താൾ:CiXIV279.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ പദകാണ്ഡം

നെയുള്ളടത്തപ്രകാരാൎത്ഥത്തിന‌എ എന്നപ്ര
ത്യയംവരും സ്വഭാവം സജ്ജനം ഗുണങ്ങളെ
വൎണ്ണിച്ചു വൎണ്ണിച്ചു പറയും ദുൎജ്ജനം‌നിന്ദിച്ച
നിന്ദിച്ചപറയും ദ്വിത്വം‌കൊണ്ട സ്തുതിവാക്ക
സജ്ജനസ്വഭാവമെന്നും ഗുണനിന്ദദുൎജ്ജന
സ്വഭാവമെന്നും വരുന്നു സദൃശശബ്ദം പൊ
ടുപൊടെ പൊട്ടുന്നു ചടുചടെ എന്നു വീണു
പറപറകീറി ഇതുകൾ അക്രിയകളിൽ ഒ
ണ്ടാകുന്ന ശബ്ദങ്ങൾക്ക സദൃശ സബ്ദങ്ങളാകു
ന്നു അയ്യഞ്ചായിഎണ്ണുന്നു മുമ്മൂന്നായി നന്നാ
ലായി ഇത്യാദി ഇവിടെ പൂൎവ്വഭാഗത്തിലെ
അന്ത്യത്തിന്നയ ദ്വിത്വവും മൂന്നഎന്നതിന്റെ
ഊകാരത്തിന്ന ഹ്രസ്വവും നകാരത്തിന്ന അ
നുസ്വാരവും നാല‌എന്നതിന്റെ ആകാരത്തി
ന്ന ഹ്രസ്വവും ലകാരത്തിന്ന അനുസ്വാരവും
ആ ദെശമായിവരും ഇതിന്മണ്ണം രണ്ട രണ്ട
എന്നടത്ത പൂൎവ്വത്തിന്ന ൟ ആദെശവും പ
ത്ത പത്ത എന്നടത്ത പൂൎവത്തിന്റെ അന്ത്യ
തകാരത്തിന്ന ലൊപവും അടുത്തപകരാത്തി
ന്ന ദ്വിത്വവും‌വരും ൟരണ്ടായി പതുപ്പത്താ
യി ഭാഗം ചെയ്യുന്നു ഇത്യാദി ഒന്നുമുതൽ ഒ
ൻപതുവരെ ഉള്ള സംഖ്യകൾക്ക പത്ത— നൂറ—
ആയിരം ൟസംഖ്യകൾ മെൽവരുമ്പൊൾക്ര
മെണ ഒര— ൟര— മൂ— നാൽ— അൻ— അറ—
എഴ— എണ— തൊണ— എന്ന ആദെശങ്ങൾ
വരും സന്ധിയിലെ ഉകാരം ഒരുപത— ഒരു
നൂറ— ഇരുപത— ഇരുനൂറ— മുപ്പത— ഇവിടെ
സന്ധിദ്വിത്വം മൂന്നൂറ— നാല്പത— അൻപത—
അഞ്ഞൂറ— ഇവിടെനകാരം— ഞകാരം‌ആവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/84&oldid=187193" എന്ന താളിൽനിന്ന് ശേഖരിച്ചത്