താൾ:CiXIV279.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨ സമാസകാണ്ഡം

ഗ്രഹം— ബ്രാഹ്മണ— ക്ഷത്രിയ— വൈശ്യ— ശൂദ്ര
ന്മാർ— ഇല്ലാത്തത— അല്ലാത്തത— ഒഴിച്ചു വി
രുദ്ധം— ൟനാലുഅൎത്ഥത്തുംകലെ അകാരംപ
ദങ്ങളൊടസമാസിക്കും— ഇതസംസ്കൃത രീതി
യെംകിലും ഭാഷയിൽ സാധാരണം തന്നെ

ഉദാ— അശെഷം ശെഷമില്ലാത്തത— അ
ക്ഷയം ക്ഷയമില്ലാാത്തത— അസാദ്ധ്യംസാദ്ധ്യ
മല്ലാത്തത— അയൊഗ്യം യൊഗ്യമല്ലാത്തത—
അബ്രാഹ്മണൎക്കഗൊദാനമില്ല ബ്രാഹ്മണ
രെ ഒഴിച്ചുള്ളവൎക്കന്നൎത്ഥം— അവിഷ്ണുരാജാവ
കയില്ല— വിഷ്ണുവിനെ ഒഴിച്ചുള്ളവർഎന്നൎത്ഥം—
അസുരൻ— ദെവവിരുദ്ധൻ— എന്നൎത്ഥം— അ
നൎത്ഥം— അൎത്ഥവിരുദ്ധമെന്നൎത്ഥം— സ്വരാദിശ
ബം പരമായാൽ അകാത്തിന— ന— അന്ത്യാ
ഗമംവരുന്നു— അനക്ഷരം അനാവശ്യം— അ
നിച്ശ— അനീശ്വരൻ— അനുചിതം— അനൂഹം—
അനൌചിത്യമിത്യാദി— സംസ്കൃതത്തിൽ ന
ഞ്— സമാസമെന്നപറയും—

ബഹുപ്രീഹി

നെൽകൂട്ടംപൊലെ— പല അവയവങ്ങ
ളെക്കൊണ്ട പ്രധാനപ്പെട്ട ഒന്നെന്നൎത്ഥം ഇ
ത സംസ്കൃതസംബന്ധത്തിൽ തന്നെ അധികം
പ്രയൊഗിക്കുന്നു— ഇതിനു കൂടിയവൻ എന്ന
വിശെഷ്യത്തൊടു സംബന്ധം വരും—

ഉദാ— സൽബുദ്ധിയായബാലൻ— നല്ലബു
ദ്ധിയൊടുകൂടിയവൻ എന്നൎത്ഥം ദുഷ്ടബുദ്ധി—
ദുൎബുദ്ധി— ചൊരൻ— ദുഷ്ടയായിരിക്കുന്നബുദ്ധി
യൊടുകൂടിയവൻ എന്നുവിഗ്രഹംഇതിന്മണ്ണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/90&oldid=187212" എന്ന താളിൽനിന്ന് ശേഖരിച്ചത്