താൾ:CiXIV279.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ പദകാണ്ഡം

വിഭക്തികളും കാരകങ്ങളും ചെൎത്തിട്ടുള്ളതതാ
ഴെപറയുന്നു— ബാലൻഎന്ന— പഠിക്കുന്നു എ
ന്നക്രിയയുടെകൎത്താവിനും ശാസ്ത്രാൎത്ഥംഎന്ന
ഉപദെശിക്കപ്പെട്ട എന്നകൎമ്മത്തിൽ ക്രിയയു
ടെകൎമ്മത്തിന്നും പ്രഥമവന്നൂ— കൎത്താവിൽക്രി
യയിംകൽ— കൎമ്മത്തിൽ അംബയെഅഛനൊ
ടുഎന്നുരണ്ടുവിധം ദ്വിതീയവന്നു—

ചൊ— കൎമ്മം— ഏത— ഉ— ക്രിയയെന്ന പറയു
ന്നതകൎത്താവിന്റെ വ്യാപാരംആകുന്നു— അ
തഏതിനൊട ചെൎക്കണമെന്ന ഇഛിക്കുന്നു
അതകൎമ്മമാകുന്നു വന്ദനം അംബയിൽ ചെ
രാൻഇഛിച്ചു, വാക്ക— അഛനൊടചെരാൻ
ഇഛിച്ചു— അതിനാൽരണ്ടും കൎമ്മമായി— ഇതി
ന്മണ്ണം ബാലനെ ശിക്ഷിച്ചുഎന്നടത്ത ശി
ക്ഷബാലനൊടു ചെരുന്നു— അന്നത്തെഭക്ഷി
ച്ചു ചെരുകഎന്നുള്ളത ഇങ്ങൊട്ടുവന്നു ചെരു
ന്നതിനും അങ്ങൊട്ടുപൊയി ചെരുന്നതിന്നും
പറയാം ഇവിടെഅന്നംവന്നു ചെരുന്നൂ— എം‌
കിലും ഭക്ഷണക്രിയ അന്നത്തിൽ ചെൎന്നതു
തന്നെ ആകുന്നു ഇതിന്മണ്ണം വാളഎടുത്തുപ
ണംവാങ്ങി ഇത്യാദി—

ചൊ— എല്ലാ കൎത്താവിനും പ്രഥമതന്നെ
യൊ—

ഉ— കൎമ്മത്തിൽ ക്രിയയുടെ കൎത്താവിന ആ
ൽ എന്ന തൃതീയവെണം ഗുരുവിനാൽ എന്ന
ടത്തു ഗുരുപഠിപ്പിക്കുന്നതിന്നു പ്രധാനിയാ
യിവന്നതകൊണ്ട കൎത്താവായി—

ചൊ— കരണം— ഏത—

ഉ— ക്രിയസന്ധിപ്പാൻ ഏതിനെപ്രധാന

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/76&oldid=187170" എന്ന താളിൽനിന്ന് ശേഖരിച്ചത്