താൾ:CiXIV279.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമാസകാണ്ഡം ൭൭

അറുപത— അറുനൂറ— എഴുപത— എഴുനൂറ— എ
ൺപത— എണ്ണൂറ— തൊണ്ണൂറ— നകാരം‌ണകാ
രമാവും ഇവിടെ പത്തന്നമെൽ തകാരം വ
ന്നകൂടാ പത്തന്നതിന്ന മെലായൊ— താഴ
യൊ— ഒരുസംഖ്യ ചെൎത്താൽ അന്ത്യതകാരം
ലൊപിക്കും ഇരുപത— പതിനഞ്ച— മെൽസം
ഖ്യവരുമ്പൊൾ പലടത്തും‌ഇൻഎന്നഅന്ത്യാ
ഗമംവരും പതിനൊന്ന— ചിലടത്ത ഇല്ലാ—
പത്തൊൻപത ശെഷം സംഖ്യകൾക്ക ദീൎഘം
ആഗമം ആദെശം മുതലായി അല്പവിശെഷം
പലവിധമുള്ളതിന്ന പ്രയൊഗംകൊണ്ട ഊ
ഹിക്കണം ദീൎഘം ഓരായിരം— ള— ആഗമം
തൊള്ളായിരം— മുപ്പത്തൊന്ന— ആദെശം പ
ന്ത്രണ്ട ഇത്യാദി

സമാസകാണ്ഡം

ചൊ— സമാസം എന്നാ എന്ത

ഉ— സംഎന്നതിന്നസംക്ഷെപിച്ചന്നൎത്ഥം—
ആസം എന്നതിന്ന ഒരുമിച്ചിരിക്കഎന്നൎത്ഥം
രണ്ടുംകൂട്ടും‌പൊൾ രണ്ടൊ അധികമൊ പദ
ങ്ങൾഒതുങ്ങിഒന്നായിചെൎന്നിരിക്ക എന്നതാല്പ
ൎയ്യം.

ചൊ. ൟ സമാസം—എത്രവിധം

ഉ— ചുരുക്കത്തിൽ രണ്ടവിധമെന്നപറയാം
അലുപ്ത സമാസം ലുപ്തസമാസവും എന്നാ
കുന്നു സമാസത്തിൽ ചെരുന്ന പദങ്ങളുടെ
വിഭക്തിക്കലൊപംവരാത്തത അലുപ്തം ലൊ
പം വരുന്നത ലുപ്തം എന്നഭെദം സമാസം
സംസ്കൃത സംബന്ധമായി ഭാഷയിൽവളരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/85&oldid=187199" എന്ന താളിൽനിന്ന് ശേഖരിച്ചത്