താൾ:CiXIV279.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮ സമാസകാണ്ഡം

പ്രയൊഗമുള്ളതിനാൽ ഉദാഹരണങ്ങൾസം
സ്കൃതസബ്ദങ്ങളൊട കലൎന്നിരിക്കും

ചൊ— അലുപ്തസമാസം എങ്ങനെ

ഉത്തരം— ശങ്കരൻനായൎക്ക കൃഷ്ണനാട്ടംചെ
രമാൻ പെരുമാളിടെ രാജ്യം ഇത ഒരുപദം
ആകകൊണ്ട സമാസമാകുന്നു ഇതിൻ— അ
ൻ— പ്രഥമക്ക ലൊപം ഇല്ലായ്കകൊണ്ട അ
ലുപ്തസമാസം— കൊളംകൊരി— മരം— കെറി—
ആയുധമെടുപ്പ— ഇവിടെ ദ്വിതീയക്കലൊപം
ഇല്ലാ— ഇത്യാദിസംസ്കൃതത്തിൽ വനെചരൻ
കണ്ഠെകാളൻ— പശ്യതൊഹൊരൻ— ഇത്യാ
ദി ഇതിന്മണ്ണം— ബലാല്കാരം— മൂത്രമൊഴിവ
ഇത്യാദി—

ചൊ— ലുപ്തം എത്രവിധം

ഉ— അവ്യയീഭാവം— തൽപുരുഷൻ— ബ
ഹുവ്രീഹി— ദ്വന്ദ്വം— ഉപമിതം— ക്രിയാസമാ
സം ഇങ്ങനെ ആറുവിധമാകുന്നു— വിസ്താര
ത്തുങ്കൽ ഇരുവത്തെട്ടുവിധമൊ അധികമൊ
പറയാം ഇവിടെ ചുരുക്കി പറയന്നു— അവ്യയി
ഭാവമെന്ന അവ്യയങ്ങൾ കൂടി സമാസിക്ക
കൊണ്ട അവ്യയമായി ഭവിക്കുന്നതാണ—

ഉദാ— കണ്ടെങ്കിൽ— കെട്ടിട്ടു— ഇവിടെക
ണ്ട— കെട്ടഎന്നശബ്ദം എങ്കിൽ ഇട്ടന്ന അവ്യ
യത്തൊടു സമാസിച്ച അവ്യയമാകുന്നു— ശെ
ഷത്തിനും സമാസം ഇതുപൊലെ ഊഹിക്ക
ണം അവ്യയംചിലതിൽ മുൻപിലും ചിലത
പിന്നിലുംവരും— മുമ്പിൽഎന്നതിൽഎന്നിട്ട്പി
ന്നിൽ കൊടുക്കല്ലാ ഇത്യാദി സംസ്കൃതസംബ
ന്ധത്തുങ്കൽ പ്രത്യക്ഷം— ഉപഗ്രാമം—ആസക

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/86&oldid=187201" എന്ന താളിൽനിന്ന് ശേഖരിച്ചത്