താൾ:CiXIV279.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪ പദകാണ്ഡം

രകങ്ങൾക്കും മിക്കതും ഏകവചനം ഉദാഹരി
ച്ചു‌എങ്കിലും ബഹുവചനം‌കൂടെ ഉൾപ്പെട്ടി
രിക്കുന്നു ബാലന്മാർ— അമ്മമാരെ— വിദ്യക
ളിൽ രാജാക്കന്മാരുടെ ഭൃത്യന്മാരാൽ അക്ഷ
രങ്ങളുടെ ഇത്യാദി

വിശെഷണവിശെഷ്യ സംബന്ധ
പ്രകരണം

പ്രധാനത്തെ വിശെഷ്യമെന്ന പറയുന്നു
അതിനു ഗുണമായിട്ടൊ ദൊഷമായിട്ടൊഭെ
ദമെന്നൎത്ഥമായ വിശെഷത്തെ പറയുന്നത
വിശെഷണം‌മാകുന്നു ഇത എല്ലാകാരകങ്ങ
ളിലും ക്രിയകളിലും ചെരും വിശെഷണ
പദത്തിന്ന ഒന്നെങ്കിലും ആയിരിക്കുന്നു എന്നും
ആയഎന്നും മെൽചെൎക്കണം അധികമുണ്ടെ
ങ്കിൽ അടുത്തിട്ടുള്ളതിന്റെ പൂൎവങ്ങൾക്ക ആ
യി‌എന്നും വെണം ക്രിയകൾക്കു ആയിഎന്നും
ആകുംവണ്ണം എന്നും വിശെഷണത്തിൽ ചെ
രുന്നു.

ഉദാ— വിദ്വാനായിരിക്കുന്ന ബ്രാഹ്മണൻ
വെദജ്ഞനായ നം‌പൂരി ശൂരനായിരിക്കുന്ന
രാജാവ ഇങ്ങനെ ഗുണവിശെഷണം ചതി
യനായിരിക്ക ചെട്ടി കയ്ക്കൂലിക്കാരനായ
അധികാരി കള്ളനായമറവർ ഇങ്ങനെദൊ
ഷവിശെഷണം സത്യവാനായി ദയാവാനാ
യി നീതിജ്ഞനായിരിക്കുന്ന മന്ത്രി ഇങ്ങനെ
അധിക വിശെഷണം ചെൎക്കണം തൃപ്തിയാ
യിഭക്ഷിച്ചു തൃപ്തിയാകും‌വണ്ണം ദാനംചെയ്യ
ണം ഇത്യാദി ക്രിയാവിശെഷണം ശക്തനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/82&oldid=187187" എന്ന താളിൽനിന്ന് ശേഖരിച്ചത്