താൾ:CiXIV279.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൭൫

യിരിക്കുന്ന അധികാരിയെ സാധുക്കളായിരി
ക്കുന്ന പ്രജകളിൽനിന്നു ഇങ്ങനെവിഭക്തി
വചനഭെദത്തുങ്കലും വിശെഷണം ഊഹിക്ക
ണം തൽക്കാലത്തെവിശെഷത്തെപറയുന്നുത
തൽക്കാല വിശെഷണമെന്ന പറയപ്പെടുന്നു
അതിന്ന‌ഇട്ട‌എന്നും ആയിഎന്നും മെൽ ചെ
ൎക്കണം—

ഉദാ— അവൻ ഇപ്പോൾ നന്നായിനടക്കു
ന്നു സന്തുഷ്ടനായിരിക്കുന്നു കള്ളനായിട്ടതീ
ൎന്നു ചീത്തയായി‌പൊയി ഇത്യാദി

ദ്വിരുക്തി പ്രകരണമറിവാൻ പറയുന്നു

ദ്വിരുക്തി എന്നാൽ ഒരുശബ്ദത്തെ രണ്ടൊ
അധികമൊ പ്രാവശം ഉച്ചരിക്കയാകുന്നു.
ഇത ഉത്സാഹം— ഭയം— പരിഭ്രമം— ആധിക്ക്യം
വിഭാഗം— സ്വഭാവം— സദൃശശബ്ദം— ഇത്യാ
ദി വിശെഷാൎത്ഥത്തുങ്കൽ വരുന്നു.

ഉദാ— ഉത്സാഹം— ഞാൻമുമ്പെ— ഞാൻമു
മ്പെ എന്നു പഠിക്കുന്നു ഭയത്തുങ്കൽ അടിക്കരു
തെ അടിക്കരുതെ മതിമതിമതി ഇങ്ങനെ ര
ണ്ടിൽ അധികവും ആവാം പരിഭ്രമം— തീയ്യ
കെടുക്ക— കെടുക്ക— വെഗം— വെഗം— വെഗം—
അധിക്യം വെളുവെളെ— തെക്കണം— ഏറ്റ
വും വെളിപ്പിച്ച എന്നൎത്ഥം ചുടുചുടെഒഴിക്ക
ണം ഏറ്റവും ചൂടൊടെ എന്നൎത്ഥം— മിനുമി
നെ തെക്കണം ഇവിടെഏറ്റം മിനുക്കും പ്ര
കാരം എന്നൎത്ഥം വിഭാഗം എട്ടെട്ടായി ക്കൊ
ടുക്കണം എട്ടുവീതം ഭാഗംചെയ്ത കൊടുക്കണ
മെന്നൎത്ഥം ഉരി— ഉരിശ്ശെകൊടുക്കണം ഇങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/83&oldid=187190" എന്ന താളിൽനിന്ന് ശേഖരിച്ചത്