താൾ:CiXIV279.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൬൩

എന്ത— ഏത— എന്തിന്ന— എന്തിൽ— ൟശ
ബ്ദം ബഹ്വാൎത്ഥത്തിന്നും സംബന്ധിക്കും ൟ
സാമാനങ്ങൾ എന്തല്ലാം— ഏതല്ലാം—കാൎയ്യങ്ങ
ൾ എന്ത ഇവർ ഏത ഇത്യാദി

ഒന്നുമുതൽ സംഖ്യകൾക്കും ഏകവചനം‌മാ
ത്രംമതി— ഏക— ദ്വി—ബഹ്വാദ്യൎത്ഥങ്ങളെ അ
താതനാമം തന്നെപറയും ഒന്ന— ഒന്ന— ഒന്നി
നെ— ഒന്നിനാൽ— ഒന്നിന— ഒന്നിൽനിന്ന— ഒ
ന്നിന്റെ ഒന്നിൽപാതി— ഒന്നുമുതലയ സം
ഖ്യാശബ്ദങ്ങൾ സ്വഭാവെന നപുംസകങ്ങ
ളാകുന്നു— സ്ത്രീ പുരുഷാദി വിശെഷ്യത്തെ അ
നുസരിച്ചാൽ അതിന്റെ ലിംഗമാവും എങ്കി
ലുംശബ്ദം സമംതന്നെ— നാലുപുരുഷന്മാർ—
നാലുസ്ത്രീകൾ— നാലുവസ്തുക്കൾ—

രണ്ട— രണ്ട— രണ്ടുകൊണ്ട— രണ്ടിൽ— ഇത്യാദി

മൂന്ന്— നാല് നാലിൽ
പത്ത് പത്തിൽ
നൂറ ആളുകൾ നൂറിൽ
ആയിരം ആയിരത്തിൽ
ലക്ഷം ലക്ഷത്തിൽ

എത്ര— അത്ര —ഇത്യാദികൾ— അളവ— തൂ
ക്കം— മുതലായ പരിമാണഭെദത്തെ ചൊദി
ക്കുന്ന ശബ്ദങ്ങളാകുന്നു— ഇതുകൾക്കും ഏക
വചനം തന്നെ ആകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/71&oldid=187151" എന്ന താളിൽനിന്ന് ശേഖരിച്ചത്