താൾ:CiXIV279.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൬൭

സിക്കുന്നു മാധവൻസൎവദാ— മാൎഗ്ഗെണചെ
ന്നാൽ പിഴക്കയില്ലെതുമെ— അംബരാദാഗ
ത്യ— നാരദമാമുനി— ഇത്യാദി ഇതുകളിൽ—
ങി— ടാ— ങസി— ഇപ്രത്യയങ്ങളും തദാദെശ
ങ്ങളും സംസ്കൃതവ്യാകരണം കൊണ്ടറിയണം

ചൊ— പറഞ്ഞവിഭക്തികൾ— ഏതല്ലാംഅ
ൎത്ഥങ്ങളിൽ സംബന്ധിപ്പിച്ചിട്ട നാമങ്ങളി
ൽചെൎക്കുന്നു— അതിന്നുക്രമം എങ്ങനെ

ഉ— കൎത്താവിലും കൎമ്മത്തിലും രണ്ടവിധം
ക്രിയ ഉള്ളതിൽ കൎത്താവിൽ ക്രിയക്ക കൎത്താ
വിന്നും— കൎമ്മത്തിൽക്രിയക്ക— കൎമ്മത്തിന്നും പ്ര
ഥമാചെൎക്കുന്നൂ—

ഉദാ— ഗുരുവന്നു— ഗുരു വന്ദിക്കപ്പെട്ടു— ക
ൎത്താവന്നാൽ ക്രിയയെസാധിപ്പാനായിക്കൊ
ണ്ട പ്രതാദ്നമാക്കികല്പിക്കപ്പെട്ട ശബ്ദാൎത്ഥമാ
കുന്നു—

ചൊ— കൎത്തൃകൎമ്മാദികളെ ചെൎക്കുന്നവാ‍ക്യ
ങ്ങളും അതുകളുടെ അൎത്ഥങ്ങളും സംബന്ധ
ങ്ങളും എങ്ങനെ—

ഉദാ— ബുദ്ധിമാനായിരിക്കുന്ന ബാലൻഅം
ബയെവന്ദിച്ച അഛനൊടുപറഞ്ഞ വിദ്യയി
ൽ ആശയൊടുകൂടെ ഗ്രഹത്തുംകൽനിന്നു പു
റപ്പെട്ടറൊട്ടിലൂടെ ഗുരുവിന്റെ സമീപത്തും
കൽചെന്ന ഗുണത്തിനുവെണ്ടി ഗുരുവിനായി
ക്കൊണ്ട ദക്ഷിണകൊടുത്ത സമന്മാരെക്കാൾ
താഴ്ചയിൽ ഇരുന്നിട്ട സന്തൊഷം ഹെതുവാ
യിട്ടഗുരുവിനാൽ ഉപദെശിക്കപ്പെട്ട ശാസ്ത്രം
ബുദ്ധിവിശെഷം കൊണ്ട സഹപാഠികളിൽ
വച്ച മുഖ്യനായിപഠിക്കുന്നു— ൟവാക്യത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/75&oldid=187166" എന്ന താളിൽനിന്ന് ശേഖരിച്ചത്