുകൂടി യവ
ൾ എന്ന ബഹു പ്രീഹിഅനുസരിച്ചുള്ള വിഗ്ര
ഹംവെണം ഇതുബഹുപ്രീഹി കലൎന്നിട്ടുള്ള ഉ
പമിതസമാസമാകുന്നൂ— തെന്മൊഴി എന്നു
ള്ളടത്തും സ്ത്രീഎന്നവിശെഷ്യം കല്പിക്കപ്പെട്ടാ
ൽ തെൻ പൊലെയുള്ളമൊഴിയൊടു കൂടിയ
വൾ എന്നുവിഗ്രഹിക്കണം

ക്രിയാസമാസം

ക്രിയകളൊടുകൂടി ചെൎക്കുന്നതെന്നൎത്ഥം ഉ
പസൎഗ്ഗങ്ങൾക്ക ക്രിയാസമാസംതന്നെ പ്ര—
പ്രസവിക്കുന്നു— പര— പരാക്രമം— അപ—
അപമാനിക്കുന്നു— സംമാനിക്കുന്നു— അനു
സരിക്കുന്നു— പരിഭവിക്കുന്നു— അതിക്രമി
ക്കുന്നു— ഉത്സാഹിക്കുന്നു— ഇത്യാദി അതിലും
രണ്ടു മൂന്നു ചെൎക്കാം— പരി— ആ— പൎയ്യാ
ലൊചിക്കുന്നു— വി— സം— വിസമ്മതം— വി—
പരി— ആ— വിപൎയ്യാസം— ഇത്യാദി— മരം
കെറി— ഇതുംക്രിയസാമാസം തന്നെമരത്തെ
കെറി ശീലമുള്ളവ നെന്നൎത്ഥം— കൊളം
കൊരി— വാതംകൊല്ലി— ഇത്യാദി ഇവഅലു

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/92&oldid=187223" എന്ന താളിൽനിന്ന് ശേഖരിച്ചത്